ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ദിലീപ് എട്ടാം പ്രതി

  നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി … Read more

വംശീയ വിദ്വേഷത്തിന് പരിഹാരം തേടി ജോല ലാമിനി പ്രധാനമന്ത്രിയെ തേടിയെത്തി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ വിദ്വേഷം കൊടികുത്തി വാഴുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോല ലാമിനി എന്ന 16-കാരി പ്രധാനമന്ത്രിയുടെ ഓഫീസില്‍. സൗത്ത് ആഫ്രിക്കന്‍ നിവാസിയായ ജോലയും കുടുംബവും 10 വര്‍ഷത്തോളം അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ച് വരികകയാണ്. യു.എന്‍ ചില്‍ഡ്രന്‍ വിഭാഗമായ യുനിസെഫിന്റെ വേള്‍ഡ് ചില്‍ഡ്രന്‍സ് ഡേയുടെ ഭാഗമായ മത്സരത്തില്‍ പങ്കാളിയാണ് ഈ ആഫ്രിക്കക്കാരി. ഗൊറില്ല എന്ന വാക്ക് ആളുകള്‍ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് ഈ കറുത്തവര്‍ഗ്ഗക്കാരി. ദ്രോഗിടയില്‍ താമസിക്കുന്ന ജോല, പ്രധാനമന്ത്രി ലിയോ വരേദ്കറിനെ … Read more

വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ് ഇന്ന് ആരംഭിക്കും; പണം തിരികെ ലഭിക്കുന്നത് ചെക്കിലൂടെ

  വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ്ങിന് ഇന്ന് തുടക്കം കുറിക്കും. ഐറിഷ് പ്രസിഡന്റ് മക്കള്‍ ഡി ഹിഗ്ഗിന്‍സ് വാട്ടര്‍ സര്‍വീസസ് ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി മാറി. കഴിഞ്ഞ ആഴ്ച ഡെയില്‍ പാസാക്കിയ ബില്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു. ഇന്ന് മുതല്‍ റീഫണ്ടിങ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി. രാജ്യത്ത് ഒരു മില്യണ്‍ ആളുകള്‍ക്ക് അവര്‍ ഒതുക്കിയ വാട്ടര്‍ ചാര്‍ജ്ജ് തിരികെലഭിക്കും റീഫണ്ടിങ് ചെക്ക് രൂപത്തിലാണ് ലഭ്യമാവുക. റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐറിഷ് വാട്ടറിന്റെ വെബ്സൈററില്‍ ലഭ്യമാണ്. … Read more

ഐറിഷ് അതിര്‍ത്തി പ്രതിസന്ധി: ബ്രക്സിറ്റ് ചര്‍ച്ച അനിശ്ചിതത്തില്‍

വടക്കന്‍ അയര്‍ലണ്ടും ഐറിഷ് റിപബ്ലിക്ക് തമ്മിലുള്ള അതിര്‍ത്തിയെ കുറിച്ച് കൃത്യമായ നിലപാട് വേണമെന്ന അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ കര്‍ശന നിലപാടെടുത്തതോടെ സ്വീഡനിലെ ഗോദന്‍ബര്‍ഗില്‍ നടന്ന യുറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയിലെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ചര്‍ച്ചകള്‍ ഇനിയും നീണ്ടുപോകാനുള്ള സാധ്യതകളാണ് കാണുതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രക്സിറ്റ് ചര്‍ച്ചകളിലെ പ്രധാനപ്പെട്ട സാധ്യതകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഏകപക്ഷീയമായി തള്ളിക്കളയുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ചുവപ്പ് വരവരയ്ക്കാന്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളും നിര്‍ബന്ധിതരായതെന്നാണ് ഐറിഷ് ടൈംസ് … Read more

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ 300 ലധികം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും. കേസില്‍ 425 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്. മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ … Read more

വാക്ക് പാലിച്ച് ഗവണ്മെന്റ് ; തിങ്കളാഴ്ച മുതല്‍ വാട്ടര്‍ ചാര്‍ജ്ജ് തിരികെ ലഭിക്കും

