ഓണ്‍ലൈനിലൂടെ ലഭിക്കുന്ന അബോര്‍ഷന്‍ മരുന്നുകള്‍ക്ക് പ്രീയമേറുന്നു: മുന്നറിയിപ്പുമായി ഡബ്ല്യൂ.എച്ച്.ഒ

ഡബ്ലിന്‍: ഗര്‍ഭഛിദ്ര ഔഷധങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്. 6 വര്‍ഷത്തിനിടയില്‍ മൂന്ന് ഇരട്ടിയിലധികം ഗര്‍ഭിണികള്‍ ഈ സേവനം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2010 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 40 ശതമാനം ഗര്‍ഭിണികള്‍ ഗര്‍ഭഛിദ്രത്തിന് ടെലി മെഡിസിന്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 20 ശതമാനത്തിന് അനന്തരഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ലോക ആരോഗ്യ സംഘടനാ അയര്‍ലണ്ടില്‍ നടത്തിയ ആരോഗ്യ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. രാജ്യത്ത് ഗര്‍ഭഛിദ്രം നിയമ വിരുദ്ധമായതിനാല്‍ ഗര്‍ഭത്തിന്റെ പ്രാരംഭഘട്ടത്തില്‍ ടെലിമെഡിസിന്‍ … Read more

കാറ്റിലോണിയന്‍ സ്വാതന്ത്യം: അറ്റകൈപ്രയോഗം നടത്തി സ്പാനിഷ് പ്രധാനമന്ത്രി

  ബാസിലോന: കാറ്റിലോണിയയുടെ സ്വതന്ത്ര പദവി റദ്ദാക്കപ്പെട്ടതായി സ്പാനിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനയുടെ 155-ആം അനുച്ഛേദം പ്രവര്‍ത്തികമാക്കുന്നതായി മന്ത്രി മറിയാനോ രജോയ് വ്യക്തമാക്കി. 155-ആം വകുപ്പ് അനുസരിച്ച് കാറ്റിലോണിയയുടെ സ്വതന്ത്ര പദവി എടുത്തു കളയാന്‍ പ്രധാനമന്ത്രിക്ക് അധികാരം ഉണ്ട്. സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിച്ച കാറ്റിലോണിയ ഹിതപരിശോധനയില്‍ വിജയിച്ചിരുന്നു. 90 ശതമാനം വോട്ടര്‍മാരും കാറ്റിലോണിയ സ്വാതന്ത്രമാകുന്നതിനോട് യോജിച്ചു. കാറ്റിലോണിയന്‍ നേതാവ് കാള്‍സ് പ്യുടിമോന്‍ഡ് സ്വതന്ത്രരാജ്യ പ്രഖ്യാപനവും നടത്തി. ഈ നടപടിയെ തടയുന്നതിനാണ് 155-ആം വകുപ്പ് പ്രയോഗിച്ചിരിക്കുന്നത്. … Read more

ശീതള പാനീയത്തില്‍ പഞ്ചസാര നിയന്ത്രണം ഏപ്രില്‍ മുതല്‍

ഡബ്ലിന്‍: ശീതളപാനീയ നിര്‍മ്മാണ കമ്പനികള്‍ക്ക് ബഡ്ജറ്റില്‍ വന്‍ തിരിച്ചടി. ഏപ്രില്‍ മാസം മുതല്‍ പാനീയങ്ങളില്‍ മധുരം നിശ്ചിത അളവില്‍ കൂടിയാല്‍ നികുതി അടക്കേണ്ടി വരും. മധുരം കുറച്ചാല്‍ ഇത്തരം പാനീയങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. 100 മില്ലി ലിറ്റര്‍ ശീതള പാനീയത്തില്‍ 8 ഗ്രാമോ അതില്‍ കൂടുതലോ മധുരം ഉപയോഗിച്ചാല്‍ ഒരു ലിറ്ററിന് 30 സെന്റ് നികുതി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 100 മില്ലി ലിറ്ററില്‍ 5-നും 8 ഗ്രാമിനും ഇടയിലാണ് മധുരമെങ്കില്‍ 20 സെന്റ് നികുതി … Read more

