തായ്‌ലൻഡ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പെതോങ്തൺ ഷിനാവത്ര

തായ്ലന്‍ഡ് പ്രധാനമന്ത്രിയായി തക്സിന്‍ ഷിനാവത്രയുടെ ഇളയ മകള്‍ പെതോങ്തണ്‍ ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ തായ്‌ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 37-കാരിയായ പെതോങ്തണ്‍ ചരിത്രം കുറിച്ചു. മുന്‍പ്രധാനമന്ത്രി കൂടിയായ തക്‌സിന്റെ മൂന്ന് മക്കളിലൊരാളാണ് പെതോങ്തണ്‍. പ്രധാനമന്ത്രി സ്രേത്ത തവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കളമൊരുങ്ങിയത്. പാര്‍ലമെന്റില്‍ 145-നെതിരെ 319 പേരുടെ പിന്തുണയോടെയാണ് പെതോങ്തണ്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. നേരത്തെ കുടുംബ ബിസിനസില്‍ പങ്കാളിയായിരുന്ന പെതോങ്തണ്‍, 2021-ലാണ് സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്യൂ തായ് പാര്‍ട്ടിയുടെ … Read more

ദേശീയ ചലച്ചിത്ര അവാർഡ്: മികച്ച സിനിമ ആയി ‘ആട്ടം’; മികച്ച നടൻ റിഷഭ് ഷെട്ടി, നടി നിത്യ മേനൻ, മാനസി പരേഖ്

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള സിനിമ ‘ആട്ടം.’ കാന്താര എന്ന ചിത്രത്തിലൂടെ കന്നഡ താരം റിഷഭ് ഷെട്ടി മികച്ച നടനായപ്പോൾ, തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് നിത്യ മേനൻ, കച്ച് എക്സ്പ്രസ്സ്‌ എന്ന സിനിമയിലൂടെ മാനസി പരേഖ് എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. പുരസ്‌കാരങ്ങളുടെ പൂർണ്ണ പട്ടിക: നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ … Read more

സംസ്ഥാന ചലച്ചിത്ര അവാർഡ്: കാതൽ മികച്ച സിനിമ, പൃഥ്വിരാജ് നടൻ; ഉർവശി, ബീന എന്നിവർ മികച്ച നടിമാർ

54-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച … Read more

ഒരു പ്രണയയാത്ര…(ബിനു ഉപേന്ദ്രൻ)

രാവിന്റെ മൃദുലതയില്‍ തുടങ്ങിയ യാത്ര,പാതിവഴിയില്‍ പുലരിയുടെ പ്രഭാതകിരണങ്ങള്‍…നെല്ലോലകള്‍ തഴുകുന്ന കാറ്റിന്‍ തലോടലില്‍…പൂമ്പാറ്റകള്‍ പറഞ്ഞു കഥകള്‍ നമുക്കായി…. മേഘാവൃതമാം മലനിരയുടെ മാരുതനാടുകളില്‍….ചിറകു തുറന്ന ആകാശമേഘങ്ങള്‍…ശിലകളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍…അരുവികള്‍ പാടിയ വര്‍ണ്ണരാഗങ്ങള്‍…ഇവര്‍ നമ്മുടെ യാത്രയുടെ നിശ്ചല സാക്ഷികള്‍… മഴവില്‍ ചാരുതയില്‍ പുഞ്ചിരിപാട്ടുമായ്…മഴത്തുള്ളികളില്‍ മണ്‍സൂണ്‍ ഗാനങ്ങള്‍…ഒഴുകി വന്ന രാഗങ്ങള്‍ കാറ്റുകൊണ്ട് ഉലയുമ്പോള്‍…ഹൃദയത്താളത്തില്‍ ചുവടുവെച്ച് നാം ഇരുവരും… പ്രകൃതിയുടെ നിഴലില്‍ ഇണചേര്‍ന്ന പ്രണയികള്‍…ചുംബനമാധുര്യം കാറ്റിലൊഴുകുന്നു….അവളുടെ ചിരികളില്‍ ഋതുക്കളുടെ സ്പന്ദനം….വാക്കുകളുടെ കൂട്ടമല്ല, ഒരു മൗനം മാത്രം.പ്രണയത്തിന്റെ മുത്തമിട്ട് നിറയുന്ന മൗനം. നിന്‍ നിശ്വാസത്തിന്റെ ശീതളതയില്‍ഓരോ … Read more

ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ്‌ പടർന്നു പിടിക്കുന്നു; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്സ് (മങ്കി പോക്സ്-കുരങ്ങു പനി) അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കയില്‍ ഈ വര്‍ഷം മാത്രം 17,000 പേര്‍ക്ക് രോഗം ബാധിക്കുകയും 517 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് എംപോക്സ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്സ് വ്യാപനം ഭീഷണിയാകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എംപോക്‌സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള … Read more

