ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ മരിച്ചു

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ അബ്ദല്ലാ അൽമദൌൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഈ മാസം ആദ്യം സംഭവിച്ചിരുന്നെങ്കിലും, പൗരത്വം കഴിഞ്ഞ രാത്രി ആണ് ഐറിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലാ ഐറലണ്ടിൽ ജനിച്ച്, ഗാസയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല, എന്നാൽ അബ്ദല്ലാ ഏകദേശം രണ്ട് ആഴ്ചകൾ മുമ്പ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. അബ്ദല്ലയുടെ മരണം വെസ്റ്റ് ബാങ്കിലെ രാമള്ളയിൽ ഉള്ള ഐറിഷ് പ്രതിനിധി ഓഫിസിലൂടെയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലയുടെ മരണ … Read more

IKEA യുടെ മാലിന്യ സംസ്‌കരണത്തിന് €1 ബില്ല്യണിന്‍റെ വമ്പന്‍ നിക്ഷേപവുമായി Ingka ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ IKEA ഫ്രാഞ്ചൈസി ആയ Ingka Group, മാലിന്യ സംസ്‌കരണത്തിനായി €1 ബില്ല്യൺ (€1000 കോടി) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഐകിയയുടെ ഫർണിച്ചർ, മെത്ത, കിടക്ക പാളികളില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഉപേക്ഷിക്കുന്നുതോ, കത്തിക്കുന്നതോ, ലാൻഡ്ഫില്ലിലേക്ക് അയക്കുന്നതോ ഒഴിവാക്കുകയാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യം. ഈ നിക്ഷേപം യൂറോപ്യൻ യൂണിയൻ പുതിയ നിയമം രൂപീകരിക്കുന്ന സാഹചര്യത്തിലാണ്, ഇതിലൂടെ ബ്ളോക്കിൽ വിൽക്കുന്ന ഓരോ ടെക്സ്റ്റൈൽ അല്ലെങ്കിൽ വസ്ത്രത്തിനും റീട്ടൈല്‍മാരിൽ നിന്ന് ഫീസ് ഈടാക്കും. ഈ ഫണ്ട് ഉപയോഗിച്ച് മാലിന്യ സംസ്‌കരണ … Read more

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 24, തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. പതിനായിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ … Read more

കാട്ടുതീ വ്യാപിക്കുന്നു, കെടുത്താനാകാതെ അമേരിക്കന്‍ ഭരണകൂടം

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന മാരകമായ കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിൽ കുറവ് ഉണ്ടാകുകയും, വെള്ളത്തിന്റെ അനിയന്ത്രിത ഉപയോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കാമെന്നു ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. റിപ്പോർട്ടുകള്‍  പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ. കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ … Read more

LA കാട്ടുതീ മരണസംഖ്യ 10 ആയി ഉയർന്നു; കാട്ടുതീക്ക് ഇരയായി ഐറിഷ് പൌരന്റെ വീടും

യുഎസിലെ ലോസ് ഏഞ്ചൽസ് ല്‍ പടര്‍ന്നു പിടിച്ച കാട്ടുതീയെ ചെറുക്കുന്നതിൽ നേരിയ പുരോഗതി അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തീ ആളിപ്പടരുന്ന ശക്തമായ കാറ്റ് വീണ്ടും ഉയര്‍ന്നേക്കാമെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കിയെക്കാം എന്നും അധികൃതര്‍ അറിയിച്ചു. ലോസ് ഏഞ്ചൽസിലെ പ്രദേശങ്ങളെ വിഴുങ്ങുകയും ഹോളിവുഡ് കുന്നുകളെ നാമാവശേഷമാക്കുകയും ചെയ്ത തീ പിടുത്തത്തില്‍ ഇതുവരെ 10 പേർ കൊല്ലപ്പെടുകയും 10,000 ത്തോളം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. ഐറിഷ് പൌരന്‍ ആയ ആൻഡ്രൂ ഡഗ്ഗന്‍റെ വീടും സ്റ്റുഡിയോയും കാട്ടു … Read more

യുഎസിലെ ഭീകരാക്രമണം, മരണം 15; ആക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ, വന്നത് ISIS ന്‍റെ കൊടി കെട്ടിയ ട്രക്കില്‍

