അധികൃതരുടെ അവഗണന; അയർലണ്ടിന്റെ ലോക ബോക്സിങ് ചാമ്പ്യൻ ഇനി മത്സരിക്കുക ബ്രിട്ടന് വേണ്ടി
അയര്‍ലണ്ടിന്റെ മുന്‍ ലോക ബോക്‌സിങ് ചാംപ്യനായ Amy Broadhurst ഇനിമുതല്‍ മത്സരിക്കുക ബ്രിട്ടന് വേണ്ടി. സെലക്ഷന്റെ കാര്യത്തില്‍ ഐറിഷ് അധികൃതരില്‍ നിന്നും അവഗണന നേരിട്ടതോടെയാണ് അയര്‍ലണ്ടിന് പകരം ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ ഐറിഷ്, ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ള ആമി തീരുമാനമെടുത്തത്. 2022-ല്‍ ഇസ്താംബുളില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് ഇനത്തില്‍ ആമി അയര്‍ലണ്ടിനായി സ്വര്‍ണ്ണം നേടിയിരുന്നു. അതേ വര്‍ഷം തന്നെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജയിയായി. 2022-ല്‍ വടക്കന്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജയം വരിച്ചിരുന്നു. … Read more



