നിറഞ്ഞ മനസോടെ പടിയിറക്കം; വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്ലിയും രോഹിതും
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും. മത്സര ശേഷം തന്നെ വിരാട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍, പത്രസമ്മേളനത്തിലായിരുന്നു കളി മതിയാക്കുന്നതായി രോഹിത് വെളിപ്പെടുത്തിയത്. ഇത് തന്റെ അവസാനത്തെ ടി20 മത്സരമായിരുന്നു എന്ന് പറഞ്ഞ കോഹ്ലി, ഫൈനലില്‍ ഫലം എന്ത് തന്നെയായിരുന്നെങ്കിലും താന്‍ വിരമിക്കുമായിരുന്നു എന്നും വ്യക്തമാക്കി. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. … Read more





