അയർലണ്ടിൽ ഓണക്കാലം ഇളക്കി മറിക്കാൻ ഇവർ വരുന്നു; ലിബിൻ സക്കറിയയും, കീർത്തനയും, നയന ജോസിയും, ഗോകുലും സുമേഷ് കൂട്ടിക്കലും ഒത്തുചേരുന്നു

ഓണക്കാലം ആഘോഷമാക്കാൻ യുകെയിലെയും അയർലണ്ടിലെയും മലയാളി സംഘടനകൾക്ക്  സുവർണ്ണാവസരം. ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ, ചടുല താളങ്ങളുടെ നടന മാസ്മരികയിലേക്ക് നയന ജോസിയും ഗോകുലും നമ്മെ എടുത്തെറിയും. ഒപ്പം സുമേഷ് കൂട്ടിക്കലിന്റെ കീറ്റാറിൽ എട്ടര കട്ടയ്ക്ക് ഒരു പിടുത്തം. ഓണം പൊളിക്കാൻ വേറെ എന്ത് വേണം. യുകെയിലെയും അയർലണ്ടിലെയും ഏറ്റവും  ചെറിയ സംഘടനയ്ക്ക് പോലും പ്രാപ്യമായ ചെലവിൽ കുറഞ്ഞ നിരക്കിലും മുഴുവൻ ബാക്ക് എൻഡ് സപ്പോർട്ടോടും കൂടെ ആണ് ഈ മഹോത്സവം ഓർഗനൈസ് ചെയ്യപ്പെടുന്നത്. പരിപാടി ഓർഗനൈസ് … Read more

ഹോളിവുഡ് സൂപ്പർ താരങ്ങളുടെ ഉടമസ്ഥതയിൽ ആയിരുന്ന ഡബ്ലിനിലെ റെസ്റ്റോ പബ്ബ് ഇനി ഷീലാ പാലസിനു സ്വന്തം; ഉദ്‌ഘാടനം നാളെ

അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റലോണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഉടമസ്ഥരായിരുന്ന ഡബ്ലിനിലെ പ്രശസ്തമായ റെസ്റ്റ പബ്ബ് ഇനി ഷീലാ പാലസിന് സ്വന്തം. ഡബ്ലിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്ന പബ്ബ്, സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. ഷീലാ പാലസിന്റെ കീഴില്‍ ഡബ്ലിനിലെ തന്നെ ഏറ്റവും വലിയ നൈറ്റ് ക്ലബ്ബുകളില്‍ ഒന്നായാണ് റസ്റ്ററന്റ് അറ്റാച്ച് ചെയ്തുകൊണ്ട് പബ്ബ് നവീകരിച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടുകാരുടെ പ്രിയ റസ്റ്ററന്റായി മാറിയ ഷീലാ പാലസിന്റെ ഈ പുതിയ … Read more

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചു; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി എന്നിവർക്കെതിരെ ഇഡി കേസ്

ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുപതി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവരടക്കം മറ്റ് ചില താരങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും, ടെലിവിഷന്‍ അവതാരകര്‍ക്കും എതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ സമന്‍സ് അയയ്ക്കും. ബെറ്റിങ് ആപ്പ് പ്രചാരണത്തിലൂടെ വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകാം എന്ന സംശയത്തിലാണ് ഇഡി അന്വേഷണമാംഭിച്ചിരിക്കുന്നത്. അതേസമയം ബെറ്റിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് പ്രതികരണവുമായി താരങ്ങള്‍ രംഗത്തെത്തി. റമ്മി … Read more

നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു എന്ന് വാർത്ത; പ്രതികരിച്ച് താരങ്ങൾ

നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് താരങ്ങള്‍. കഴിഞ്ഞ ദിവസമാണ് ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചത്. ഒപ്പം നയന്‍താരയുടേതെന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും പ്രതികരണം. ‘തങ്ങളെ കുറിച്ചുള്ള അസംബന്ധ വാര്‍ത്തകള്‍ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന ക്യാപ്ഷനോടെ നയന്‍താര വിഘ്‌നേഷിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചതോടെ ഈ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായി. 2022-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

പുകവലി മാത്രമല്ല, മദ്യപാനവും 7 തരം ക്യാൻസറുകൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?

അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം പേര്‍ക്കും മദ്യം ക്യാന്‍സറിന് കാരണമാകുമെന്ന് അറിയില്ലെന്ന് HSE. ഓരോ വര്‍ഷവും രാജ്യത്ത് ഏകദേശം 1,000 പേരാണ് മദ്യത്തിന്റെ ഉപഭോഗം കാരണം ക്യാന്‍സര്‍ ബാധിതരാകുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 40% ക്യാന്‍സറുകളും ജീവിതശൈലി മാറ്റം വഴി പ്രതിരോധിക്കാന്‍ നമുക്ക് കഴിയും. ഇതിലൊന്ന് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ചെറിയ അളവിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് കാരണമാകുമെന്ന സത്യം പലര്‍ക്കുമറിയില്ല. മദ്യവും ക്യാൻസറും ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കളില്‍ ഗ്രൂപ്പ് 1-ലാണ് മദ്യവും പെടുന്നത്. പുകയില, ആസ്ബറ്റോസ്, റേഡിയേഷന്‍ … Read more

