കിലോ €2.99 മുതല്‍ 140 ല്‍ പരം ഇനങ്ങളുമായി ആരോമയില്‍ പുതിയ പഴം പച്ചക്കറി വിഭാഗം

ഡബ്ലിന്‍ :ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ ക്‌ളോഡാള്‍ക്കിനിലെ അരോമ സ്‌പൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറ്റി നാല്പതിലധികം പഴം പച്ചക്കറി വിഭവങ്ങളോടെ പച്ചക്കറി ഷോപ്പ് പുതിയ മാനേജ് മെന്റിന് കീഴില്‍ നാളെ(ചൊവ്വാ) പ്രവര്‍ത്തനം ആരംഭിക്കുന്നു. കിലോഗ്രാമിന് 2.99 യൂറോ മുതലുള്ള പച്ചക്കറി ഇനങ്ങള്‍ ലഭ്യമാക്കുമെന്നും,കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള വിഭവങ്ങള്‍ ഉറപ്പാക്കി കൊണ്ടാണ് പുതിയ ഷോപ്പിന്റെ പ്രവര്‍ത്തനമെന്നും മാനജിംഗ് ഡയറക്ടര്‍ റംലയും,പച്ചക്കറി സെക്ഷന്റെ ചുമതല വഹിക്കുന്ന വിത്സണ്‍ പഞ്ഞിക്കാരനും അറിയിച്ചു. പുതിയ പച്ചക്കറി വിഭാഗത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഇനങ്ങള്‍ക്ക് … Read more

തണുത്തു വിറച്ച് അയര്‍ലണ്ട് ; ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്‌സിനേഷനുമായി ഗവണ്‍മെന്റ്

  അയര്‍ലണ്ടില്‍ ശൈത്യം കടുത്തതോടെ അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണ്. കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ശൈത്യവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കൂടിയിട്ടുണ്ട്. ഹെല്‍ത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രിയിലും നിരവധി രോഗികളാണ് ശൈത്യം മൂലമുള്ള രോഗ ചികിത്സയ്ക്കായി എത്തിച്ചേരുന്നത്. പൂജ്യം ഡിഗ്രി വരെയുള്ള തണുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ടത്. ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ‘ബി വിന്റര്‍ റെഡി’ ഫ്‌ലൂ വാക്‌സിനേഷന്‍ കാംപെയിന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തുക്കമിട്ടിരുന്നു. പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമാണ് തണുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതെന്ന് … Read more

ഏറെ പുതുമകളോടെ യൂറേഷ്യയിലെ പച്ചക്കറി വിഭാഗം

2010 മുതല്‍ അയര്‍ലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് ഏറെ പുതുമുകളും വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറകളാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു കുടക്കീഴില്‍ Eurasia Supermarket, Eurasia Groceries, Eurasia Sweets, Eurasia Dosa Corner, Eurasia Hot Deli, Eurasia Butcher, Eurasia Travel, Eurasia fruit and veg തുടങ്ങി Asia, Africa, Mediterranean, Arabic, Irish and European ജനങ്ങളുടെ നിത്യ ജീവിതത്തിനുതകുന്ന എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും … Read more

ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അടുത്ത ആഴ്ച മുതല്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്യും

  ഡബ്ലിന്‍: ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അടുത്ത ആഴ്ച്ച മുതല്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്ത തുടങ്ങുമെന്ന് വകുപ്പ് മന്ത്രി റെജീന ദോഹാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത മാസത്തിനുള്ളില്‍ അയര്‍ലന്റില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്രിസ്മസ് ബോണസ് അടുത്ത ആഴ്ച മുതല്‍ നല്കപ്പെടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. അയര്‍ലണ്ടില്‍ ആകെ 1.2 മില്യണ്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ ബോണസ് തൊഴിലന്വേഷകര്‍, ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കള്‍, വൈകല്യം ബാധിച്ചവര്‍ എന്നിവര്‍ക്കും ലഭ്യമാകും. അതേസമയം ആഴ്ചതോറും ലഭിക്കുന്ന സോഷ്യല്‍ … Read more

അയര്‍ലണ്ട് തണുത്ത് വിറയ്ക്കുന്നു; മോട്ടോര്‍ വാഹന യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി AA റോഡ് വാച്ച്

ശൈത്യകാലത്തിന്റെ വരവറിയിച്ചെത്തിയ മഞ്ഞ് വീഴ്ച്ചയും മൂടല്‍മഞ്ഞും മഴയുമൊക്കെയായി അയര്‍ലണ്ട് തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില നാല് ഡിഗ്രിയില്‍ താഴ്ന്നതോടെ കനത്ത തണുപ്പ് പിടിമുറുക്കിക്കഴിഞ്ഞു. പല പ്രദേശങ്ങളിലും മഞ്ഞ് വീഴ്ച്ച ശക്തമായതിനാല്‍ യെല്ലോ വാണിങ് നിലിനില്ക്കുന്നുണ്ടെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. മോട്ടോറിസ്റ്റുകള്‍ കരുതലെടുക്കേണ്ടതാണ്. കില്‍ക്കെനി,കാര്‍ലോ,പോര്‍ട്ട്‌ലീഷ്,എന്നിസ് കോര്‍ത്തി,റോസ് കോമണ്‍,തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പൂജ്യത്തില്‍ താഴെയാണ് താപനില.രാത്രിയില്‍ ഇത് മൈനസ് നാല് വരെ താഴ്ന്നിരുന്നു.ബ്‌ളാക്ക് ഐസിനു സാധ്യത ഉള്ളതിനാല്‍ റോഡില്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് … Read more

