വാട്ടർഫോർഡ് മലയാളി അസോസിയേഷൻ “വാക്കിംഗ് ചലഞ്ച്- സീസൺ 2” വിജയകരമായി സമാപിച്ചു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിച്ച, “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ” എന്ന സന്ദേശവുമായി ആരംഭിച്ച വാക്കിംഗ് ചലഞ്ച് സീസൺ 2 വിജയകരമായി സമാപിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഈ ചലഞ്ചിൽ നൂറിലധികം അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. ചലഞ്ചിൽ ഏറ്റവും കൂടുതൽ ദൂരം നടന്നവർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു: പുരുഷ വിഭാഗം: ഒന്നാം സ്ഥാനം: ജോമോൻ ജോർജ് (350.4 കിലോമീറ്റർ) രണ്ടാം സ്ഥാനം: ജോബി വർഗീസ് (305.8 കിലോമീറ്റർ)   വനിതാ വിഭാഗം: ഒന്നാം സ്ഥാനം: ദിവ്യാ … Read more

അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു

താല (കൗണ്ടി ഡബ്ലിൻ): ദി ടഗ് ഓഫ് വാർ അയർലണ്ട് – ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അറീനയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. 2025 സീസണിലെ ആദ്യത്തെ ഓൾ അയർലണ്ട് വടംവലി മത്സരത്തിനോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി നടന്നത്. ഇത് അയർലണ്ടിലെ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന് ഒരു പുതിയ അധ്യായം കുറിച്ചു.   സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് … Read more

അയർലണ്ടിൽ രക്തത്തിലെ സ്റ്റോക്ക് അപകടകരമായ നിലയിൽ കുറഞ്ഞു; രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി അധികൃതർ

രാജ്യത്തെ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയിലാണെന്നും, അടുത്ത നാലാഴ്ചയ്ക്കിടെ 2,000 ബ്ലഡ് ഡൊണേഷനുകള്‍ ആവശ്യമാണെന്നും അറിയിച്ച് The Irish Blood Transfusion Service (IBTS). പല ഗ്രൂപ്പ് രക്തത്തിന്റെയും സ്റ്റോക്ക് അപകടകരമായ നിലയില്‍ കുറഞ്ഞിരിക്കുകയാണെന്നും, O negative, B negative എന്നീ ഗ്രൂപ്പുകളുടെ സ്റ്റോക്ക് വെറും മൂന്ന് ദിവസത്തേയ്ക്ക് മാത്രമേ ഉള്ളൂവെന്നും, അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലുള്ള O positive ഗ്രൂപ്പ് രക്തം 2.5 ദിവസത്തേയ്ക്ക് മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും IBTS ബുധനാഴ്ച വ്യക്തമാക്കി. സാധാരണയായി ഏഴ് … Read more

അയർലണ്ട് മലയാളി ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകം “വഞ്ചിക്കാരൻ” പ്രകാശനം ചെയ്തു

അയർലണ്ട് മലയാളികളുടെ ഇടയിൽ സുപരിചിതയായ ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകമായ “വഞ്ചിക്കാരൻ” എന്ന ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പ്, ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ (Mayor Baby Pereppadan, South Dublin, Ireland) 21-05-2025-ന് താലയിൽവെച്ചു പ്രകാശനം ചെയ്തു. ഇതോടൊപ്പം ആൻസിയുടെ മറ്റു കൃതികളായ കേൾക്കാത്ത ചിറകടികൾ, അഗദീർ കാഴ്ചകൾ, ശ്വാസത്തിന്റെ ഉടമ്പടി, എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ എന്നീ പുസ്തകങ്ങൾ അയർലണ്ടിൽ ലഭ്യമാണ്.   പുസ്തകങ്ങൾ വാങ്ങാൻ: www.ancy.ie (Whatsapp contact … Read more

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ന്

അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ ‘ഏഴില്ലം -72’ ക്നാനായ സംഗമം 2025 മെയ് 24-ആം തീയതി Ardee Parish Centre, Ardee, Co . Louth ( A92 X5DE)-ൽ വെച്ച് നടത്തപ്പെടുന്നു. ഫാ.ജയൻ അലക്സ് പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30-ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന സംഗമം, പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും, പൈതൃക റാലി മത്സരവും, കലാപരിപാടികളും സ്നേഹവിരുന്നുമായി നടത്തപ്പെടും. ഈ ആവേശ സംഗമത്തിലേക്ക് 19 യൂണിറ്റുകളിലായി അയർലണ്ടിലുള്ള എല്ലാ … Read more

ടിപ്പററി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു

അയർലണ്ടിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം ഇടവകയായ കൗണ്ടി ടിപ്പററിയിലുളള സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ മെയ് 18 ഞായറാഴ്ച നേഴ്സുമാരെ ആദരിച്ചു. ജനസേവനത്തിനും മനുഷ്യ ആരോഗ്യ സംരക്ഷണത്തിനും ശുശ്രൂഷ മനോഭാവത്തോടെ ജീവിതം സമർപ്പിച്ച എല്ലാ നേഴ്സുമാർക്കും ഇടവക ആദരവ് നൽകി. വികാരി ഫാ. നൈനാൻ കുറിയാക്കോസ് , വിശുദ്ധ കുർബാനയ്ക് കാർമികത്വം വഹിച്ച ഫാ.ജോൺ സാമുവൽ (കല്ലട വലിയപള്ളി അസിസ്റ്റൻറ് വികാരി), ട്രസ്റ്റി ബിനു തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.

