സത്ഗമയ വിഷു ആഘോഷം ഏപ്രിൽ 14-ന് ലൂക്കൻ Sarsfields GAA club-ൽ വച്ച്

ഡബ്ലിൻ: അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷവും വിഷുസദ്യയും, വിഷുദിനമായ ഒക്ടോബർ ഏപ്രിൽ 14 ഞായറാഴ്ച്ച നടത്തപ്പെടുന്നു.ലൂക്കനിലെ Sarsfields GAA club -ൽ വച്ച് രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ആഘോഷപരിപാടികൾ. കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക. ബ്രഹ്മശ്രീ … Read more

സിനിമാ താരം നീരജ് മാധവ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ ഏപ്രിൽ 18-ന് ഡബ്ലിനിൽ

മലയാളത്തിന്റെ യൂത്ത് ഐക്കണായ സിനിമാ താരവും, റാപ്പറുമായ നീരജ് മാധവിന്റെ ലൈവ് ഷോ ഡബ്ലിനില്‍. നീരജിനൊപ്പം ബേബി ജീന്‍, ഡിജെ ആഷില്‍ ആന്റോ എന്നിവര്‍ കൂടി ഒന്നിക്കുന്നതോടെ അവിസ്മരണയീമായ അനുഭവമാകും ബ്ലാക്ക് ജാക്ക് അവതരിപ്പിക്കുന്ന ഈ ഷോ. സംഗീതത്തോടൊപ്പം സ്റ്റോറി ടെല്ലിങ്, ഹാസ്യ സംഭാഷണം, ലൈവ് പെര്‍ഫോമന്‍സ് എന്നിങ്ങനെ ആവേശകരമായ ഒരു സായാഹ്നമാണ് കാലാസ്വാദകരെ കാത്തിരിക്കുന്നത്. ഏപ്രില്‍ 18-നാണ് ഡബ്ലിനിലെ പരിപാടി. മലയാളം, തമിഴ്, ബോളിവുഡ്, ഹിപ്‌ഹോപ്, ടെക്‌നോ, ഇഡിഎം സംഗീതങ്ങളുടെ സമന്വയമാണ് പരിപാടിയില്‍ ഉണ്ടാകുക. 18 … Read more

ഡബ്ലിനിൽ വിഷുക്കണിയും, കൈനീട്ടവും ഏപ്രിൽ 14-ന്

പ്രൗഢിയുടെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടെ വരവായി. ഈ വരുന്ന 14ാം തീയതി വിഷു അതിന്റെ തനതായ രീതിയിൽ ഡബ്ലിനിലെ നന്ദലോയി ടെമ്പിളിൽ വച്ച് ആഘോഷിക്കാൻ സംസ്‌കൃതി സത്സംഗ് തീരുമാനിച്ചിരിക്കുന്നു. വിഷുക്കണിയും പ്രാർത്ഥനകളും ആയി വിഷുദിവസത്തെ മറ്റൊരു സുദിനമായി മാറ്റാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസം വിഷുക്കണി, വിഷുക്കൈനീട്ടം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് പരിപാടി.

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ്റെ ഈസ്റ്റർ – വിഷു ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച

കൗണ്ടി കിൽഡെയർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സാംസ്‌കാരിക സമ്മേളനം, വിഷു കണി ഒരുക്കൽ, എഗ്ഗ് ഹണ്ടിങ്‌, തംബോല, കുട്ടികൾക്കുള്ള മാജിക് , ഫേസ് പെയിന്റിംഗ് എന്നിവയ്ക്ക് ശേഷം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു. എല്ലാ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷൻ കുടുംബങ്ങളെയും സ്വാഗതം … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും യാത്രയപ്പ് നൽകി

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. മാർച്ച് 25-നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങ്. കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഇടയിലും കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും  മറ്റു കലാ-കായിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സന്തോഷും ഭാര്യ ടാനിയയും. മികച്ച ഒരു ക്രിക്കറ്റ് പ്ലയർ കൂടിയായ സന്തോഷ്, കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓപ്പണിങ് ബാറ്ററും ആയിരുന്നു. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രീതി … Read more

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിന് ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ അധിഷ്ഠിത ജീവിതത്തിലൂടെയും, ഉപവി പ്രവൃത്തികൾ വഴിയും, അനുരഞ്ജന ശുശ്രൂഷ സ്വീകരണത്തിലൂടെയും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നു.  ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുംമായ റവ. ഫാ. ഡോ. കുര്യൻ പുരമഠംമാണു ധ്യാനം നയിച്ചത്. ഇതോടൊപ്പം … Read more

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു. ഡബ്ലിൻ പാമേസ്‌ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250-ൽ അധികം ആളുകൾ പങ്കെടുത്തു . വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായിരുന്നു. അർഷാദ് ടി കെ സ്വാഗതവും, അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു. ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലോക്കൽ കൗൺസിലർ ഷെയിൻ … Read more

ദ്രോഹെടാ ഇന്ത്യൻ അസോസിയേഷന് (DMA) പുതിയ നേതൃത്വം

ദ്രോഹെടാ ഇന്ത്യൻ അസോസിയേഷൻ(DMA)19-ആമത് ജനറൽ ബോഡി യോഗം തുള്ളിയാലൻ പാരിഷ് ഹാൾ വച്ച് എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പുതിയ വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്തു. 2024-ലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ പൊതുയോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. കോഡിനേറ്റേഴ്സ് വിജേഷ് ആൻറണിഅനിൽ മാത്യുഉണ്ണികൃഷ്ണൻ നായർ യൂത്ത് കോഡിനേറ്റേഴ്സ് ഐറിൻ ഷാജുഅന്നാ മരിയ തോമസ് സ്പോർട്സ് കോഡിനേറ്റേഴ്സ് ജിതിൻ മാത്യുവിശാൽ നായർ ട്രഷറർ ഡോണി തോമസ് കമ്മറ്റി മെമ്പേഴ്സ് സിൽവസ്റ്റർ ജോൺഅമോൽ … Read more

ഗോൾവേയിൽ മലയാളം ക്‌ളാസുകൾ ഏപ്രിലിൽ തുടങ്ങും

ഗോള്‍വേ: ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി GICC-യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 ശനിയാഴ്ച മുതല്‍ Headford Road-ലുള്ള, Ballinfoil Castlegar Neighborhood Centre-ൽ ആരംഭിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വിവിധ ബാച്ചുകളായി മാസത്തിൽ മൂന്ന് ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് അയക്കേണ്ടതാണ്: https://surveyheart.com/form/65f1dd524995b15f6a73ea51 ക്ലാസ് സമയം  … Read more

സെന്റ് പാട്രിക് ഡേ പരേഡിൽ വിജയികളായി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി

കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കില്‍ സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരേഡില്‍ നോണ്‍ കൊമേഴ്ഷ്യല്‍ ഫ്‌ളോട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കമ്മ്യൂണിറ്റി സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്ത് വിജയികളാകുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. ‘Discover Kilcock (Then and Now)’ എന്ന തീമിലായിരുന്നു ഇത്തവണത്തെ പരേഡ് ഒരുക്കിയിരുന്നത്. പരേഡില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പുലികളി, ശിങ്കാരി മേളം എന്നിവയും, … Read more