യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% നികുതി; വീണ്ടും വ്യാപാരയുദ്ധവുമായി ട്രംപ്

യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30% നികുതി ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ പുതുക്കിയ നികുതി നിലവില്‍ വരുമെന്നും ശനിയാഴ്ച ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ്-ഇയു വ്യാപാരയുദ്ധത്തിന് ശുഭകരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ ഇതോടെ മങ്ങിയിരിക്കുകയാണ്. ജപ്പാന്‍, സൗത്ത് കൊറിയ, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചെമ്പിന് 50% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുന്നതായി ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇയുവിന് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയ … Read more

അയർലണ്ടിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവ് കുറഞ്ഞു; എന്നാൽ നോർത്ത് അമേരിക്കയിൽ നിന്നുള്ളവർ വർദ്ധിച്ചു

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്. 2024 മെയ് മാസത്തെ അപേക്ഷിച്ച് 2025 മെയില്‍ വിദേശത്തു നിന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം 10% കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് (CSO) റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസം ആകെ 560,500 വിദേശികളാണ് അയര്‍ലണ്ട് സന്ദര്‍ശിച്ചത്. മെയ് മാസത്തില്‍ ഇവിടെയെത്തിയ വിദേശികള്‍ ആകെ ചെലവഴിച്ചത് 477 മില്യണ്‍ യൂറോയാണ്. 2024 മെയ് മാസത്തെ അപേക്ഷിച്ച് 21% കുറവാണിത്. ആകെ സന്ദര്‍ശകരില്‍ 35% പേരും ബ്രിട്ടനില്‍ നിന്നാണ്. യുഎസില്‍ നിന്നും 25% … Read more

ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ ദിവസം വ്യോമപാത അടച്ചതിനെ തുടർന്ന് ദോഹ, ദുബായ് എയർപോർട്ടുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കമുള്ളവരാണ് വിമാനങ്ങൾ റദ്ദാക്കിയതും, വൈകിയതും കാരണം വിഷമത്തിലായിരിക്കുന്നത്. ഇന്നലെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്തോടെയാണ് ഖത്തർ വ്യോമപാത അടച്ചത്. ഖത്തറിനു പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിവയും വ്യോമപാത താൽക്കാലത്തേക്ക് അടിച്ചിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിച്ചതിനു പിന്നാലെ വ്യോമപാത തുറന്നെങ്കിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാരെ … Read more

ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു. 2020-ലെ പ്രസിഡന്റ് … Read more

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണമായി വിലക്കിയിട്ടുള്ളത്.   ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ 7 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി. തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ … Read more

ട്രംപ് സർക്കാരിൽ ഇനിയില്ല; പിന്മാറ്റം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

യുഎസിലെ ട്രംപ് ഭരണകൂടത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച് ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയുടെ ഉടമയും, കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മസ്‌കിനെ നിയമിച്ചിരുന്നത്. സര്‍ക്കാരിലെ തന്റെ കാലം അവസാനിക്കുകയാണെന്ന് എക്‌സില്‍ കുറിച്ച മസ്‌ക്, തനിക്ക് തന്ന അവസരത്തിന് പ്രസിഡന്റായ ട്രംപിന് നന്ദിയറിയിക്കുകയും ചെയ്തു. ഇപ്പോഴത്തെ ട്രംപ് ഭരണകൂടം തുടങ്ങിവച്ച Department of Government Efficiency (DOGE) ശക്തമായി ഇനിയുള്ള കാലവും തുടരുമെന്നും മസ്‌ക് … Read more

അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നതായി റിപ്പോര്‍ട്ട്. Central Statistics Office (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 15% കുറഞ്ഞ് 441,000 ആയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ സന്ദര്‍ശകരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ അയര്‍ലണ്ടിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 521,800 ആയിരുന്നു. ആ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ 1.4 മില്യണും. എന്നാല്‍ ഈ വര്‍ഷം ആദ്യ … Read more

കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

ടെക് ഭീമന്മാരായ ആപ്പിളിനും, മെറ്റയ്ക്കും വമ്പന്‍ തുക പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് ആപ്പിളിന് 500 മില്യണ്‍ യൂറോയും, മെറ്റയ്ക്ക് 200 മില്യണ്‍ യൂറോയും പിഴയിട്ടത്. ആപ്പിളിന്റെ ആപ്പിന് പുറത്തുള്ള അപ്ലിക്കേഷനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ അവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ തടഞ്ഞതിന്റെ പേരിലാണ് ആപ്പിളിന് പിഴ ശിക്ഷ. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാത്ത പക്ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിച്ചതിനാണ് മെറ്റയ്ക്ക് പിഴയിട്ടിരിക്കുന്നത്. … Read more

ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

ട്രംപിന്റെ താരിഫ് വര്‍ദ്ധന ഭീഷണിക്കിടെയും അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ജനുവരി മാസത്തില്‍ ഇവിടെ നിന്നും യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, ആരോഗ്യ ഉപകരണങ്ങളുടെയും കയറ്റുമതി 130% വര്‍ദ്ധിച്ച് 9.4 ബില്യണ്‍ യൂറോ ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് വീണ്ടും വര്‍ദ്ധിച്ച് 10.5 ബില്യണായി. 2024 ഫെബ്രുവരിയില്‍ 1.9 ബില്യണ്‍ യൂറോ ആയിരുന്നു കയറ്റുമതി വരുമാനം. അതായത് ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 450% വര്‍ദ്ധനയാണ് ഈ മേഖലയിലെ കയറ്റുമതി രേഖപ്പെടുത്തിയത്. പ്രസിഡന്റ് താരിഫ് വര്‍ദ്ധന … Read more

FreeNow-നെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ Lyft; യൂറോപ്പിൽ ഇനി മത്സരം മുറുകും

യൂറോപ്പിലെ പ്രമുഖ ടാക്‌സി ബുക്കിങ് ആപ്പായ FreeNow-നെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ ടാക്‌സി കമ്പനിയായ Lyft. 175 മില്യണ്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍. 2025 പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി യൂറോപ്പിലെങ്ങും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം. 2009-ല്‍ myTaxi എന്ന പേരില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ് FreeNow ആരംഭിച്ചത്. 2019 മുതല്‍ കാര്‍ നിര്‍മ്മാണ വമ്പന്‍മാരായ ബിഎംഡബ്ല്യുവും, മെഴ്‌സിഡസ് ബെന്‍സും ആണ് FreeNow-ന്റെ ഉടമസ്ഥര്‍. അയര്‍ലണ്ട് അടക്കം യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളിലെ 150-ലധികം നഗരങ്ങളില്‍ FreeNow-വിന്റെ സേവനം ലഭ്യമാണ്. FreeNow-നെ ഏറ്റെടുത്തുകൊണ്ട് … Read more