ലോകത്തെ വിശ്വസ്തതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് 9-ാം സ്ഥനത്ത്

വിശ്വസ്തതയുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ഒന്‍പതാം സ്ഥാനത്ത്. ഇതാദ്യമായാണ് ലോകപട്ടികയില്‍ അയര്‍ലണ്ടില്‍ ആദ്യപത്ത് സ്ഥാനങ്ങളിലെത്തുന്നത്. വിശ്വാസം, മാന്യത, ആദരവ്, നല്ല മനോഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 55 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആള്‍ക്കാരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 58,000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് സര്‍വേ നടത്തിയിരുന്നത്. സ്വീഡണാണ് പട്ടിയില്‍ ഒന്നാം സ്ഥാനത്ത്. 78.34 പോയിന്റാണ് സ്വീഡണ്‍ നേടിയിരിക്കുന്നത്.  2015 ല്‍ നടത്തിയ … Read more

കത്തോലിക് ലൈബ്രറി മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ഡബ്ലിനിലെ സെന്‍ട്രല്‍ കാത്തോലിക് ലൈബ്രറി മാറ്റാനുള്ള തീരുമാനത്തിനെതിരെ ലൈബ്രറി അംഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തം. ലൈബ്രറി സ്ഥലം മാറ്റി സ്ഥാപിക്കാന്‍ നേരത്തെ കൂടിയാലോചനകള്‍ നടന്നിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്നാണ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈബ്രറി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നതെന്നാണ് ഐറിഷ് കാത്തോലിക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈബ്രറിയുടെ കെട്ടിടത്തിന് പുറത്ത് 50 ല്‍ അധികം അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മെറിഓണ്‍ സ്ട്രീറ്റ് ഹെഡ്ക്വാട്ടേര്‍സില്‍ നിന്നും ഡബ്ലിന്‍ … Read more

ജീവിതസുഖം കൂടുതല്‍ വിദേശത്തെന്ന് 70 ശതമാനം ഐറിഷ് പ്രവാസികള്‍

അയര്‍ലണ്ടില്‍ ജീവിക്കുന്നതിനെക്കാള്‍ സന്തോഷം ലഭിക്കുന്നത് വിദേശ രാജ്യങ്ങളില്‍ താമസിക്കുമ്പോഴാണെന്ന് ഐറിഷ് പ്രവാസികള്‍. ഐറിഷ് ടൈംസ് നടത്തിയ ജനറേഷന്‍ എമിഗ്രേഷന്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വിദേശങ്ങളില്‍ ജീവിക്കമ്പോഴാണ് കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്നാണ് വിദേശത്ത് താമസിക്കുന്ന 70 ശതമാനം ഐറിഷുകാരും പറയുന്നത്. കാനഡയില്‍ ജീവിക്കുന്ന അയര്‍ലന്റുകാരില്‍ 79 ശതമാനം പേരും ഇതേ അഭിപ്രായമുള്ളവരാണ്. തങ്ങള്‍ അയര്‍ലണ്ടില്‍ ജീവിച്ചതിലും സന്തോഷത്തിലാണ് കാനഡയില്‍ കഴിയുന്നതെന്നാണ് 10 ല്‍ എട്ടുപേര്‍ വീതം അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇതേ അഭിപ്രായമുള്ളവരാണ്. ആസ്‌ട്രേലിയയിലെയും … Read more

ഗര്‍ഭച്ഛിത്രബില്ലിന്മേല്‍ മന്ത്രിസഭയില്‍ ഭിന്നത

ഗര്‍ഭച്ഛിത്ര ബില്‍ പാസാക്കുന്നതില്‍ മന്ത്രിസഭയില്‍ ഭിന്നത. ബില്‍ പാസാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിരവധിപ്പേര്‍ മന്ത്രിസഭയില്‍ നിന്നും വിട്ടു നിന്നതാണ് ബില്‍ പരാജയപ്പെടാന്‍ കാരണം. ബില്ലിന്മേല്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു അഭിപ്രായത്തിലെത്തിച്ചേരാന്‍ മന്ത്രിസഭയ്ക്ക് സാധിച്ചില്ല. ഫിന്‍ ഗയിലും സ്വതന്ത്ര സഖ്യവും ബില്ലിന്മേല്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസവും അവര്‍ ചര്‍ച്ച നടത്തിയിരുന്നു. ബില്ലിന്മേലുള്ള തീരുമാനം മന്ത്രിസഭയെ ബോധിപ്പിക്കാന്‍ ആരോഗ്യമന്ത്രിക്ക് സാധിച്ചില്ല. അദ്ദേഹം തന്റെ വ്യക്തപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം … Read more

രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളുടെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്ത് രാത്രികാലങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2015 ല്‍ ഇതേ കാലയളവില്‍ നടന്ന ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 കേസുകളുടെ വര്‍ധനയാണ് ഈ സമയത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ടതാണ് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ടത് കാരണം നഗരങ്ങളിലെ ബാറുകളിലും റസ്റ്ററന്റുളിലും വലിയ തിരക്കാണ് രാത്രികാലങ്ങളിലും അനുഭവപ്പെടുന്നത്, അക്രമികള്‍ ഈ തിരക്ക് ഉപയോഗപ്പെടുത്തുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഭീഷണിപ്പെടുത്തല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് … Read more

