അച്ഛന്റെ ഓർമ്മയിൽ: സ്നേഹവും കരുത്തും നിറഞ്ഞ ഒരു യാത്ര (ബിനു ഉപേന്ദ്രൻ)

തണുത്തുറച്ച ഡിസംബറിലെ ഒരു ഐറിഷ് പ്രഭാതം, കൃത്യമായി പറഞ്ഞാൽ 27th ഡിസംബർ 2023. എന്റെ ഫോണിൽ ചേട്ടന്റെ പേര് തെളിഞ്ഞു… “എടാ, അച്ഛന്റെ MRI results കിട്ടി, നല്ലതല്ല. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു,” ചേട്ടന്റെ ശബ്ദം ഉറച്ചിരുന്നു, പക്ഷേ ആശങ്ക നിറഞ്ഞതും. “പ്രോസ്റ്റേറ്റ് ക്യാൻസർ?” ഞാൻ എന്നോട് തന്നെ ചോദിച്ചു, “അതെ, മോനെ നീ വിഷമിക്കണ്ട… നമുക്ക് നോക്കാം… എല്ലാം ശരിയാകും” ചേട്ടൻ പറഞ്ഞു. “അച്ഛന്റെ ചികിത്സ തുടങ്ങണം. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറയുന്നത്, … Read more

‘മൈൻഡ് മെഗാമേള’ കുട്ടികൾക്കായുള്ള മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി ഷൂട്ടൗട്ട്‌ എന്നീ മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടരുന്നു. https://mindireland.org/event-2024/mega-mela അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രജിസ്റ്റർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു. Find Asia സ്പോൺസർ ചെയ്യുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനായി 1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാം സമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്. … Read more

കേരളം മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട് (KMCI) പുതിയ കൗൺസിൽ രൂപീകരിച്ചു

കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു.  അയർലൻഡിൽ വിവിധ  കൗണ്ടികളിൽ നിന്നുള്ള 15 അംഗ കൗൺസിൽ ബോഡിയെ നയിക്കുന്നത് ശ്രീ. അനസ് സയിദും (ചെയർമാൻ) ശ്രീ. ഫമീർ സി.കെ യും (ജനറൽ സെക്രട്ടറി) ആണ്. മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാർദം, സാർവ്വത്രിക സ്‌നേഹം എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും അയർലണ്ടിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നതും കൗൺസിലിന്റെ പ്രധാന ദർശനങ്ങളിൽ ഒന്നാണ്. കൂടാതെ … Read more

ഭരണകക്ഷി സ്ഥാനാർത്ഥിയും മലയാളിയുമായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപം

Fine Gael പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യുവിന് നേരെ വംശീയാധിക്ഷേപം. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ലിങ്ക്‌വിന്‍സ്റ്റാര്‍, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Artane/Whitehall ഇലക്ടറല്‍ ഏരിയയിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജനസമ്മതി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നോര്‍ത്ത് ഡബ്ലിനിലെ Kilmore-ല്‍ പോസ്റ്റര്‍ പതിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ കുടിയേറ്റവിരുദ്ധര്‍ വംശീയമായ അധിക്ഷേപം നടത്തിയത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റില്‍ പതിച്ച പോസ്റ്റര്‍ ചൂണ്ടി അത് എടുത്തുമാറ്റാന്‍ … Read more

വാശിയേറിയ കേരള ഹൗസ് ജലമഹോത്സവമാമാങ്കം നാളെ (ഞായറാഴ്ച) കാർലോ നദിയിൽ

അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന 21 ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ കേരള ഹൗസ് ജല മഹോത്സവ മേള 19-ആം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ കാർലോയിൽ. ഇന്ത്യയുടെ വിവിധ ഭാഷക്കാർ ഒരു കുടക്കീഴിൽ ആർപ്പുവിളികളുടെ  ആരവത്തോടുകൂടി ബൗറോ നദിയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് എത്തുന്ന Aha Boat Club, Aliyans Drogheda, Beaumont Blasters, Carlow Indian Community, EIA (Ennniscorthy Indian Association), KMA’s Kilkenny Chundan, Kera Sailors, Kuttanadu Boat Club, Lucan Malayali … Read more