ശരവണന് അയര്‍ലണ്ട് മലയാളികളുടെ ആദരാഞ്ജലികള്‍

ഡബ്ലിന്‍: ലുക്കനിലെ താമസക്കാരനായിരുന്ന നിര്യാതനായ ശ്രി ശരവണന് അയര്‍ലണ്ട് മലയാളികളുടെ ആദരാഞ്ജലികള്‍ ,ഇന്നലെ നിര്യാതനായ ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ ഡബ്ലിനില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടത്താന്‍ കുടുംബാങ്ങങ്ങളും അടുത്ത സുഹൃത്തക്കളും തീരുമാനമെടുത്തു ,നാട്ടില്‍ നിന്നുള്ള ശരവണന്റെ സഹോദരങ്ങള്‍ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്‌ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാന്‍ കഴിയാത്തത് .അയര്‍ലണ്ടില്‍ എങ്ങും സ്‌നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചിലവുകള്‍ അയര്‍ലണ്ട് മലയാളികള്‍ ഏറ്റെടുത്തു നടത്താന്‍ ഇന്ന് രാവിലെ ലുകനിലെ ക്ലാരിയോന്‍ ഹോട്ടലില്‍ വെച്ച് ചേര്‍ന്ന അയര്‍ലണ്ടിലെ വിവിധ … Read more

കയ്യടി നേടി വരേദ്കറിന്റെ ആദ്യ ബഡ്ജറ്റ്: മലയാളികള്‍ക്ക് കൈനിറയെ അവസരങ്ങള്‍: വന്‍ തോതില്‍ നേഴ്‌സിങ് നിയമനങ്ങള്‍ നടക്കും

ഡബ്ലിന്‍: സമസ്ത മേഖലകളെയും വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്ന ബഡ്ജറ്റ് പ്രഖ്യാപനവുമായി പാസ്‌കല്‍ ഡോണോഹി. ഭവന മേഖല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സേവന മേഖലകളില്‍ വന്‍ നിക്ഷേപമാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് വിഭാവനം ചെയുന്നത്. വിദ്യാഭ്യാസ രംഗത്ത് 10 ബില്യണ്‍ യൂറോ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ‘ വിദ്യാഭ്യാസ മേഖലയില്‍ അടുത്ത വര്‍ഷം മുതല്‍ 1300 അധിക തസ്തികകള്‍ അനുവദിക്കും. 26 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അംശബന്ധം പാലിക്കപ്പെടും. അദ്ധ്യാപക നിയമനങ്ങള്‍ വന്‍ തോതില്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ … Read more

മലയാളി ദമ്പതികളുടെ ക്രൂരതയില്‍ ഞെട്ടലോടെ പ്രവാസി മലയാളികള്‍

യു.എസ്: മലയാളി ദമ്പതിമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസ് സ്റ്റേറ്റിലെ ഡള്ളസിലുള്ള വെസ്ലി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വയസ്സുകാരിയായ മാത്യുവിന്റെ മകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടു മുറ്റത്ത് വച്ച് കാണാതാവുകയായിരുന്നു. ഭക്ഷണത്തിനോട് വിമുഖത കാണിച്ച ഷെറിന്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിന്റെ ഗേറ്റിനു പുറത്ത് ആക്കി വാതില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മാണിയോട് അടുപ്പിച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയെ വീടിനു പുറത്താക്കി … Read more

