‘സഞ്ജു ഹീറോയാടാ ഹീറോ…!’; ട്വന്റി20 സെമിയിലെ ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

ആദിമദ്ധ്യാന്തം ആവേശം നിറഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 253 റണ്‍സിന്റെ റണ്‍മല പടുത്തുയര്‍ത്തിയപ്പോള്‍, ഇത് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 246 റണ്‍സിന് ഏഴ് എന്ന സ്‌കോറിലെത്തിയപ്പോള്‍ കളി അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 253-7 (20 ഓവര്‍) ഇംഗ്ലണ്ട് 246-7 (20 ഓവര്‍) ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചപ്പോള്‍, സൂപ്പര്‍ 8-ന് സമാനമായി … Read more

വെറും 7 യൂറോയ്ക്ക് വെജ് പുലാവും, ബട്ടർ ചിക്കൻ/വെജ് കുറുമ കറിയും; വമ്പൻ ചാരിറ്റി ധനസമാഹരണ ഭക്ഷണ ചലഞ്ചുമായി അയർലണ്ട് മലയാളികൾ

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണത്തിനായി NorthWest 10K, GoMart Supermarket എന്നിവര്‍ സഹകരിച്ച് ഭക്ഷണ ചലഞ്ച് നടത്തപ്പെടുന്നു. വെജ് പുവാലിനൊപ്പം ബട്ടര്‍ ചിക്കന്‍ അല്ലെങ്കില്‍ വെജ് കുറുമ എന്നിവ വെറും 7 യൂറോയ്ക്ക് ലഭിക്കപ്പെടുന്ന ഭക്ഷണ ചലഞ്ചില്‍ പങ്കെടുക്കുക വഴി ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് പോകുക. ലഭിക്കുന്ന തുക മാര്‍ച്ച് 14-ന് Letterkenny-യിലെ GoMart Supermarket-ല്‍ പകല്‍ … Read more

അയർലണ്ട് മലയാളി ലാലു പോളിന്റെ മാതാവ് ലില്ലി പോൾ (70) നിര്യാതയായി

അയർലണ്ട് മലയാളിയായ ലാലു പോളിന്റെ മാതാവ് ശ്രീമതി ലില്ലി പോൾ (70) നിര്യാതയായി. തോട്ടക്കര , തവളപ്പാറ സ്വദേശിയാണ്. സംസ്‍കാരം പിന്നീട്.

അയർലണ്ട് മലയാളി ഇന്ദുചൂഡൻ കെ. കെ (55) നിര്യാതനായി

അയർലണ്ടിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ് ) മലയാളിയായ ഇന്ദുചൂഡൻ കെ. കെ (55) നിര്യാതനായി. ഫെബ്രുവരി 21-ന് പുലർച്ചെ സ്വന്തം വസതിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു. അയർലണ്ടിൽ AME (Aircraft Maintenance Engineer) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലണ്ടിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ … Read more

‘ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ യൂട്യൂബിൽ റിലീസ് ചെയ്തു

ഏഴരപ്പൊന്നാനയ്ക്ക് മുന്നോടിയായി ഐറിഷ് മലയാളിയായ, കെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച് വിഷ്ണു എസ് ശേഖർ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭജൻ “ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ യൂട്യൂബിൽ” റിലീസ് ചെയ്തു. ഏറ്റുമാനൂരപ്പന്റെ മൂന്ന് ഭാവങ്ങളെ പ്രകീർത്തിക്കുന്ന ഈ ആൽബത്തിന്റെ സംവിധാനം കെ.പി പ്രസാദും, ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട് & മെയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ്  നട്ടാശ്ശേരിയുമാണ്. ആൽബം കാണാൻ:  

നടന വിസ്മയം തീർക്കാൻ സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു

പ്രമുഖ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ ‘പെൺനടൻ’ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായി സന്തോഷ് കീഴാറ്റൂർ തന്റെ പെൺനടൻ എന്ന നാടകം അവതരിപ്പിക്കുന്നത്. ഇതുവരെ ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ ശ്രദ്ധേയമായ പ്രകടനം കൊണ്ട് കാണികളെ അമ്പരപ്പിച്ച സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകമാണ് പെൺനടൻ. ഒരുകാലത്ത് മലയാള നാടകവേദികളിൽ വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം പകർന്നാടിയ ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ, പെൺവേഷം … Read more