രാഹുലിനറിയാവുന്ന രഹസ്യം: ഒരു കഥ (Inspired by a true incident): ബിനു ഉപേന്ദ്രൻ

അയര്‍ലണ്ടിലെ മരവിക്കുന്ന തണുപ്പിലും, വര്‍ഷങ്ങളായുള്ള പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയിലും എന്റെ ഇടത് കൈയ്യിലെ വേദന ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൂടെയുണ്ടായിരുന്നു. അതൊരു വലിയ രോഗത്തിന്റെ ലക്ഷണമാണെന്ന് കരുതിയില്ല. മെയ് മാസത്തില്‍ നാട്ടിലേക്ക് പോകാനുദ്ദേശിച്ചതുകൊണ്ട്, അവിടെയെത്തി ഡോക്ടര്‍മാരെ കാണാമെന്ന് കരുതി ആ വേദനയെ തള്ളി നീക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മെയ് മാസമെത്തി, ഞാന്‍ നാട്ടിലെത്തി. വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കൈയ്യിലെ വേദനയ്ക്ക് ഒരു പരിഹാരം കാണാനായി മാവേലിക്കരയിലെ പേരെടുത്ത ഒരു ആശുപത്രിയിലേക്ക് യാത്രയായി. ആശുപത്രിയുടെ … Read more

യൂറോവിഷൻ 2025: ഓസ്ട്രിയ വിജയികൾ

ഇസ്രായേലിന്റെ പങ്കാളിത്തത്തെത്തുടര്‍ന്ന് വിവാദമായ ഇത്തവണത്തെ യൂറോവിഷന്‍ സോങ് കോണ്ടസ്റ്റില്‍ ഓസ്ട്രിയ വിജയികള്‍. ഫൈനലില്‍ Wasted Love എന്ന വൈകാരിക ഗാനത്തിലൂടെ ഓസ്ട്രിയയുടെ JJ ഒന്നാം സ്ഥാനം നേടി. അതേസമയം ഇസ്രായേലിന്റെ Yuval Raphael ആണ് റണ്ണര്‍ അപ്പ്. മത്സരത്തില്‍ അയര്‍ലണ്ടിന് സെമി ഫൈനല്‍ വരെയേ എത്താന്‍ സാധിച്ചിരുന്നുള്ളൂ. ‘Thank you Europe, I love you all’, പെര്‍ഫോമന്‍സിന് ശേഷം JJ എന്നറിയപ്പെടുന്ന Johannes Pietsch വികാരാധീനനായി പറഞ്ഞു. ഓസ്ട്രിയയിലെ വിയന്നയാണ് 24-കാരനായ JJ-യുടെ സ്വദേശം. ഇത് … Read more

സഹ പൈലറ്റ് കുഴഞ്ഞു വീണു, പ്രധാന പൈലറ്റ് ടോയ്‌ലറ്റിൽ; നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് 10 മിനിറ്റ്

മെയിന്‍ പൈലറ്റ് ടോയ്‌ലറ്റില്‍ പോയപ്പോൾ സഹപൈലറ്റ് കുഴഞ്ഞുവീണു, നിയന്ത്രിക്കാനാളില്ലാതെ 200-ലേറെ പേരുമായി വിമാനം പറന്നത് 10 മിനിറ്റ് സമയം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവിയ്യയിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സയുടെ എയര്‍ബസ് 321 വിമാനത്തിലായിരുന്നു സംഭവം. ബോധം പോകുന്നതിനിടെ സഹ പൈലറ്റ് വിമാനം ഓട്ടോ പൈലറ്റ് മോഡിലേയ്ക്ക് മാറ്റിയിരുന്നത് കാരണമാണ് വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒരുവര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്ത് വന്നത്.   സ്പാനിഷ് അന്വേഷണ ഏജന്‍സിയായ സിഐഎഐഎസിയുടെ കണ്ടെത്തല്‍ ആണ് മാധ്യമങ്ങള്‍ … Read more

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18 ന്

കോർക്ക് : കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക്  മെയ് 18  ഞായറാഴ്ച 2:30- ന് ഫാ. ജിൽസൺ കോക്കണ്ടത്തിൽ  കൊടിയുയർത്തും.  വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ   പ്രസുദേന്തി വാഴ്ച,  തിരുനാൾ ഏൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനക്കും  സിറോ മലബാർ സഭയുടെ അയലണ്ട് നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്      മുഖ്യകാർമികനായിരിക്കും. കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ … Read more