ലണ്ടനിലെ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്; പരിഭ്രാന്തരായി ജനങ്ങള്‍

  സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് യുകെയിലെ മുന്‍നിര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംശയകരമായി ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിച്ചു.വെള്ളിയാഴ്ച വൈകീട്ട് ഓക്സ്ഫോഡ് സ്ട്രീറ്റിലും ഓക്സ്ഫോഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷിലും വെടിവയ്പ്പുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.  ഇതുവരെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് … Read more

സൂപ്പര്‍മാര്‍ക്കറ്റ് ആല്‍ഡിയുടെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ കമ്പനി

  അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ആല്‍ഡിയുടെ പേരില്‍ വ്യാജ ഓഫര്‍ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന തങ്ങളുടെ പേരിലുള്ള വൗച്ചര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ആല്‍ഡി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുലൂടെ 150 യൂറോയുടെ ആല്‍ഡി വൗച്ചര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായായി ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് പ്രത്യേക വൗച്ചര്‍ നല്‍കുന്നുവെന്നും, കൂടുതലറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന സന്ദേശമാണ് … Read more

പുത്തന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു; പ്രതീക്ഷിക്കുന്നത് 100മില്യണ്‍ യൂറോയുടെ കച്ചവടം

  ഓണലൈനില്‍ അമ്പരപ്പിക്കുന്ന വിലക്കിഴിവുമായി അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പകുതിവിലയിലും താഴെയാണ് വില്‍പ്പന. അത് വരും ദിവസങ്ങളില്‍ കൂടുതല്‍ താഴാം. വിലയേറിയ പല ഉത്പന്നങ്ങള്‍ക്കും ഇതുവരെയില്ലാത്ത ഓഫറുകളുമായാണ് ഷോപ്പുകള്‍ രംഗത്തിറങ്ങുന്നത്. വസ്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40-50 ശതമാനം വിലക്കിഴിവാണ് നല്‍കുക. വില്‍പ്പന കുറവുള്ള ഫര്‍ണീച്ചറുകള്‍, വാഷിംഗ് മെഷീനും ടിവിയും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ് ലഭിക്കാം. ഷോപ്പുകളുടെ ഓഫറുകള്‍ ഉയര്‍ത്തിക്കാണിച്ച് പരസ്യം നല്‍കുന്ന സ്റ്റോറുകളുടെ എണ്ണം കൂടി. … Read more

അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉത്സവ മാമാങ്കത്തിന് ഒരു ദിനം കൂടി മാത്രം; ഓഫറുകളുടെ പെരുമഴ ഒരുക്കി കച്ചവടക്കാര്‍

  ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇനി ഒരു ദിനം മാത്രം. കറുത്ത വെള്ളിയില്‍ ഉപഭോക്താക്കളുടെ മനസ്സു സന്തോഷം കൊണ്ട് നിറയ്ക്കാന്‍ റിടെയില്‍ വമ്പന്‍മാര്‍ തയ്യാറെടുക്കുകയാണ്. നവംബര്‍ 24 ലെ ബ്ലാക്ക് ഫ്രൈഡേയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഈ ദിവസം 100 മില്യണ്‍ യൂറോയിലധികം പണം മാര്‍ക്കറ്റിലൊഴുകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലാക്ക് ഫ്രൈഡേയ്ക്കും ഒരാഴ്ചയ്ക്കു മുന്‍പേ കച്ചവടക്കാര്‍ ഓഫറുകള്‍ നല്കി തുടങ്ങിയെങ്കിലും വരും ദിനങ്ങളില്‍ വലിയ ഓഫറുകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. യുഎസ് താങ്ക്സ് ഗിവിംഗ് സെലിബ്രേഷനു തൊട്ടടുത്ത ദിവസത്തെ … Read more

ഫോണ്‍വിളി വിവാദം: എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍, ചാനലിന്റേത് ക്രിമിനല്‍ ഗൂഢാലോചന

  മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രിയെ കുടുക്കാന്‍ മംഗളം ചാനല്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു ഫോണ്‍വിളി വിവാദമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളം ചാനലിനെ പൂര്‍ണമായും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനദിവസം തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കി റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ചാനല്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണ് ഫോണ്‍വിളി വിവാദമെന്ന് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു. … Read more