”ആർപ്പോ… ഇർറോ’…’ ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ

ഡബ്ലിൻ: ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലണ്ടിലെ വിക്ക്ലോ ഡൺലാവനിലെ മലയാളി കൂട്ടായ്മ. സൗത്ത് ഡബ്ലിൻ മേയർ ശ്രീ. ബേബി പെരേപ്പാടൻ സെപ്റ്റംബർ 12-ന് ഉച്ചയ്ക്ക് 12 ണിക്ക് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളി, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിക്കാൻ നിരവധി മത്സരങ്ങൾ എന്നിവയും നടത്തപ്പെടും. ഏവരേയും ആഘോഷപരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:സനോജ് കളപ്പുര 0894882738,പ്രവീൺ ആന്റണി 0894206657,ജെബിൻ ജോൺ 0838531144 … Read more

ഒലീവ്സ് ഇന്ത്യൻ റസ്റ്ററന്റിന്റെ 23 വിഭവങ്ങളടങ്ങിയ ഓണസദ്യ സെപ്റ്റംബർ 15-ന്; പ്രീ ബുക്കിങ് ആരംഭിച്ചു

ഒലീവ്‌സ് ഇന്ത്യന്‍ റസ്റ്ററന്റ് & കാറ്ററിങ്‌സിന്റെ 23 വിഭവങ്ങളും, രണ്ട് പായസങ്ങളുമടങ്ങിയ ഓണസദ്യ പ്രീ ബുക്കിങ് ആരംഭിച്ചു. തിരുവോണദിനമായ സെപ്റ്റംബര്‍ 15-ന് ഡബ്ലിന്‍ താലയിലെ റസ്റ്ററന്റില്‍ ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണസദ്യ വിളമ്പുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് സീറ്റുകള്‍ ലഭ്യമാകുക. https://www.instagram.com/reel/C_aFJLMo6_e/?igsh=MWJybHR2Y2RqaTFobQ== ഒരു സദ്യക്ക് 24.99 യൂറോ ആണ് ഇലയില്‍ വിളമ്പുന്ന സദ്യയുടെ വില. പ്രീ ബുക്കിങ് ചെയ്യാനായി: +353 873 11 0533

മുല്ലിംഗർ ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷം September 7-ആം തീയതി രാവിലെ 9.30 മണി മുതൽ

മുല്ലിംഗർ ഇന്ത്യൻ അസോസിയേഷൻ (Team Mullingar) സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച രാവിലെ കൃത്യം 9.30 യോടു കൂടി ഡൗൺസ് ജിഎഎ ക്ലബ്ബിൽ അരങ്ങേറും. അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ, പ്രത്യേക അതിഥികളായ ഐറിഷ് പാർലമെന്റിലെ Hon Robert Troy TD., Mayor Baby Perappadan, Indian Embassy Head of Mission Secretary Hon Murugaraj Dhamodaran, Miss Kerala Ireland Ritty Saigo and Miss Kerala Ireland Finalist Riya … Read more

കഥ: മൺകുടുക്ക (രാജൻ ദേവസ്യ വയലുങ്കൽ)

ഭദ്രമായി അടുക്കിവെച്ച ഓർമ്മയുടെ കെട്ടുകളിൽ പതുക്കെയൊന്നു തലോടി. വെറുതെ ഒരു കൗതുകം. ഏറെ, വളരെയേറെ പഴക്കമുള്ള ഓർമ്മകൾ. അവയിലലിഞ്ഞു ചേർന്ന കണ്ണീരിന്റെ നനവും, സ്നേഹത്തിന്റെ പരിശുദ്ധിയും, സന്തോഷത്തിന്റെ തിരത്തള്ളലും എന്നെ അസ്വസ്ഥനാക്കി. ഉത്രാടത്തലേന്ന് ബാങ്കിൽ തിരക്കുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസം ഓണാവധി. ഉച്ചയ്ക്കു തന്നെ പൊയ്ക്കൊള്ളാൻ മാനേജർ പ്രത്യേക അനുവാദം തന്നു. ഇനി എത്ര ദൂരം യാത്ര ചെയ്താലാണ് വീട്ടിലെത്തുക! ഒരു മാസം കൊണ്ട് ബാങ്കിലെ ജോലി കുറെയൊക്കെ മനസ്സിലാക്കി. കൂട്ടലുകളും കിഴിക്കലുകളും. ഒടുവിൽ രണ്ടറ്റവും കൂട്ടിമുട്ടണം. … Read more

കിൽക്കെനിയിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഹോളി കുർബാന സെപ്റ്റംബർ 7-ന്

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ കിൽകെനിയിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. ഈ ശനിയാഴ്ച സെപ്റ്റംബർ 7-ന്, വൈകിട്ട് 5:30-ന് കിൽകെനി ഡൺമോർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു. കിൽകെനിയിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന ഈ കുർബാനയുടെപ്രധാന കാർമികൻ വികാരി ഫാ. അനു ജോർജ് അച്ചനാണ്. ഈ മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം … Read more