മിസ്റ്റർ & മിസ്സ് മലയാളി അയർലണ്ട് 2025: വിമലും നീനയും ജേതാക്കൾ

എസ്.ആര്‍ ക്രിയേഷന്‍സ് അവതരിപ്പിച്ച വിശ്വാസ് മിസ്റ്റര്‍ & മിസ്സ് മലയാളി അയര്‍ലണ്ട് 2025, ജൂലൈ 6-ന് താലയിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. അയര്‍ലണ്ടില്‍ ആദ്യമായി നടന്ന ഈ കപ്പിള്‍ പേജന്റ് ഷോയില്‍ 13 ദമ്പതികള്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എത്തി. മത്സരത്തില്‍ മിസ്റ്റര്‍ മലയാളി അയര്‍ലണ്ട് 2025 ആയി വിമലും, മിസ്സ് മലയാളി അയര്‍ലണ്ട് 2025 ആയി നീനയും തിരഞ്ഞെടുക്കപ്പെട്ടു. തോമസ്, സ്‌നേഹ എന്നിവര്‍ ഫസ്റ്റ് റണ്ണര്‍ അപ്പും, രാഹുല്‍, അര്‍ലിന്‍ എന്നിവര്‍ … Read more

റിമി ടോമിയുടെ സംഗീതപ്രകടനവും, ഐ.എം വിജയന്റെ സാന്നിധ്യവും അടയാളമാകുന്നു; ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ഓഗസ്റ്റ് 2-ന്

പ്രശസ്ത മലയാളം ഗായിക റിമി ടോമിയും ട്രൂപ്പും ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025-ൽ തങ്ങളുടെ ലൈവ് മ്യൂസിക് ഷോയോടെ രംഗത്തെത്തും. മികച്ച സംഗീത സായാഹ്നം ഒരുക്കുന്ന റിമിയുടെ പ്രകടനം ഈ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. ടിക്കറ്റോടെ മാത്രം കാണാൻ കഴിയുന്ന റിമിയുടെ പ്രകടനം, ഈ ഉത്സവത്തിൽ അയർലണ്ട് മലയാളികൾക്ക് സൗജന്യമായി ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് Tipp Indian Community Clonmel.കൂടാതെ പ്രശസ്ത keytarist സുമേഷ് കൂട്ടിക്കൽ, തന്റെ കീറ്റാർ (Keytar) പെർഫോർമൻസുമായി ക്ലോൺമെൽ സമ്മർ … Read more

അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുശ്രൂഷകൾ നാളെ

Hollystown-ൽ അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുഷ്രൂഷകൾ നാളെ (ജൂൺ 6, ഞായറാഴ്ച) നടക്കും. ഇന്ന് വൈകിട്ട് 5 മണി മുതൽ 10 മണി വരെ വീട്ടിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ 8.15-ന് ഫസ്റ്റ് മാസ്സും, 9.15-ന് ഫ്യൂണറൽ മാസ്സും നടക്കുമെന്ന് സിറോ മലബാർ കാത്തലിക് ചർച്ച്‌ ബ്ലാഞ്ചസ്റ്റോൺ അറിയിച്ചു. ശേഷം ഭൗതിക ദേഹം കേരളത്തിൽ എത്തിച്ച് അടക്കം ചെയ്യും.

ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; തിങ്കളാഴ്ച കൊല്ലപ്പെട്ടത് 74 പേർ

ഗാസയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍. തിങ്കളാഴ്ച 74 പേരെയാണ് ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഗാസ സിറ്റിയിലെ Al-Baqa Cafe-യിലുണ്ടായ വ്യോമാക്രമണത്തില്‍ 30 പേരും, മറ്റൊരു ആക്രമണത്തില്‍ ഭക്ഷണം കാത്തുനിന്ന 23 പലസ്തീനികളും കൊല്ലപ്പെട്ടു. 20 മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കഫേ. ജനങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും, വൈഫൈ കണക്ട് ചെയ്യാനും ഇവിടമാണ് ആശ്രയിച്ചിരുന്നത്. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് കഫേയിലേയ്ക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് … Read more

വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ പാൻക്രിയാസ് രോഗങ്ങൾക്ക് കാരണമാകുന്നു; അയർലണ്ടിൽ മുന്നറിയിപ്പുമായി അധികൃതർ

വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ അയര്‍ലണ്ടില്‍ പാന്‍ക്രിയാസ് എരിച്ചില്‍ (pancreatitis) , അനുബന്ധ രോഗങ്ങൾ എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി മുന്നറിയിപ്പ്. GLP-1 വിഭാഗത്തില്‍ പെടുന്ന Ozempic, Mounjaro മുതലായ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് യുകെയില്‍ അന്വേഷണം നേരിടുകയാണെന്നും Health Products Regulatory Authority (HPRA) വ്യക്തമാക്കി. അയര്‍ലണ്ടില്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെങ്കിലും വണ്ണം കുറയ്ക്കുന്നതായി ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും അസ്വസ്ഥ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെനന്ും HPRA അറിയിച്ചു. വണ്ണം കുറയ്ക്കുന്നതിന് … Read more