വാട്ടര്‍ ചാര്‍ജ്ജ് നല്‍കിയ ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐറിഷ് വാട്ടര്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസേന 30,000 ചെക്കുകള്‍ വീതമാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി അയച്ച് നല്‍കുന്നത് ഇതിലൂടെ ഏകദേശം 173 മില്ല്യന്‍ യൂറോയാണ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നത്. ഈ വര്‍ഷാവസാനത്തോടെ വാട്ടര്‍ ബില്ല് അടച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ ലഭിക്കുന്ന വിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ ബില്ല് അടച്ചതിന് ശേഷം താമസ സ്ഥലം മാറിയവര്‍ അഡ്രസ് വിവരങ്ങള്‍ പുതുക്കണമെന്ന് ഐറിഷ് വാട്ടര്‍ കമ്പനി അറിയിച്ചു. … Read more

ഫ്രഷ് നാടന്‍ മത്തിയും, അയലയും, കിളിമീനും, ചൂരയും, നെയ്മീനും ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലും

ഓരോ ആഘോഷവും മലയാളികളെ ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് നവംബര്‍ 18 ശനിയാഴ്ച മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ മലയാളിക്കടകളിലൂടെ നാടന്‍ മത്തി, അയല, നെയ്മീന്‍, കിളിമീന്‍, ചൂര (ട്യൂണ) തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ ലഭ്യമാകും. ഡബ്ലിന്‍, കോര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലെ മലയാളിക്കടകളില്‍ ശനിയാഴ്ച രാവിലെ തന്നെ നാടന്‍ മത്സ്യങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യമാണ് വിതരണക്കാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏയര്‍പോര്‍ട്ടിലെത്തുന്ന മത്സ്യം ഒട്ടും പുതുമ നഷ്ടപ്പെടാതെ മിതമായ നിരക്കില്‍ മലയാളികള്‍ക്ക് എത്തിക്കുന്നതിനുള്ള … Read more

ഷെറിന്‍ മാത്യൂസ് വധം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

    വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ മാതാവ് സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. ഷെറിന്‍ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്‌ടോബര്‍ ആറിന് വെസ്‌ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോര്‍ത്ത് ഗാര്‍ലാന്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പാലു കുടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഷെറിനെ അടുക്കളയില്‍ നിര്‍ത്തിയാണ് പോയത്. ഇരുവരുടെയും ഫോണ്‍രേഖകളും റസ്റ്ററന്റ് ഉടമയും വെയ്റ്ററും ഇവരുടെ സാന്നിധ്യം സ്ഥീരീകരിച്ചതായി പൊലീസ് … Read more

കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലന്‍ഡില്‍ മൂന്ന് മലയാളികള്‍ അബോധാവസ്ഥയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മന്‍, മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. ഇവര്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച … Read more

ഒപ്പേറ സൈറ്റ് വികസനത്തിലൂടെ ലീമെറിക്കില്‍ 3000 തൊഴിലവസരങ്ങള്‍: ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു.

ലീമെറിക്: അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരം. പുതിയ പദ്ധതിയിലൂടെ ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപം നടത്തിയേക്കും. ലീമെറിക് സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത് 3000 തൊഴിലവസരങ്ങള്‍. നഗരത്തിന്റെ സമഗ്ര വികസനത്തിന് സഹായം നല്‍കുന്നതാകട്ടെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും. സിറ്റി സെന്ററില്‍ 3.7 ഏക്കറില്‍ പടുത്തുയര്‍ത്തുന്ന ഒപ്പേറ സൈറ്റിന് തൊഴില്‍മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ കഴിയും. നിമ്മാണത്തിന് 75 യൂറോ മില്യണ്‍ നിക്ഷേപം നടത്തുമെന്ന് ഇ.ഐ.ബി വ്യക്തമാക്കി. അയര്‍ലന്‍ഡിന് വേണ്ടി ഇ.ഐ.ബി … Read more