ബ്രണ്ടന്‍ കാര്‍ പുതിയ ഡബ്ലിന്‍ മേയര്‍

ഡബ്ലിന്റെ പുതിയ മേയറായി ലേബര്‍ കൗണ്‍സിലര്‍ ബ്രണ്ടന്‍ കാറെ തിരഞ്ഞെടുത്തു. ആക്രമണങ്ങളില്‍ മുങ്ങിക്കിടക്കുന്ന നഗരത്തെ രക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യമായ വേതനം നല്‍കുന്ന ബിസിനസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഹോട്ടല്‍ റൂം ടാക്‌സിന്റെ ഒരു വിഹിതം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്നും മേയര്‍ വ്യക്തമാക്കി. തന്നെ തെരഞ്ഞെടുത്തവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. 43 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ മേയറായി തെരഞ്ഞെടുത്തത്. കാബ്ര/ ഫിന്‍ഗ്ലാസ് വാഡിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

ബ്രക്‌സിറ്റ്; വിപണിയില്‍ തകര്‍ച്ച തുടരുന്നു

ബ്രക്‌സിറ്റിനെത്തുടര്‍ന്ന് ലോക വിപണിയില്‍ ഉണ്ടായ തകര്‍ച്ച മാറ്റമില്ലാതെ തുടരുമായാണ്. തിങ്കളാഴ്ച വീണ്ടും വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. വിലിയ ഇടിവാണ് ഡബ്ലിനില്‍ ദൃശ്യമാകുന്നത്. ഐ എസ് ഇ ക്യു ഓഹരികളില്‍ 9.89 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിയനൈര്‍, ബാങ്ക് ഓഫ് അയര്‍ലണ്ട്, സി ആര്‍ എച്ച്, പാഡി പവര്‍ എന്നീ രംഗങ്ങളില്‍ മാത്രമല്ല നേഴ്‌സിങ് കമ്പനികളിലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ബ്രിട്ടണും അയര്‍ലണ്ടിനും തമ്മിലുള്ള ജനസഞ്ചാരത്തിനും സേവനങ്ങളുടെയും സാധനങ്ങളുടെയും കൈമാറ്റത്തിനും യാതൊരു മാറ്റമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ടോയിസെച്ച് എന്‍ഡ … Read more

വിസ ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയിന്മേല്‍ അന്വേഷണമാരംഭിച്ചു

സ്‌റ്റോറുകളില്‍ തങ്ങളുടെ വിസ ഡെബിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉപഭോക്താക്കളില്‍ നിന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലന്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചു. കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. തങ്ങളുടെ അക്കൗണ്ടിലുള്ള പണം എന്തുകൊണ്ട് ലഭിക്കുന്നില്ലെന്ന ചോദ്യവുമായി നിരവധി ഉപഭോക്താക്കളാണ് ട്വിറ്റര്‍ വഴി ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നത്. പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ നിരവധിയാള്‍ക്കാരാണ് സ്‌റ്റോറില്‍ നില്‍ക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്റര്‍ വഴി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതിയെക്കുറിച്ച് മാധ്യമങ്ങളോട് … Read more

പത്തില്‍ ഒരാള്‍ വീതം സ്വന്തം വീട്ടിലെ മാലിന്യം അയല്‍ക്കാരന്റെ വേസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കാറുണ്ടെന്ന് പഠനം

വേസ്റ്റ് ബോക്‌സ് നിരക്ക് നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം വീട്ടിലെ മാലിന്യം അയല്‍ക്കാരന്റെ വേസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. പത്തില്‍ ഒരാള്‍ എന്ന നിലയില്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.  ഇതേത്തുടര്‍ന്ന് അയല്‍ക്കാരുമായി വഴക്കുണ്ടാകാറുണ്ടെന്ന് അഞ്ചില്‍ ഒരാള്‍ വീതം സമ്മതിച്ചതായും പഠനം വ്യക്തമാക്കുന്നു. അവരുടെ അതിര്‍ത്തിയിലെത്തിയാല്‍ ഒരു ബോളുപോലും തങ്ങളുടെ അയല്‍ക്കാര്‍ തിരിച്ചു നല്‍കാറില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം ആള്‍ക്കാര്‍ പറയുന്നത്. ‘നിങ്ങളുടെ അയല്‍ക്കാരെ അറിയുക’ എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തങ്ങള്‍ … Read more

ലിംഗസമത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ്

ലിംഗസമത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ്. മൂന്നാം നിര കമ്പനികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉദ്യോഗക്കയറ്റം ഉണ്ടാകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും തടസ്സം നേരിടുന്നുണ്ടെന്നും ലിംഗഅസമത്വം ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് പുതിയ കണ്ടെത്തല്‍. ഉന്നത വിദ്യാഭ്യാസ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാലകളിലും കോളേജുകളിലും ഉദ്യോഗകയറ്റം നല്‍കുന്നതിന്‌ ആനുപാതിക ലിംഗസമത്വം ഉറപ്പുവരുത്തും. മൂന്നാം നിര കമ്പനികളില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് യൂറോപ്യന്‍ യൂണിയന്‍ മുന്‍ കമ്മീഷന്‍ മേരി ജോഗെഘന്‍ ക്വിന്നാണ് നേതൃത്വം നല്‍കിയിരുന്നത്. സ്ത്രീയായതിനാല്‍ … Read more