‘നടന്ന് നേടാം ആരോഗ്യം’; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന് ” ഇന്ന് തുടക്കം
വാട്ടർഫോർഡ്: മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ ” എന്ന വാചകം മുൻ നിർത്തി മെയ് 11 വരെ നീണ്ടു നിൽക്കുന്ന സീസൺ- 2 ചലഞ്ചിന് ആവേശത്തോടെ നൂറിലധികം അംഗങ്ങളാണ് ഇതിനോടകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരം ആപ്പ് വഴിയാണ് മോണിറ്റർ … Read more