ഡബ്ലിന്‍ ലൂക്കനിലെ ശരവണന്‍ സ്വര്‍ണ്ണമണി നിര്യാതനായി

ഡബ്ലിന്‍: പാന്‍ക്രിയാറ്റിസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡബ്ലിന്‍ ലൂക്കന്‍ ഫോക്‌സ് ബോറോയിലെ ശരവണന്‍ സ്വര്‍ണ്ണമണി (37 )നിര്യാതനായി.തമിഴ്‌നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗണ്‍ കൊണോളി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 9 മണിയോടെയാണ് മരണം സംഭവിച്ചത്. ശരവണന്റെ ആക്‌സമിക നിര്യാണത്തിന്റെ ഞെട്ടലിലാണ് ഡബ്ലിനിലെ മലയാളികള്‍.ലൂക്കനിലാണ് താമസമെങ്കിലും അയര്‍ലണ്ടില്‍ എമ്പാടുമായി വിപുലമായ സുഹൃദ് ബന്ധമാണ് പ്രൊഫഷണല്‍ ഷെഫായിരുന്ന ശരവണന് ഉണ്ടായിരുന്നത്. ഭാര്യ ആശാ ശരവണന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ … Read more

അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ വരേദ്കര്‍ സര്‍ക്കാരിന്റെ കന്നി ബഡ്ജറ്റ് കൗണ്ട് ഡൌണ്‍ തുടങ്ങി

ഡബ്ലിന്‍: ധനകാര്യ മന്ത്രി ആയതിനു ശേഷമുള്ള പാസ്‌കല്‍ ഡോണോഹിയുടെ ആദ്യ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബഡ്ജറ്റില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. വരേദ്കര്‍ സര്‍ക്കാര്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ സൃഷ്ടിക്കുന്ന അത്ഭുതം എന്തായിരിക്കുമെന്ന് നാളെ അറിയാം. സാധാരണക്കാരന് ആശ്വാസം നല്‍കിക്കൊണ്ട് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്. ഇന്‍കം ടാക്‌സ് പരിധി കൂട്ടിക്കൊണ്ടുള്ള തീരുമാനവും ഉണ്ടായേക്കും. കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ബഡ്ജറ്റില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ സീനിയര്‍ സിറ്റിസന്‍സിന് പ്രയോജനം നല്‍കുന്ന … Read more

രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്: വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തിന് സാധ്യത

ഡബ്ലിന്‍: രാജ്യത്തെ ഒരു ലക്ഷത്തി എഴുപത്തിനായിരത്തോളം ബിസിനസ് സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ശക്തമല്ലെന്ന് റിപ്പോര്‍ട്ട്. ഏതു നേരത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ 48 ശതമാനം ബിസിനസ്സ് സ്ഥാപനങ്ങളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. മാക്‌നെറ്റ് നെറ്റ്വര്‍ക്ക് 205 കമ്പനികളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് സര്‍വേഫലം വിലയിരുത്തിയ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെയിംസ് കാന്റി ചൂണ്ടിക്കാണിക്കുന്നു. വന്‍കിട കമ്പനികള്‍ക്ക് മാത്രമാണ് സൈബര്‍ സുരക്ഷാ ശക്തമായിട്ടുള്ളത്. ചെറുകിട … Read more

ലൈംഗീക കുറ്റവാളികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നിയമം അയര്‍ലണ്ടില്‍

ഡബ്ലിന്‍: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയുന്നതിന് പുതു കാല്‍വെപ്പുമായി അയര്‍ലണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് സ്ഥിരമായി റദ്ദാക്കിക്കൊണ്ടുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. കുട്ടികള്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് ആയിരിക്കും റദ്ദാക്കല്‍ നടപടിക്ക് വിധേയമാകുന്നത്. ഇതോടെ യൂറോപ്പില്‍ ഈ നിയമം പ്രവര്‍ത്തികമാക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറുകയാണ്. ലോകത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമം നടപ്പില്‍ വരുത്തിയിട്ടുള്ള ഏക രാജ്യം ഓസ്ട്രേലിയ മാത്രമാണ്. ലൈംഗീക കുറ്റവാളികള്‍ വിദേശ്യ രാജ്യങ്ങളില്‍ എത്തി അവിടെയും ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നതിനാലാണ് … Read more