ഒഫീലിയ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍; 360,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു; സ്‌കൂളുകള്‍ ഇന്നും അടഞ്ഞ് കിടക്കും

  ഒഫീലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇതു വരെ മൂന്നു പേര്‍ മരിച്ചു. 80 മുതല്‍ 130 കി.മി സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്‍ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു പോയി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി … Read more

ഒഫേലിയ: സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ചയും അവധി

ഡബ്ലിന്‍: ഒഫേലിയ കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ നാളെയും (ചൊവ്വ) സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സുരക്ഷാ കാരണങ്ങളാലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ വ്യക്തമാക്കി.  

ഒഫീലിയ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞ് വീശും; മണിക്കൂറില്‍ 130 കി.മീ വേഗതയില്‍ എത്തുന്ന കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം നല്കി മെറ്റ് ഐറാന്‍

  അയര്‍ലണ്ടിലാകെ നാശം വിതച്ച് ഒഫിലീയ കൊടുങ്കാറ്റ് ഇന്ന് രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒഫീലിയ വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഐറിഷ് ജനത. ഇപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130 കി. മീ വേഗതയാണ് ഉള്ളത്. അയര്‍ലണ്ടിലെമ്പാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ക്രെഷുകളും മോണ്ടിസോറികളും … Read more

ആര്‍ത്തിരമ്പി ഒഫീലിയ വരുന്നു; ഐറിഷ് ജനത ആശങ്കയില്‍; എങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം

  അയര്‍ലണ്ട് തീരത്ത് ഒഫീലിയ കൊടുങ്കാറ്റ് തിങ്കളാഴ്ച ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റെഡ് വാണിങ് നല്‍കിയ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചിടാനും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാഹന യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് … Read more

ഒഫീലിയ നാളെ ആഞ്ഞടിക്കും; അഞ്ച് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട്; സ്‌കൂള്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കി ബസ് ഐറാന്‍

  തിങ്കളാഴ്ച ഐറിഷ് മേഖലയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രസ്താവിച്ച് മെറ്റ് ഐറാന്‍ വിവിധ കൗണ്ടികളില്‍ റെഡ് വാണിങ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ബസ് ഐറാന്‍ അനേകം കൗണ്ടികളില്‍ സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കി. കോര്‍ക്, കെറി, ക്ലെയര്‍, മായോ, ഗാല്‍വേ എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസ് റൂട്ടുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റേറ്റ് ബസ് സര്‍വീസ് പറഞ്ഞു. മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാരുടെയും ഇ-മെയില്‍ വഴി ഇക്കാര്യം അറിയിച്ചതായും ബസ് ഐറാന്‍ അധികൃതര്‍ പറഞ്ഞു. 116,000 ത്തോളം … Read more

സ്ലൈഗോയില്‍ ദീപാവലി ഡോക്യൂമെന്ററി സംപ്രേക്ഷണം ഒക്ടോബര് 19 ന് വൈകിട്ട് 5:40 ന് R T E 1 ചാനലില്‍

സ്ലൈഗോ:ദീപാവലിയോടനുബന്ധിച്ചു അയര്‍ലണ്ടിന്റെ ദേശീയ ചാനലായ R T E 1 നിര്‍മിക്കുന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണം സ്ലൈഗോയില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭ്യമുഖ്യത്തില്‍ സ്ലൈഗോയിലെ വിവിധ ഇന്ത്യന്‍ ഭവനങ്ങളില്‍ നടന്ന ചിത്രീകരണത്തില്‍ ,ഇന്ത്യയുടെ വിവിധ കോണുകളില്‍നിന്നെത്തിയ നാനാജാതി മതസ്ഥര്‍ ദീപാവലിക്കൊത്തുചേരുന്ന ഒരുമയുടെ സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് .കുട്ടികളുടെ ദീപാലങ്കാരവും ,പൂത്തിരി കത്തിക്കലും ഡോക്യൂമെന്ററിയിലുണ്ടാവും ,ഇതോടെയൊപ്പം വിവിധ ഇന്റര്‍വ്യൂകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇത് മൂന്നാം തവണയാണ് R T E യുടെ ദീപാവലി ഡോക്യൂമെന്ററിക്കു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് … Read more

ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് നടക്കും; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് അനേകര്‍

  അയര്‍ലണ്ടില്‍ പാന്‍ക്രിയാസ് രോഗം ബാധിച്ച് മരണമടഞ്ഞ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം ഇന്ന് ബാലിമൗണ്ട് റോഡിലുള്ള ന്യൂ ലാന്‍ഡ്‌സ് റോഡ് ക്രീമിറ്റേറിയത്തില്‍ നടത്തപ്പെടും. അയരലണ്ടില്‍ എങ്ങും സ്നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് അയര്‍ലണ്ട് മലയാളികളാണ് ഏറ്റെടുത്ത് നടത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞ ഡബ്ലിന്‍ മലയാളികളുടെ പ്രിയപ്പെട്ട സഹോദരന് ഇന്നലെ ജനസഹസ്രങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഇന്നലെ മൂന്ന് മണിയോടെ താല വില്ലേജിലെ മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെച്ച ശരവണന്റെ ഭൗതിക ദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ അയര്‍ലണ്ടിലെ … Read more

ഒഫീലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടിലേക്ക്; വേഗത മണിക്കൂറില്‍ 120 കി.മി; ജാഗ്രത നിര്‍ദ്ദേശം നല്‍കി മെറ്റ് ഐറാന്‍

  അയര്‍ലന്റിലാകെ ഭീതിപരത്തി അടുത്ത ആഴ്ചയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. 120 കിലോ മീറ്ററിലധികം വേഗതയിലാണ് ഒഫീലിയ വീശിയടിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇന്ന് അറ്റ്‌ലാന്റിക് മേഖല കടക്കുന്നതോടെ കാറ്റിന് വേഗത കൂടാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. അയര്‍ലണ്ടിന് നേരെയുള്ള ചുഴലിക്കാറ്റിന്റെ പാത തെക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിലൂടെ പോര്‍ച്ചുഗലിലേക്ക് കടക്കും. കനത്ത മഴയ്ക്കും 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം … Read more

ഡബ്ലിനില്‍ അന്തരിച്ച ശരവണന്റെ ഭൗതീക ദേഹം നാളെ പൊതുദര്‍ശനത്തിന് വെയ്ക്കും

  ഡബ്ലിന്‍:ഡബ്ലിനില്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്യാതനായ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂ ലാന്‍ഡ്‌സ് ക്രോസ് സിമിത്തേരിയില്‍ നടത്തപ്പെടും. ശരവണന്റെ ഭൗതീകദേഹം നാളെ താലയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. നാളെ(വെള്ളിയാഴ്ച)ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7.00 മണി വരെ താലയിലെ മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമിലാണ് (Ramon Massey Funeral Home)അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതു സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത്. സംസ്‌കാരത്തില്‍ പങ്കെടുക്കാനായി ശരവണന്റെ സഹോദരന്‍ ഇന്ന് രാവിലെ ഇന്ത്യയില്‍ നിന്നും ഡബ്ലിനില്‍ എത്തിയിട്ടുണ്ട്.    

ഹോട്ടല്‍ ഭക്ഷണം വൃത്തിഹീനം: ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച പരാതികളില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: ഹോട്ടല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത് 3202 പരാതികള്‍. ശുചിത്വമില്ലാത്ത ഭക്ഷണമാണ് പല ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത്. ഹോട്ടല്‍ പരിസരങ്ങള്‍ക്കും വേണ്ടത്ര ശുചിത്വമില്ലായ്മ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു. ഒരു തവണ അടപ്പിക്കല്‍ ഭീഷണി നേരിട്ട ഹോട്ടലുകള്‍ വീണ്ടും ഇതേ കുറ്റത്തിന് പൂട്ടേണ്ടി വരുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. റെസ്റ്റോറന്റുകളില്‍ പാറ്റ, എലി, മറ്റു ചെറുപ്രാണികളും സ്ഥിര സാന്നിധ്യമായി മാറുകയാണ്. ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത റെസ്റ്റോറന്റുകളും … Read more