യുഎസിലെ ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ട്രക്ക് ജനക്കൂട്ടത്തിനിടയിൽ ഇടിച്ചുകയറ്റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 30 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ, ന്യൂ ഓർലിയൻസിന്റെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും തമ്മിലുള്ള ജംഗ്ഷനിൽ ന്യൂ ഇയര്‍ ആഘോഷങ്ങൾ നടക്കുന്ന സമയത്ത്, അമിതവേഗതയിൽ എത്തിയ ഒരു ട്രക്ക് ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നീട്, ട്രക്കിന്റെ ഡ്രൈവർ ഇറങ്ങി വെടിയുതിർക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. … Read more

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി ഡോ.മന്‍മോഹന്‍ സിംങ് അന്തരിച്ചു; രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു.ആരോഗ്യനിലവഷളായതിനെ തുടർന്ന്  അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയയായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം ഏഴുദിവസം ദുഃഖമാചരിക്കും. സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കുചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും രാജ്യം അദ്ദേഹത്തിന് വിടനല്‍കുക. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബര്‍ 26നാണ് ഡോ … Read more

ക്രിസ്തുവിന്‍റെ കഥ, ലോകത്തെ മാറ്റാൻ എല്ലാ മനുഷ്യർക്കും കഴിവുണ്ടെന്ന പ്രത്യാശ നൽകണമെന്ന് മാർപാപ്പാ

പാവപ്പെട്ട ആശാരിയുടെ മകനായി ജനിച്ച യേശുവിന്റെ കഥ ലോകത്തെ മാറ്റാൻ എല്ലാ മനുഷ്യർക്കും കഴിവുണ്ടെന്ന പ്രത്യാശ ജനിപ്പിക്കണമെന്നും,  ക്രിസ്മസ് മനുഷ്യർക്ക് പുതു ദിശ നൽകുന്ന സന്ദേശമാക്കണമെന്നും ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തന്റെ പന്ത്രണ്ടാമത്തെ ക്രിസ്മസ് കുർബാനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് കുർബാന മധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2025-ലെ വിശുദ്ധ വർഷാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ ഏകദേശം … Read more

500 വർഷം പഴക്കമുള്ള മെഡിച്ചി രഹസ്യ പാത നവീകരണത്തിന് ശേഷം വീണ്ടും തുറന്നു

ഇറ്റലിയിലെ ഫ്ലോറൻസിൽ പ്രമുഖമായ മെഡിച്ചി രഹസ്യ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കു ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തു. മെഡിച്ചി കുടുംബത്തിന് നഗരമധ്യത്തിൽ തടസമില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി 500 വർഷം മുമ്പ് നിർമ്മിച്ച രഹസ്യപാത, €10 മില്യൺ ചെലവിലാണ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. 700 മീറ്ററിലധികം നീളമുള്ള വസാരി കൊറിഡോർ, പ്രശസ്തമായ പോണ്ടെ വെക്കിയോ പാലത്തിന്റെ മുകളിലൂടെയാണ് കടന്നുപോകുന്നത്. 1565-ൽ ഡ്യൂക്ക് കോസിമോ ഒന്നാമന്‍  തന്റെ മകന്റെ വിവാഹം ആഘോഷിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ഈ പാത. … Read more

ക്യാന്‍സര്‍ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച് റഷ്യ; സൗജന്യ വിതരണം ഉടന്‍

ക്യാൻസറിനെതിരെയുള്ള പ്രതിരോധ വാക്സിൻ റഷ്യയിൽ വികസിപ്പിച്ചു. റഷ്യയിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ ആണ് ഈ വിവരം അറിയിച്ചത്. ഈ കാൻസർ വാക്സിൻ 2025 ആരംഭത്തില്‍ തന്നെ  സൌജന്യമായി വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഏത് കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്‍റെ പേരോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കാൻസർ കോശങ്ങള്‍ക്കെതിരെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ഈ വാക്സിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയും മറ്റൊരിടത്ത് പുതുതായി പ്രത്യക്ഷപ്പെടുന്നതും തടയാൻ … Read more