ഗാര്‍ഡ എണ്ണം 15,000: ഫിയന്ന ഫാള്‍ ഇലക്ഷന്‍ വാഗ്ദാനം

ഡബ്ലിന്‍: ഇലക്ഷന്‍ അടുത്തതോടെ 15,000 ഗാര്‍ഡ സ്‌റ്റേഷനുകള്‍ പ്രാവര്‍ത്തികമാക്കുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയന്ന ഫാള്‍.ജനസുരക്ഷയ്ക്കായി കൂടുതല്‍ ഗാര്‍ഡ ആവശ്യമാണെന്നതിനാലാണ് ഇങ്ങനൊരു വാഗ്ദാനം പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അടച്ചിട്ടിരിക്കുന്ന ഗാര്‍ഡ സ്റ്റേഷനുകള്‍ തുറക്കുമെന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാകില്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അടച്ചിട്ടിരിക്കുന്ന 139 ഡാര്‍ഡ സ്റ്റേഷനുകള്‍ തുറക്കുക അത്ര എളുപ്പമുള്ളകാര്യമല്ല എന്നാണ് പാര്‍ട്ടി പ്രതിനിധി നിയാല്‍ കൊളിന്‍സിന്റെ വാദം. പാര്‍ട്ടിയുടെ ക്രൈം പോളിസി ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിനേഗേലും ലേബറുമാണ് 139 സ്റ്റേഷനുകള്‍ അടയ്ക്കാന്‍ കാരണമെന്നും ഗ്രാമങ്ങളിലെ അരക്ഷിതാവസ്ഥയ്ക്ക് … Read more

പകര്‍ച്ചപ്പനി : എമര്‍ജന്‍സി ഡിപ്പര്‍ട്ടുമെന്റുകളില്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു

ഡബ്ലിന്‍: വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചപ്പനി ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളിലെ അമിതതിരക്ക് എന്ന പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. ഇതുമൂലം പല ആശുപത്രികളിലും ട്രോളികളില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും വളരെ കൂടുതലായിരിക്കുകയാണ്.ഏകദേശം 522 രോഗികളാണ് ട്രോളികളില്‍ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ എട്ടുദിവസങ്ങളിലായി ഏകദേശം 1700 രോഗികളാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍മാത്രം ചികിത്സയ്‌ക്കെത്തിയത്. കൂടാതെ ഇംപേഷ്യന്റ് വിഭാഗത്തില്‍ 900ത്തിലേറെ രോഗികളും ചികിത്സയ്‌ക്കെത്തിയതാണ് ആശുപത്രി റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റിലെ തിരക്കും സ്റ്റാഫുകളുടെ എണ്ണക്കുറവും പരിഹരിക്കുന്നതിനായി ഐ എന്‍ എ നടത്താനിരുന്ന … Read more

അയര്‍ലണ്ടില്‍ സ്‌കൂളുകളില്‍ മതവിദ്യാഭ്യസം നിര്‍ത്തലാക്കാനുളള ബില്‍ അടുത്തയാഴ്ച്ച: വിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരെ പാര്‍ട്ടി അംഗങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വര്‍ഷങ്ങളായുള്ള മതവിദ്യാഭ്യാസ പദ്ധതി സ്‌കൂളുകളില്‍ നിരോധിക്കാനുള്ള ബില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സുള്ളിവന്‍ .ഇതിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ത്തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പരാജയത്തിനുവരെ ഇത് കാരണമായേക്കാമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ടി.ഡി. അംഗങ്ങള്‍. ബില്‍ അവതരിപ്പിച്ചാലും അത് നടപ്പാക്കാന്‍ സമയമെടുക്കുമെന്നും മന്ത്രിയുടെ നടപടി വിവേകശൂന്യമെന്നുമാണ് ടി.ഡിമാരുടെ പക്ഷം.എന്നാല്‍ ബില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ലേബര്‍ പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്നാണഅ മന്ത്രിയുടെ നിലപാട്. -എല്‍കെ-

