ലൂക്കൻ നിവാസികൾക്ക് സൗജന്യ മാലിന്യ ശേഖരണ കാംപെയ്നുമായി മലയാളിയും, ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുമായ ജിതിൻ റാം

ലൂക്കന്‍ നിവാസികള്‍ക്കായി സൗജന്യ മാലിന്യ ശേഖരണ കാംപെയിനുമായി മലയാളിയും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാം. വീടുകളില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകളാണ് മൂന്ന് ഘട്ടമായി ശേഖരിക്കുന്നത്. ഇലക്ട്രിക്കല്‍ റീസൈക്ലിങ് കമ്യൂണിറ്റിയായ Recycle IT-മായി ചേര്‍ന്നാണ് ജിതിന്‍ റാം ഈ കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് Shackleton, മാര്‍ച്ച് 5-ന് Shackleton Phase 2, Hallwell, മാര്‍ച്ച് 6-ന് Paddocks, Gandon Park എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുക. മാലിന്യം ശേഖരിക്കുന്ന ദിവസം … Read more

ഡബ്ലിനിൽ പ്രമുഖ വചന പ്രഘോഷകൻ റവ. ഡോ കുര്യൻ പുരമഠം നയിക്കുന്ന നോമ്പ് കാല ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന ‘LENTEN RETREAT 2024’ ഫെബ്രുവരി 23-ന് വെള്ളിയാഴ്ച്ച ആരംഭിക്കും. ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ. ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church ധ്യാനത്തിന്റെ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ … Read more

‘ബിബ്ലിയ ‘24 – നാഷണൽ ഗ്രാൻ്റ് ഫിനാലെ’ ലൂക്കൻ ടീം ജേതാക്കൾ 

കാവൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 24  കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ  നടന്നു.  അയർലണ്ടിലെ  നാലു റീജിയണിലെ  ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   പ്രഥമ നാഷണൽ കിരീടം ടീം ലൂക്കൻ സ്വന്തമാക്കി.  ഡബ്ലിൻ റീജിയണൽ തലത്തിലും  ലൂക്കൻ കുർബാന സെൻ്റർ വിജയികളായിരുന്നു.  കാസിൽബാർ (ഗാൽവേ റീജിയൺ)  കുർബാന സെൻ്റർ രണ്ടാം  സ്ഥാനം നേടി, … Read more

മംഗള സ്‌കൂൾ ഓഫ് മ്യൂസിക് ‘സംഗീത അരങ്ങ് 2024’ മാർച്ച് 18-ന്

മംഗള സ്‌കൂള്‍ ഓഫ് കര്‍ണാടിക് മ്യൂസിക് സംഘടിപ്പിക്കുന്ന ‘സംഗീത അരങ്ങ് 2024’ മാര്‍ച്ച് 18-ന്. ഡബ്ലിനിലെ Tallaght-യിലുള്ള The Scientology Centre-ല്‍ വച്ച് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപരിപാടിയില്‍ മംഗളയിലെ വിദ്യാര്‍ത്ഥി പ്രതിഭകളുടെ സംഗീത മേള അരങ്ങേറും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക്:സ്റ്റാന്‍ഡാര്‍ഡ്- 10 യൂറോഫാമിലി- 35 യൂറോ (2 മുതിര്‍ന്നവര്‍, 2 കുട്ടികള്‍)ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://www.eventifyed.com/SangeethaArangu.html

Feile Lumnigh പിയാനോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മലയാളിയായ 8 വയസുകാരൻ

അഭിമാനകരമായ Feile Lumnigh പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലാളിയായ മിടുക്കന്‍. ലിമറിക്ക് കൗണ്ടിയിലെ ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക് ജിനോ എന്ന എട്ട് വയസുകാരനാണ് മത്സരത്തിലെ Under 10 വിഭാഗത്തിൽ പ്രവാസിസമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ക്ലാസിക്കല്‍ മ്യൂസിക്കിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന മത്സരപരിപാടിയാണ് Feile Lumnigh. പിയാനോയ്ക്ക് പുറമെ മറ്റ് സംഗീതോപകരണങ്ങളും മത്സര രംഗത്തുണ്ട്. പിയാനോയില്‍ ജാലവിദ്യ കാട്ടിയ അഭിഷേകിന്റെ പ്രകടനം വിധികര്‍ത്താക്കളെയും, കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. അഞ്ചാം വയസില്‍ പിയാനോ പഠനം … Read more

ഡിപ്രഷൻ ആണോ? ഏറ്റവും നല്ല ചികിത്സ ഇതെന്ന് ഗവേഷകർ

ലോകത്ത് വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവുന്നതിനിടെ വ്യായാമമാണ് ഡിപ്രഷന്‍ അഥവാ വിഷാദത്തിനുള്ള ഏറ്റവും നല്ല ചികിത്സയെന്ന് പഠനം. പലപ്പോഴും ആന്റിഡിപ്രസന്റുകളെക്കാള്‍ ഗുണം ചെയ്യുന്നതാണ് വിവിധ എക്‌സര്‍സൈസുകളെന്നും The BMJ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടത്തം, ജോഗിങ്, യോഗ, സ്‌ട്രെങ്ത് ട്രെയിനിങ് എന്നിവയാണ് ഡിപ്രഷനെതിരെ കൂടുതല്‍ ഫലപ്രദം. കഠിനമായ എക്‌സര്‍സൈസില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷേ നടത്തം, യോഗ പോലെ പൊതുവില്‍ കാഠിന്യം കുറഞ്ഞ വ്യായാമങ്ങള്‍ക്കും ഡിപ്രഷനെ പ്രതിരോധിക്കാന്‍ കഴിയും. ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ … Read more

‘Careers in Generative AI’ വെബിനാർ ഫെബ്രുവരി 18-ന്

WMC Global & Europe Region-ന്റെ നേതൃത്വത്തില്‍ ‘Careers in Generative AI’ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ഞായറാഴ്ചയാണ് സൂം വഴി പരിപാടി നടക്കുക. ഉച്ചയ്ക്ക് 2 മണി ആണ് യു.കെ സമയം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30. Generative AI-യുടെ കാലത്തുള്ള ജോലിസാധ്യതകളെ പറ്റി വിശദീകരിക്കുന്ന വെബിനാര്‍, 30 മിനിറ്റ് നീളും. ശേഷം അടുത്ത 30 മിനിറ്റ് നേരം പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, തൊഴിലന്വേഷകര്‍, … Read more

‘ഗ്ലോറിയ 2023’ പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 17 ശനിയാഴ്ച

ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രസംഗമത്സരം ‘ഗ്ലോറിയ 2023″ ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്. 2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ്  കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബിബ്ലിയ 2024  ൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള … Read more

‘ബിബ്ലിയ 2024’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 17 ശനിയാഴ്ച 

ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം  സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ  ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ  2024’ ഫെബ്രുവരി 17 ശനിയാഴ്ച നടക്കും.  ജനുവരി 6-നു അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി ജനുവരി 27-നു നാല് റീജയണിലും ഗ്രാൻ്റ് ഫിനാലെകൾ നടന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള  അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെൻ്ററുകളിൽ … Read more

ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വമ്പൻ സ്വീകാര്യത!ഇനിമുതൽ എല്ലാ ശനിയാഴ്ച്ചയും 5 മണിക്ക് സ്റ്റില്ലോർഗനിൽ

ഡബ്ലിൻ: അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു  .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള St Brigid’s Parish Centre -ൽ  ആയിരിക്കുമെന്ന് മലയാളം … Read more