ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട്

വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട് – വാട്ടർഫോർഡ് യൂണിറ്റ്. ജൂലൈ 20  ഞായറാഴ്ച വൈകിട്ട് 9 മണിക്ക്  വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ  വൈസ് പ്രസിഡൻ്റ്  സിജോ ഡേവിഡ്  സ്വാഗതം ആശംസിക്കുകയും, യൂണിറ്റ് പ്രസിഡൻ്റ്  പ്രിൻസ് കെ. മാത്യു  അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പുന്നമട ജോർജ്ജ്കുട്ടി,  ഗ്രേയ്സ് ജേക്കബ്, സാബു ഐസക്ക്, ജയ പ്രിൻസ്  എന്നിവർ വികാര നിർഭരമായ  അനുസ്മരണ സന്ദേശങ്ങൾ  നൽകുകയും ചെയ്തു. ഉമ്മൻ ചാണ്ടി സാറിന്റെ ഫോട്ടോയ്ക്ക് … Read more

ഡബ്ലിനിൽ ഇന്ത്യക്കാരനെ അർദ്ധ നഗ്നനാക്കി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ശനിയാഴ്ച പാർലമെന്റ് മാർച്ച്

കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിൽ വെച്ച് ഇന്ത്യക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഒരു കൂട്ടം കൌമാരക്കാരാണ് തെറ്റായ ആരോപണം നടത്തിക്കൊണ്ട് നിരപരാധിയായ ഒരാളെ അർദ്ധനഗ്നനാക്കി മർദ്ദിച്ചത്. ഒരു മാസത്തിനിടെ തെറ്റായ ആരോപണങ്ങൾ ഉയർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്. ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവമോ, ഒറ്റപ്പെട്ട പ്രദേശത്തെ സംഭവമോ ആയി കാണാൻ പാടില്ലെന്നും, അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശവെറിയുടെയും, തീവ്രവലതുപക്ഷ വാദത്തിന്റെയും പ്രതിഫലനമാണ് ഇതെന്നും മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലണ്ട് പറഞ്ഞു. … Read more

വി.എസ് ഇനി ഓർമ്മ; വിട വാങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ അതികായൻ

കേരള രാഷ്ട്രീയത്തിലെ അതികായനും, മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചു. സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായ വി.എസ് ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ടായിരുന്നു 102-കാരനായ സമരസഖാവിന്റെ അന്ത്യം. ജൂണ്‍ 23-നാണ് അദ്ദേഹത്തെ നില ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട ഒട്ടനേകം സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി ചരിത്രമാണ്. പലവട്ടം പൊലീസ് മര്‍ദ്ദനവും, ജയില്‍വാസവും അനുഭവിച്ച വി.എസ് പിന്നീട് ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലും … Read more

നോർവേ: ഫ്യോർഡുകളുടെ ആഴം തേടി ഒരു യാത്ര (ബിനു ഉപേന്ദ്രൻ)

ചില സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ തണുപ്പും, ഫ്യോർഡുകളുടെ ആഴവും, മലനിരകളുടെ ഉയരവുമുണ്ടാകും. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന അങ്ങനെയൊരു സ്വപ്നത്തിലേക്കായിരുന്നു ഡബ്ലിനിൽ നിന്നും ഞങ്ങൾ വിമാനം കയറിയത്. യൂറോപ്പിന്റെ വടക്കേ അറ്റത്ത്, പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ കവിത രചിച്ച നാടായ നോർവേയിലേക്ക്. വൈക്കിംഗുകളുടെ വീരകഥകൾ അലയടിക്കുന്ന, പാതിരാസൂര്യൻ ആകാശത്ത് വർണ്ണങ്ങൾ നിറയ്ക്കുന്ന, ഓരോ വളവിലും ഒരു പുതിയ അത്ഭുതം ഒളിപ്പിച്ചുവെച്ച നോർവേ. നോർവേയിൽ വേനൽക്കാലത്ത് സൂര്യൻ ഉറങ്ങാറില്ലെന്ന് കേട്ടിട്ടുണ്ട്. ഓസ്ലോയിൽ വിമാനമിറങ്ങിയത് പാതിരാത്രിയിലായിരുന്നെങ്കിലും, ആകാശത്തിന്റെ കോണിൽ ഒരു നേർത്ത … Read more