അനിവാര്യഘട്ടങ്ങളിലെ അബോര്‍ഷന്‍: ചര്‍ച്ചയ്‌ക്കൊരുങ്ങി ജനങ്ങള്‍

ഡബ്ലിന്‍: അത്യന്തം ഗുരുതരമായ പ്രശ്‌നങ്ങളില്‍ അബോര്‍ഷന്‍ നടത്താനുള്ള അനുമതിയ്ക്കായി തുറന്ന ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് നാഷണല്‍ മെറ്റേണിറ്റി ആശുപത്രി മേലധികാരി ഡോ. റോണ മഹോനിയുടെ നേതൃത്വത്തിലുള്ള സംഘം. ഡബ്ലിനിലെ മൂന്ന് മെറ്റേണിറ്റി ആശുപത്രികളുടെ മേലധികാരിയാണ് ഡോ. മഹോനി. അത്യാവശ്യഘട്ടങ്ങളില്‍ അമ്മയുടെ സുരക്ഷിതത്വത്തിനായി അബോര്‍ഷന്‍ അനിവാര്യമാണ്.പല സന്ദര്‍ഭങ്ങളിലും ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ ശിശു മരിക്കുന്ന സംഭവങ്ങളും അല്ലെങ്കില്‍ ജനിച്ച് കുറച്ചുനിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കുട്ടി മരിക്കുന്ന അവസ്ഥയും പലപ്രാവശ്യം സംഭവിച്ചിട്ടുണ്ടെന്നും അബോര്‍ഷന്‍ അനുവദിക്കാത്ത നിയമമാണ് ഇതിനുകാരണമെന്നും അമ്മമാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി അബോര്‍ഷന്‍ നടത്തണമെന്നുമാണ് റോട്ടന്‍ഡ ഹോസ്പിറ്റല്‍ മേലധികാരി … Read more

യു എസ് സി കുറയ്ക്കുന്നതുസംബന്ധിച്ച വാഗ്ദാനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍

ഡബ്ലിന്‍: യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറയ്ക്കുന്നതിനെതിരെ പ്രസ്താവനയുമായി ഐ എം എഫ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു എസ് സി കുറയ്ക്കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സാമ്പത്തികമേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന വാദവുമായി ഐ എം എഫ് രംഗത്തെത്തിയിരിക്കുന്നത്. 72,000 യൂറോവരെ വരുമാനമുളളവരെ യു എസ് സിയില്‍നിന്നും ഒഴിവാക്കുമെന്ന വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടിയും 80,000 യൂറോ വരെ വരുമാനമുള്ളവരെ ഒഴിവാക്കുമെന്ന് വാഗ്ദാനവുമായി ഫിയന്ന ഫാളും യു എസ് സി നിര്‍ത്തലാക്കുമെന്ന തീരുമാനവുമായി ഫിനേഗേലും രംഗത്തെത്തിയിട്ടുണ്ട്. ഐ എം എഫിന്റെ … Read more

കോര്‍ക്കില്‍ ഹൗസ് പാര്‍ട്ടിയില്‍ മാനസികോല്ലാസത്തിനായി മരുന്ന് കഴിച്ച യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഡബ്ലിന്‍: കോര്‍ക്കില്‍ ഹൗസ് പാര്‍ട്ടിയില്‍ മാനസിക ഉല്ലാസത്തിനായി മരുന്ന് കഴിച്ച യുവാക്കള്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍. ഒരാളുടെ നില ഗുരുതരമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നുരാവിലെയായിരുന്നു സംഭവം നടന്നത്. പാര്‍ട്ടികളിലും മറ്റും യുവാക്കള്‍ ഉപയോഗിച്ചുവരുന്ന ഈ മരുന്ന് ടാബ്ലറ്റ്,പൗഡര്‍, ലിക്വിഡ് എന്നിങ്ങനെ പലരൂപത്തിലും വിറ്റുവരുന്നുണ്ടെന്നും യാതൊരുവിധ ഗുണപരിശോധനയും നടത്തിയിട്ടില്ലാത്ത ഈ മരുന്ന് മനുഷ്യരില്‍ മാനസിക ഉല്ലാസമുണ്ടാക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും എച്ച്എസ്ഇ അഭിപ്രായപ്പെടുന്നു. 2സി-പി എന്നാണ് പ്രാദേശികമാധ്യമങ്ങള്‍ ഈ മരുന്നിന് നല്‍കിയിരിക്കുന്നപേര്. പാരാനോനിയ, ഹാല്ലുസിനേഷന്‍ മുതല്‍ കിഡ്‌നി സംബന്ധമായ … Read more

