അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് മുഖ്യ പ്രതികളില്‍ ഒരാളുടെ വെളിപ്പെടുത്തല്‍ : ഞെട്ടലോടെ ലോക രാജ്യങ്ങള്‍

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ 2001എല്‍ നടന്ന വേര്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതികളില്‍ ഒരാള്‍ വ്യക്തമാക്കി. പ്രതികളില്‍ ഒരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയാലേ കാര്യങ്ങള്‍ തുറന്നു പറയുകയുള്ളൂവെന്നും ഇയാള്‍ വ്യക്തമാക്കി. നഷ്ടപരിഹാരം തേടുന്ന വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ വെള്ളിയാഴ്ച വൈകി മാന്‍ഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് മുഹമ്മദിന്റെ വാഗ്ദാനമുള്ളത്. 2001 ലെ ആക്രമണത്തില്‍ പങ്കുണ്ടെന്ന വാദം സൗദി സര്‍ക്കാര്‍ അന്നു … Read more

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകള്‍; മുള്ളറിനെ വെച്ച് തന്നെ പേടിപ്പിക്കേണ്ടെന്ന് ട്രംപിന്റെ മറുപടി

വാഷിംഗ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ വിചാരണയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണ്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ ശക്തമാക്കി. എന്നാല്‍ വിചാരണ വേളയിലെ മുള്ളറുടെ പ്രകടനത്തോളം മോശമായ മറ്റൊന്നും ഇതുവരെ കണ്ടിട്ടില്ല എന്നാണ് ട്രംപ് അതേകുറിച്ച് പറഞ്ഞത്. ‘മുള്ളറുടെ കയ്യില്‍ ഒരു വസ്തുതയുമില്ല എന്നതാണ് സത്യം. അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല!’ എന്നാണ് ട്രംപ് ഇതേ കുറിച്ച് പറഞ്ഞത്. അതേസമയം മുള്ളര്‍ ബുധനാഴ്ച ഹൌസ് … Read more

നൂറുകണക്കിന് ബോയിങ് യാത്ര വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് ഏവിയേഷന്‍ അതോറിറ്റി

വാഷിംഗ്ടണ്‍ : ചില ബോയിങ് വിമാനങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി യു.എസ് ഏവിയേഷന്‍ അതോറിറ്റി. ബോയിങ് 737, 777, മോഡലുകള്‍ ആണ് ഏറ്റവും കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇവ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാമെന്നും അറിയിപ്പ് നല്‍കി. പാസഞ്ചര്‍ മൊബൈല്‍ ഫോണുകളും, മറ്റു റേഡിയോ സിഗ്‌നലുകളും ഇവയെ അപകടപ്പെട്ടുത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിനു പുറമെ ബോയിങ് 737 മുതല്‍ 800 വരെ റെയിഞ്ചിലുള്ള വിമാനങ്ങളും, 600,700, 900 മോഡലുകളിലും സുരക്ഷാ പിഴവ് കണ്ടെത്തിയതായും യു,എസ് ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. … Read more

മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ബ്രെന്‍ഡിഡ്ജ് : അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. ബ്രന്‍ഡിഡ്ജിലായിരുന്നു സംഭവം. പ്രദേശത്തെ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ബുധനാഴ്ച രാവിലെ ആറുമണിക്ക് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം. കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കിയതായി … Read more

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാം : ട്രംപിന് അനുകൂല വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

വാഷിങ്ടണ്‍ : മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള നിയമ പോരാട്ടത്തില്‍ സുപ്രീം കോടതിയില്‍ ട്രംപിനു വിജയം. ഖജനാവില്‍ നിന്നും 2.5 ബില്യണ്‍ ഡോളര്‍ അതിനായി ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കി. പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരത്തെ നിയമപരമായി മറികടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്‍പതംഗ ബെഞ്ചില്‍ അഞ്ചുപേരും ട്രംപിനെ അനുകൂലിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതി ഉത്തരവിനെ വലിയ വിജയം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വിറ്ററില്‍ … Read more

16 വര്‍ഷത്തിന് ശേഷം യു.എസ് വധശിക്ഷ നടപ്പാക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: 2003ന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിറക്കി യു.എസ്. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി 5 കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അറ്റോണി ജനറല്‍ വില്യം ബാര്‍ വധശിക്ഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം ബ്യൂറോ ഓഫ് പ്രിസണ്‍സിന് നല്‍കിയതായാണ് വിവരം. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്ത കൊടും കുറ്റവാളികള്‍ക്കാണ് ശിക്ഷ നടപ്പാക്കുന്നത്. യുഎസില്‍ വധശിക്ഷ സംബന്ധിച്ച നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. വധശിക്ഷാ രീതികളും വ്യത്യസ്തം. വിഷം കുത്തിവച്ചുകൊല്ലുന്ന രീതിയാണ് പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. വൈദ്യുതിക്കസേരയിലിരുത്തി … Read more