മൈൻഡ് മെഗാമേളയിൽ ഒട്ടനവധി മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

അയർലണ്ട് കാത്തിരിക്കുന്ന മൈൻഡ് മെഗാമേളയിൽ ഒട്ടനവധി മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. Tug of war കരുത്തന്മാർ കൊമ്പുകോർക്കുന്ന ആവേശ്വജ്ജലമായ വടംവലി മത്സരത്തിൽ ഈവർഷം 16 ടീമുകൾ പങ്കെടുക്കും. അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിന് ഒന്നാംസമ്മാനം €1111, രണ്ടാംസമ്മാനം €555 എവർ റോളിംഗ് ട്രോഫികളും ആണ് കാത്തിരിക്കുന്നത്. FindAisia ആണ് വടംവലി മത്സരത്തിന്റെ സ്പോൺസേർസ്. Fashion Show കാണികളുടെ മനംനിറക്കുന്ന ഫാഷൻഷോ മത്സരം കഴിഞ്ഞവർഷത്തെ മെഗാമേളയുടെ മുഖ്യാകർഷണം ആരുന്നു. TasC Accountants സ്പോൺസർ ചെയ്യുന്ന … Read more

‘മലയാള’ത്തിനു നവനേതൃത്വം

അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ വാർഷിക പൊതുയോഗം താലായിലെ അയിൽസ്ബെറി സ്കൂളിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ്‌ ബേസിൽ സ്കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിജയാനന്ദ് ശിവാനന്ദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ലോറൻസ് കുര്യാക്കു കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ – ജോജി എബ്രഹാംവൈസ് പ്രസിഡന്റ്‌ – ബിജു ജോർജ്‌സെക്രട്ടറി – രാജൻ ദേവസ്യജോയിന്റ് സെക്രട്ടറി – പ്രിൻസ് ജോസഫ്ട്രെഷറർ – ലോറൻസ് കുര്യാക്കു കമ്മിറ്റി അംഗങ്ങൾ … Read more

കാവൻ ഇന്ത്യൻ അസോസിയേഷൻ ഫുഡ് ഫെസ്റ്റ് മെയ് 18-ന്

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള കാവൻ ഫുഡ് ഫെസ്റ്റ് ഈ മാസം 18-ന് ഞായർ വൈകിട്ട് 3 മണി മുതൽ കാവൻ ബാലിനാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫുഡ് സ്റ്റാളുകൾ, ഡ്രസ്സ് മെറ്റീരിയൽസ്, പെർഫ്യൂം സ്റ്റോർ മറ്റ് വെറൈറ്റി സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മ്യൂസിക്കൽ ഈവനിംഗും അതുപോലെ ഗെയിംസ്, സ്റ്റേജ് പെർഫോമൻസുകൾ തുടങ്ങിയവയും വൈകീട്ട് നടക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0892470362

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും, വാട്ടർഫോർഡിലും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം ഇക്കാലയളവിലും വളരെ കൂടുതൽ ചൂഷണത്തിന് ഇരയാവുന്ന സാഹചര്യത്തിൽ മെയ്ദിനത്തിന്റെ പ്രസക്തി ഏറെയാണെന്നും, അറിയപ്പെടാത്ത മനുഷ്യരോടുള്ള സാഹോദര്യബോധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ലിനിലെ കാൾട്ടൻ ഹോട്ടൽ വെച്ച് നടന്ന പരിപാടിയിൽ ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായിരുന്ന … Read more

മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ ഇനി അയർലണ്ടിൽ പീസ് കമ്മിഷണർ

അയര്‍ലണ്ടില്‍ പീസ് കമ്മിഷണറായി മറ്റൊരു മലയാളി കൂടി. ലൂക്കനില്‍ താമസിക്കുന്ന വിജയാനന്ദ് ശിവാനന്ദനെ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മിഷണറായി ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ നിയമിച്ചു. ഔദ്യോഗിക സാക്ഷ്യപത്രങ്ങളില്‍ ഒപ്പ് വയ്ക്കുന്നതിനടക്കം അധികാരമുള്ള ഹോണററി സ്ഥാനമാണ് പീസ് കമ്മിഷണര്‍ എന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനാകെ അഭിമാനമാണ് വിജയാനന്ദിന്റെ ഈ നേട്ടം.