ഐറിഷ് ജനങ്ങളില്‍ 80 ശതമാനവും സോഷ്യല്‍ മീഡിയയെ ഭയക്കുന്നവര്‍

  ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനങ്ങളില്‍ 80 ശതമാനംപേരും സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവയ്ക്കാന്‍ മടിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലുള്ള വിശ്വാസക്കുറവാണ് ഇതിനുപിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല പ്രായത്തിലുള്ള 1000പേരില്‍ അമരാക് റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പല പ്രായക്കാര്‍ക്കും സോഷ്യല്‍ മീഡിയയെക്കുറിച്ച് പല ഉത്തരങ്ങളായിരുന്നു. 18നും 25നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൂര്‍ണവിശ്വാസമായിരുന്നെങ്കില്‍ 55 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ വെറും 6 ശതമാനംമാത്രമായിരുന്നു ഇക്കൂട്ടത്തില്‍ചേരുന്നവര്‍. പത്ത് ശതമാനംപേര്‍ സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രങ്ങളും മറ്റും ഷെയര്‍ചെയ്യാന്‍ … Read more

അയര്‍ലന്‍ഡ് അസ്വസ്ഥതയിലേയ്ക്ക്? ബോംബ് ഭീക്ഷിണിയെ തുടര്‍ന്ന് കോര്‍ക്കില്‍ ജീവനക്കാരെ ഒഴിപ്പിച്ചു

  കോര്‍ക്ക്:കോര്‍ക്കിലെ വമ്പന്‍ കമ്പനിയായ ആപ്പിളിന്റെ ഫാക്ടറികളില്‍ നിന്ന് ഏകദേശം 4000 ത്തോളം ജീവനക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ ആയിരുന്നു കമ്പനിക്ക് നേരെ ബോംബ് സ്‌ഫോടന ഭീക്ഷിണി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മിക്ക പ്ലാന്റുകളും അടച്ചിട്ടിരിക്കുകയാണ്.എമെയില്‍ ആയാണ് കമ്പനിക്ക് നേരെ ഭീക്ഷിണി ഉയര്‍ത്തിയതെത്രേ. ഗര്‍ഡാ സ്ഥലത്ത് തമ്പടിച്ചിട്ട് സംഭവ വികാസങ്ങള്‍ പഠിക്കുകയാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.രാവിലെ 9 മണി മുതല്‍ കെട്ടിടങ്ങളുടെ ഒരോ സ്ഥലങ്ങളും അരിച്ച് പെറുക്കി പരിശോധിക്കുന്നതിനായി ഗാര്‍ഡായുടേ … Read more

റെക്കോര്‍ഡ് നേട്ടവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

  ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷം ആകെ സഞ്ചരിച്ചത് 25 മില്ല്യണ്‍ ജനങ്ങള്‍. ഇതോടെ ഏറ്റവും കൂടുതലാളുകള്‍ യാത്രചെയ്ത രണ്ടാമത്തെ എയര്‍പോര്‍ട്ട് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 2014ലേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധവനവുണ്ടായതായും 3.3 മില്ല്യണ്‍ ആളുകള്‍ കൂടുതലായി എയര്‍പോര്‍ട്ട് ഉപയോഗിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറയുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. … Read more

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സുളളിവന്‍

ഡബ്ലിന്‍: അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിദേശവിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനായി പുതിയ പദ്ധതിയുമായി വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സുള്ളിവന്‍. പുതിയ പദ്ധതിയനുസരിച്ച് വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാനാണ് ഉദ്ദേശം. 2008മുതല്‍ 2015വരെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് സമ്പദ് വ്യവസ്ഥയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിനാലാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം. ജനുവരി അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും 2020ഓടെ ഹയര്‍ എജ്യുക്കേഷന്‍ മേഖലയില്‍ വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം 15 ശതമാനമാക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. … Read more