‘സ്വാതന്ത്ര്യം വെറുമൊരു വാക്കല്ല’; 78-ആം സ്വാതന്ത്ര്യദിനത്തിൽ അർത്ഥം ഓർമ്മിപ്പിച്ച് രാഹുൽ ഗാന്ധി

രാജ്യം 78-ആം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സ്വാതന്ത്രദിനാശംസ. എക്‌സിലാണ് ബിജെപി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടുള്ള ആശംസ രാഹുല്‍ കുറിച്ചത്. ‘ രാജ്യത്തെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് ഒരു വാക്ക് മാത്രമല്ല – ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഉള്‍ച്ചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സുരക്ഷാ കവചമാണ്. ഇതാണ് ആവിഷ്‌കാര ശക്തി, സത്യം സംസാരിക്കാനുള്ള കഴിവ്, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതീക്ഷ. ജയ് ഹിന്ദ്.’ … Read more

ലോകത്ത് ഏറ്റവും ചൂട് ഉയരുന്ന പ്രദേശം യൂറോപ്പ്; വൻകരയിൽ കഴിഞ്ഞ വർഷം കൊടിയ ചൂട് താങ്ങാനാകാതെ മരിച്ചത് 47,690 പേർ

യൂറോപ്പില്‍ നിയന്ത്രണാതീതമായി ഉയര്‍ന്ന ചൂടില്‍ കഴിഞ്ഞ വര്‍ഷം 47,690 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. Barcelona’s Institute for Global Health നടത്തിയ പഠന റിപ്പോര്‍ട്ട്, Nature Medicine എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്. യൂറോപ്പിലെ 35 രാജ്യങ്ങളിലെ ചൂടുമായി ബന്ധപ്പെട്ടുള്ള മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2023-ല്‍ ഉഷ്ണതരംഗം കാരണം ഇവിടങ്ങളില്‍ 47,690 പേര്‍ മരിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷവും, യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷവുമായിരുന്നു. 2022-ല്‍ 60,000-ഓളം … Read more

വയനാടിനെ ചേർത്തുപിടിച്ച് അയർലണ്ട് മലയാളികളായ കുട്ടികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി അയർലണ്ട് മലയാളികളായ കുട്ടികൾ. അയർലണ്ട് ഡ്യൂ ഡ്രോപ്‌സിലെ കുട്ടികളാണ് ജൂലൈ 27-ന് പോർട്ളീഷിൽ നടന്ന ഉത്സവ് ചെണ്ടമേളം മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച 501 യൂറോയോടൊപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്. അവധിക്ക് നാട്ടിൽ വന്ന ടീം അംഗങ്ങളായ ലിയോ, ലിയ, ജോസഫ്, ലിൻസ്, ടി.പി ബിജു എന്നിവരാണ് തുക കൈമാറിയത്. വഴിക്കടവ് മണിമുളിയിൽ … Read more

DMA ഓണപ്പൂരം 2024 റാഫിൾ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

DMA ഓണപ്പൂരം RAFFLE TICKET വിതരണ ഉദ്ഘാടനം തുള്ളിയാലൻ ഹാൾ ഡയറക്ടർ FR.SEAN DOOLEY TILEX മാനേജിങ് ഡയറക്ടർ EFRIN ABI-ക്ക് നൽകി നിർവഹിച്ചു. ഒന്നാം സമ്മാനം അരപ്പവൻ സ്വർണ്ണ കോയിൻSponsored by DELICIA CATERING രണ്ടാം സമ്മാനം സർപ്രൈസ് ഗിഫ്റ്റ്Sponsored by HARVY NORMAN മൂന്നാം സമ്മാനം മിക്സിSponsored by ASIAN DELIGHTS നാലാം സമ്മാനം ഫാമിലി ഡ്രസ്സിംഗ് കിറ്റ്Sponsored by AR SPARKS BOUTIQUE അഞ്ചാം സമ്മാനം കുക്കർ Sponsored by DAILY DELIGHT … Read more

പ്രതിഷേധങ്ങൾ ഒടുങ്ങാതെ ബെൽഫാസ്റ്റ്; വടക്കൻ അയർലണ്ട് കലാപങ്ങളിൽ 26 അറസ്റ്റ്

സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഒടുങ്ങുന്നില്ല. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, മുസ്ലിം ആണെന്നും ആരോപിച്ചാണ് ലണ്ടനും ബെല്‍ഫാസ്റ്റുമടക്കം യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രക്ഷോഭവും, കലാപവും അരങ്ങേറിയത്. അക്രമി ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മകനാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതേസമയം വെള്ളിയാഴ്ച വൈകുന്നേരം ബെല്‍ഫാസ്റ്റില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ, കുടിയേറ്റക്കാരെ അനുകൂലിക്കുന്ന 1,000-ഓളം പേരും സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. Belfast City Hall-ല്‍ … Read more