ചെള്ളുകളെ ജൈവായുധമാക്കി; ലൈം രോഗം വ്യാപിക്കുന്നതിന് കാരണം തേടി അമേരിക്ക; പെന്റഗണ്‍ നടത്തിയ പരീക്ഷണം കെണിയാകുമ്പോള്‍…

കീടങ്ങളെ ഉപയോഗിച്ച് പെന്റഗണ്‍ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന് അന്വേഷിക്കാന്‍ യുഎസ് പ്രതിനിധിസഭ ആവശ്യപ്പെട്ടു. ന്യൂജേഴ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരന്‍ ക്രിസ് സ്മിത്ത് മുന്നോട്ടുവച്ച ഭേദഗതിക്ക് സഭ അംഗീകാരം നല്‍കി. 1950-നും 1975-നും ഇടയില്‍ ചെള്ളുകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളെ ഒരു ജൈവായുധമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിയോ എന്ന് അവലോകനം നടത്താന്‍ പ്രതിരോധ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറലിനോട് സഭ നിര്‍ദ്ദേശിച്ചു. അവലോകനത്തില്‍ പരീക്ഷണത്തിന്റെ വ്യാപ്തിയും കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം പരീക്ഷണത്തില്‍ … Read more

ആമസോണില്‍ നിന്നും വീടുകള്‍ അതും കുറഞ്ഞ ചെലവില്‍

വാഷിങ്ടണ്‍ : ഓണ്‍ലൈന്‍ വിപണിയില്‍ ഇനി വീടും ലഭ്യമാകും. ആമസോണ്‍ ആണ് ആദ്യമായി ഇത്തരമൊരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞ ചെലവില്‍ പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളാണ് ഇപ്പോള്‍ ആമസോണില്‍ വില്പനയ്‌ക്കെത്തുന്നത്. ഫാക്ടറികളില്‍ നിര്‍മിച്ച വീടിന്റെ ഭാഗങ്ങള്‍ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ യു.എസില്‍ ആണ് ആമസോണ്‍ വഴി ഹൌസ് കിറ്റുകള്‍ ലഭിക്കുന്നത്. ഇത് വിജയിച്ചാല്‍ ലോകമൊട്ടുക്കും വീട് വില്പനയ്‌ക്കെത്തിക്കും. യൂറോപ്, അമേരിക്കന്‍ രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ വീടുകള്‍ ഒരു ട്രെന്‍ഡായി മറിയിട്ടുണ്ട്. … Read more

വംശീയാധിക്ഷേപത്തില്‍ കാലിടറി ട്രംപ്: കുടിയേറ്റ ബന്ധമുള്ള ഡെമോക്രാറ്റ് വനിതാ നേതാക്കള്‍ അമേരിക്ക വിടണമെന്ന് ആവശ്യം…

‘ദ സ്‌ക്വാഡി’നെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് രംഗത്ത്. നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട് അമേരിക്ക വിട്ട് കുറ്റകൃത്യങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അദ്ദേഹം ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ്, മസാച്യുസെറ്റ്‌സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്‌ലൈബ്, മിനസോട്ടയിലെ ഇല്‍ഹാന്‍ ഒമര്‍ എന്നിവരെയാണ് ദ സ്‌ക്വാഡ് എന്നു വിളിക്കുന്നത്. സൊമാലിയയില്‍ നിന്നും കുടിയേറിവന്ന ഒമര്‍ മാത്രം അമേരിക്കയില്‍ ജനിച്ചതല്ല. പ്രസ്ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. ത്‌ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. … Read more

യുഎസ് ഇമിഗ്രേഷൻ റെയ്ഡുകൾ ഇന്ന് മുതൽ; സെന്‍സസ് ചോദ്യാവലിയിൽ ‘പൗരത്വ വിചാരണ’ ഉണ്ടാകില്ല…

2020 ലെ യുഎസ് സെൻസസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. പകരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും എണ്ണം കണക്കാക്കുന്നതിനായി സർക്കാർ രേഖകൾ പങ്കിടാൻ ഫെഡറൽ ഏജൻസികളോട് നിർദ്ദേശിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേർക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. അത് നിറത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിനു കാരണമാകുമെന്ന് പൗരാവകാശ സംഘടനകളും സെൻസസ് ബ്യൂറോയും … Read more