ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന 18-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഷീലാ പാലസിന്റെ ‘ബിരിയാണി ചലഞ്ച്’; 10 യൂറോയ്ക്ക് മലബാർ ചിക്കൻ ബിരിയാണി

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ചുമായി ഷീലാ പാലസ് റസ്റ്ററന്റ്, ലൂക്കന്‍. ഓഗസ്റ്റ് 10, 11 തീയതികളിലായി (ശനി, ഞായര്‍) നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിച്ചവര്‍ക്ക് കൈമാറും. ചലഞ്ച് വഴി 10 യൂറോയ്ക്കാണ് മലബാര്‍ ചിക്കന്‍ ബിരിയാണി വില്‍ക്കപ്പെടുന്നത്. ഡബ്ലിനില്‍ എല്ലായിടത്തും ഫ്രീ ഡെലിവറിയിമുണ്ട്. രാവിലെ 10 മണി മുതൽ 2 മണി വരെയും, വൈകിട്ട് 6 മണി മുതൽ 9 വരെയുമാണ് ഡെലിവറി. ഓര്‍ഡര്‍ നല്‍കാന്‍ ഉടന്‍ വിളിക്കുക:+353 89 … Read more

ഓ ഐ സീ സീ അയർലണ്ട്, ഓണാഘോഷ പരിപാടികൾ ഒഴിവാക്കി വയനാടിന് സഹായം നൽകുന്നു

ഡബ്ലിൻ: ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സഹായവുമായി ഓ ഐ സീ സീ അയർലണ്ട്. ഇത്തവണത്തെ ഓണാഘോഷപരിപാടികൾ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അയർലണ്ടിലെ മുഴുവൻ സംഘടനകളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ നാട്ടിലെത്തിക്കാൻ ഓ ഐ സീ സീ അയർലണ്ട് മുൻകൈ എടുത്ത് കൂടിയാലോചന നടത്തും. വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനാ’യുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ്  16 , 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.  അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ  പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും … Read more

‘CAN I BE OK?’ ഷോർട്ട് ഫിലിം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ഡബ്ളിൻ: പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രമായ ‘CAN I BE OK?’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 3,4,5 തീയതികളിൽ ഡബ്ലിൻ UCD തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. കോവിഡ് കാലത്തെ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹ്രസ്വചിത്രത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത് YELLOW FRAMES PRODUCTIONS ആണ്. ഈ പരീക്ഷണ ചിത്രത്തിൽ ഏകാംഗ അഭിനയം കാഴ്ചവെച്ചിരിക്കുന്നത് അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സണും, … Read more

Wexford മലയാളികളായ ഷൈൻ, അനു എന്നിവരുടെ പിതാവ് കോളാട്ടുകൂടി ദേവസി (81) നിര്യാതനായി

Wexford മലയാളിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ഷൈൻ, അനു എന്നിവരുടെ പിതാവ് കോളാട്ടുകൂടി ദേവസി (81) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച പത്തുമണിക്ക് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ.

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ കൺവെൻഷൻ ഓഗസ്റ്റ് 15-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15-ന് Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 7 മണിക്ക്. കൺവെൻഷന് റിവ്യൂ. John Mathew Charivil വചന ശുശ്രൂഷ നേതൃത്വം വഹിക്കും. Rev. Varughese Koshy അധ്യക്ഷം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സുബിൻ എബ്രഹാം 0857566248കൺവീനർ ഷിബിൻ ബാബു 0892496680

ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അക്രമമായി; കടയ്ക്കും കാറുകൾക്കും തീയിട്ടു

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ ഒരു വ്യാപാര സ്ഥാപനത്തിനും, നിരവധി കാറുകൾക്കും അക്രമികൾ തീയിട്ടു. തുടർന്ന് അക്രമം നടന്ന Donegall Road പ്രദേശത്ത് Police Service of Northern Ireland (PSNI) ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച പകൽ നടന്ന പ്രകടനത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു രാത്രിയിലെ സംഭവം. Donegall Road-ലേക്ക് ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. പകൽ നഗരത്തിൽ … Read more

മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു   വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി. കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം … Read more

അയർലണ്ടിലെ വടംവലി ടീമുകളുടെ കൂട്ടായ്മ ‘AIMTU’ രൂപീകരിച്ചു

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം.അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയ വടം വലി … Read more