ദ്രോഗട ഇന്ത്യൻ അസോസിയേഷൻ,റോയൽ ക്ലബ്‌ ദ്രോഗട TileX പൂരം 2025 ലോഗോ പ്രകാശനം നടന്നു

ആവേശജ്വലമായ ദ്രോഗടയുടെ ഓണാഘോഷ ഐശ്വര്യത്തിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സ് മേളപെരുക്കത്തിന്റെ അകമ്പടിയോടെ TILEX Presents പൂരം 2025-ന്റെ ലോഗോ പ്രകാശനം നടന്നു. 2025 ജൂൺ മാസം 28-ന് നടക്കുന്ന ദ്രോഗടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ മെഗാഉത്സവത്തിനാണ് കഴിഞ്ഞ ശനിയാഴ്ച കൊടിയേറിയത്. തുള്ളിയാലൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ലൗത്ത് കൗണ്ടി കൌൺസിൽ ചെയർപേഴ്സൺ Kevin Callan, ദ്രോഗട മേയർ Paddy McQuillan എന്നിവർ ചേർന്ന് നിറഞ്ഞ ഹർഷാരവത്തോടെ Tilex പൂരം 2025 പോസ്റ്റർ … Read more

“ശ്രാവണം-24”- വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 8 ഞായറാഴ്ച

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി സെപ്റ്റംബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനാറു വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, കില്‍ക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം ഫ്ലാഷ്‌മൊബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മലയാളി മങ്ക മത്സരം, … Read more

നക്ഷത്ര തിളക്കവുമായി വരുന്നു ലക്ഷ്മി നക്ഷത്ര അയർലണ്ടിന്റെ മണ്ണിലേക്ക്

വാട്ടർഫോർഡ് വൈക്കിങ്സ് സൗത്ത് ഈസ്റ്റ് കാർണിവലിലേക്ക് സ്റ്റാർ ഗസ്റ്റായി എത്തുന്നത് ഈ കൊല്ലത്തെ മികച്ച അവതാരികക്കുള്ള അവാർഡ്‌ നേടിയ സിനി ആർട്ടിസ്റ് ലക്ഷ്മി നക്ഷത്ര. ലൈവ് മ്യൂസിക് ബാൻഡും, ചടുലത നിറഞ്ഞ നൃത്ത ചുവടുകളും, രുചിയേറും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും, ഫൺ റൈഡുകളുമായി ഒരു ഫാമിലിക്ക് ഒരു ദിവസം തകർത്താഘോഷിക്കാൻ പറ്റുംവിധമാണ് കാർണിവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ വരുന്ന ശനിയാഴ്ച്ച (7th September) നടത്തപെടുന്ന കാർണിവലിന്റെ കാർ പാർക്കിങ്‌ ബുക്കിങ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. … Read more

അമേരിക്കൻ ശക്തികളോട് ഏറ്റുമുട്ടാൻ ഐറിഷ് പട അമേരിക്കയിൽ; വടംവലി മത്സരം നാളെ

BLUECHIP TILES-ന്റെ സ്വന്തം AHA SEVENS അമേരിക്കയിൽ.  ഈ വരുന്ന തിങ്കളാഴ്ച്ച (സെപ്റ്റംബർ 2) ചിക്കാഗോയിൽ നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ഇമ്മാനുവൽ ടോമിയുടെ നേതൃത്വത്തിൽ ടീം AHA അമേരിക്കയിൽ എത്തി. അയർലണ്ടിൽ കഴിഞ്ഞ രണ്ടുവർഷമായി നിരവധി മത്സരങ്ങളിൽ വിജയികളായ ആഹാ, ഇനി അമേരിക്കയിലും വിജയക്കൊടി പാറിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ  മാത്രം. ആഹായുടെ ചുണക്കുട്ടന്മാരായ Emmanuel Tomy, Abin Baby, Jins Pappachan, Jeneesh Jose, Jince George, Akhil Shibu, Mathew Kuriakose, … Read more

അയർലണ്ട് ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഇടവക പെരുന്നാള്‍ സെപ്റ്റംബര്‍ 8-ന്

ഡബ്ലിൻ: അയർലണ്ടിലെ  സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വികാരി ഫാ. സജു ഫിലിപ്പ് കൊടിയേറ്റ് നിർവ്വഹിക്കും. സെപ്റ്റംബര്‍ 8-ന് പെരുന്നാൾ ചടങ്ങുകൾക്ക് യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ H.G Abraham Mar Stephanos മെത്രാപ്പോലീത്ത നേതൃത്വം നൽകും. 2010-ൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡബ്ലിൻ ഇടവകയുടെ പെരുന്നാളും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഉത്സവമായ ആദ്യഫല പെരുന്നാളും (Harvest festival), മലയാളികളുടെ  ദേശീയ ഉത്സവമായ ഓണവും സെപ്റ്റംബര്‍ … Read more