ഫാ.രാജേഷ് മേച്ചിറാകത്തിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിയും മുൻപ് പൊട്ടംപ്ലാവ് ഇടവകാംഗവുമായിരുന്ന മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് (83) പരിയാരം മദർ തെരേസ ഇടവകയിലെ സ്വഭവനത്തിൽ അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 2.30 (20-7-2025) മണിക്ക് ഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ ദേവാലയത്തിൽ സമാപന ശുശ്രൂഷകളോടെ അവസാനിക്കും.  തുടർന്ന് സംസ്കാരം തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക സെമിത്തേരിയിൽ നടക്കുകയും ചെയ്യും. പരേത മടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ് ജോസഫ് മേച്ചി റാകത്ത് (പാപ്പച്ചൻ). മക്കൾ : ബേബി (പരിയാരം, എൽസി … Read more

ജൂലൈ മാസത്തിലെ മലയാളം കുർബാന 20-ആം തീയതി ഡബ്ലിനിൽ

ഈ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 20 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628 https://g.co/kgs/Ai9kec

ഡബ്ലിൻ മലയാളി പ്രകാശ് കുമാർ നിര്യാതനായി

ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ നിര്യാതനായി. 54 വയസ്സായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ. പ്രകാശിന്റെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

കെ.എസ് ഹരിശങ്കർ അയർലണ്ടിൽ; ഡബ്ലിനിൽ ഓഗസ്റ്റ് 9-ന് ലൈവ് കൺസേർട്ട്

പ്രശസ്ത സിനിമാ പിന്നണിഗായകന്‍ കെ.എസ് ഹരിശങ്കര്‍ അയര്‍ലണ്ടില്‍. ഓഗസ്റ്റ് 9 ശനിയാഴ്ച ഡബ്ലിനിലെ Scientology Community Centre-ല്‍ വച്ചാണ് വൈകിട്ട് 6 മുതല്‍ 10 മണി വരെ ഹരിശങ്കറിന്റെ ലൈവ് സംഗീതപരിപാടി നടത്തപ്പെടുന്നത്. Blueberry Innernational & Friends ആണ് പരിപാടിയുടെ സംഘാടകര്‍. ടിക്കറ്റുകള്‍ക്കായി: https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2 വേദി: Scientology Community Centre, 24 Firhouse Rd, Killininny, Dublin 24, D24 CX39, Ireland

ഡബ്ലിൻ സെന്റ് മേരീസ് സീറോ മലങ്കര ഇടവക ചാപ്ലിനായ ചെറിയാൻ താഴമൺ അച്ചന് യാത്രയയപ്പ് നൽകുന്നു

ഡബ്ലിന്‍ സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ഇടവകയുടെ ചാപ്ലിനും മലങ്കര കത്തോലിക്കാ സഭ അയര്‍ലന്‍ഡ് കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ താഴമണ്‍ അച്ചന് യാത്രയയപ്പ് നല്‍കുന്നു. അയര്‍ലന്‍ഡിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന അദ്ദേഹത്തിന് ബെല്‍ഫാസ്റ്റ്, കോര്‍ക്ക്, ഡബ്ലിന്‍, ഗാല്‍വെ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചയ്ക്ക് ഡബ്ലിനുള്ള റൗള പള്ളിയില്‍ വച്ച് പകല്‍ 1:30-നാണ് സ്‌നേഹവും നന്ദിയുമറിയിക്കുന്നതിനുള്ള പരിപാടി നടത്തപ്പെടുന്നത്. ചെറിയാന്‍ താഴമണ്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, സഹകാര്‍മ്മികരായി ഫാ. ഷിനു അങ്ങാടിയില്‍, … Read more

ഡബ്ലിനെ ഇളക്കിമറിച്ച് ഹണി റോസ്; മലയാളിയുടെ ഉടമസ്ഥതയിൽ ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് പ്രവർത്തനമാരംഭിച്ചു

ഡബ്ലിനെ ഇളക്കിമറിച്ച് ഷീലാ പാലസ് സീഫുഡ് റെസ്റ്റോ പബ്ബ് നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. ഡബ്ലിന്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെ Grafton Street-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷീലാ പാലസ് റെസ്റ്റോ പബ്ബില്‍, രുചികരമായ സീഫുഡ് വിഭവങ്ങളും ലഭ്യമാണ്. ഉദ്‌ഘോടനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ഓറ ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്, ഡിജെ സനയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് എന്നിവയും കാഴ്ചക്കാരെ ആവേശഭരിതരാക്കി.   അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഉടമസ്ഥരായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ റെസ്റ്റോ പബ്ബാണ് കഴിഞ്ഞ … Read more