‘കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി’: മമ്മൂട്ടി

അസുഖത്തെ തുടർന്ന് തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്ന മമ്മൂട്ടി പറഞ്ഞു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്. ‘ചത്താ പച്ച’യിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഈയിടെ സ്‌ക്രീനില്‍ കണ്ടത്. ചെറിയ ഇടവേളക്ക് ശേഷം ഇനി ‘പാട്രിയറ്റ്’ എന്ന ചിത്രം ആണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന … Read more

ഇഷ്ട നേതാവ് ആരെന്ന ചോദ്യത്തിന് മോദിയുടെ ചിത്രം തൊട്ടുവണങ്ങി നടി തപ്സി; ശേഷം ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നും മറുപടി

ഇഷ്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനുള്ള നടി തപ്‌സി പന്നുവിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. തന്റെ പുതിയ ചിത്രം ‘അസ്സി’യുടെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു തപ്‌സിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടേയും നരേന്ദ്രമോദിയുടേയും ചിത്രങ്ങള്‍ കാണിച്ചു കൊണ്ട് ‘ആരാണ് ഇഷ്ട നേതാവ്’ എന്ന് അവതാരകന്‍ ചോദിച്ചപ്പോൾ, ഉടനെ തന്നെ തപ്‌സി മോദിയുടെ ചിത്രത്തിന് അരികിലെത്തി തൊട്ടു നമസ്കരിച്ചു. ശേഷം ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നും അവർ പറഞ്ഞു. ഇതോടെ … Read more

മോഹൻലാലിന് 20 ലക്ഷം വരെ, മമ്മൂട്ടിക്ക് 15, ബാബു ആന്റണിക്ക് 12 ലക്ഷം! മലയാള നടീനടന്മാർ 1990-കളിൽ വാങ്ങിയിരുന്ന പ്രതിഫല കണക്ക് പുറത്ത്

സിനിമാ താരങ്ങളുടെ പ്രതിഫലം അറിയാൻ എക്കാലവും പ്രേക്ഷകർക്ക് കൗതുകമാണ്. ഇന്നു പലരും ഒരു സിനിമയിൽ അഭിനയിക്കാൻ കോടികൾ പ്രതിഫലമായി വാങ്ങുമ്പോൾ 1990-കളിൽ മലയാള നടീനടൻമാർ വാങ്ങിയിരുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു പഴയകാല മാഗസിനിൽ അന്നത്തെ നിർമ്മാതാക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഏകദേശ കണക്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാഗസിനിലെ വാർത്ത പ്രകാരം അക്കാലത്ത് മോഹൻലാൽ ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നത് 15 മുതൽ 20 ലക്ഷം രൂപ വരെ ആയിരുന്നു. 15 … Read more

തമിഴ്നാട് തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്യുടെ ‘ജന നായകൻ’ റിലീസ് ചെയ്തേക്കില്ല

വിജയ് ചിത്രം ‘ജന നായകന്റെ’ റിലീസ് തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായേക്കില്ല എന്ന് റിപ്പോർട്ട്‌. രാഷ്ട്രീയത്തിൽ സജീവമായ വിജയ് യുടെ അവസാന സിനിമയാണ് ജന നായകൻ എന്നാണ് പറയപ്പെടുന്നത്. പൊങ്കൽ റിലീസായി ഇക്കഴിഞ്ഞ ജനുവരി 9-ന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ റിലീസ് മാറ്റി വയ്ക്കുകയും, സെൻസർ സർട്ടിഫിക്കറ്റിനായി നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയുമായിയുന്നു. ഇപ്പോൾ ഏപ്രിൽ 30-ന് മുൻപ് ചിത്രം റിലീസ് ചെയ്യില്ല എന്നാണ് ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. … Read more