ഡബ്ലിനിലെ മലയാളം ക്ളാസുകൾക്ക് വമ്പൻ സ്വീകാര്യത!ഇനിമുതൽ എല്ലാ ശനിയാഴ്ച്ചയും 5 മണിക്ക് സ്റ്റില്ലോർഗനിൽ

ഡബ്ലിൻ: അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു  .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള St Brigid’s Parish Centre -ൽ  ആയിരിക്കുമെന്ന് മലയാളം … Read more

പുതിയ ആകാശം, പുതിയ ഭൂമി, പുത്തൻ ചുവടുവയ്പ്പ്; സിറ്റിവെസ്റ്റ് MIC ഉദ്‌ഘാടനം ഗംഭീരമായി

മൂന്ന് മാസങ്ങൾക്ക് മുൻപാണ്… കുടുംബം പോലൊരു കൂട്ടായ്മ എന്നൊരാശയവുമായി സിറ്റിവെസ്റ്റ് മലയാളികളുടെ ഇടയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങി ചെന്നപ്പോൾ ആണ് MIC എന്ന സങ്കല്പം സഫലമായത്. 2024 ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച താല കിൽനമാന ഹാളിന്റെ വിശാലതയിലേക്ക് വീശിയടിച്ച നാലുമണിക്കാറ്റിനെ സാന്ദ്രമാക്കികൊണ്ട് ഒരു പ്രാർത്ഥന സംഗീതം അവിടെമാകെ അലയടിച്ചു. ശേഷം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും പ്രാതിനിധ്യത്തിൽ സിറ്റിവെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പെരേപ്പാടന്റെ കാർമ്മികത്വത്തിൽ നൂറുകണക്കിന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തുടിപ്പുകളെ … Read more

അയർലണ്ടിൽ സീറോ മലങ്കര സഭയിലെ നോയമ്പ് കാല ശുശ്രൂഷകൾ

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയിലെ നോയമ്പ് കാലത്തെ ശുശ്രൂഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകൾ ഈസ്റ്റര്‍ വരെ തുടരും. ശുശ്രൂഷകളിൽ സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സഭാ അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ന്

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഫെബ്രുവരി 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of HopePace CrescentLittle paceCo DublinD15X628https://g.co/kgs/Ai9kec

തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ (TIA) റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

തുള്ളാമോർ: തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും, പുതിയ ഭരണ സമിതിയുടെ സത്യപ്രതിഞ്ജയും ഒപ്പം അസോസിയേഷന്റെ ലോഗോ, വെബ്സൈറ്റ് ഉദ്ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. സെന്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ മിസ് ബ്രിഡീയും, മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും, വൈസ്പ്രസിഡന്റായി ശ്രീ. ജെയ്‌സ് കുര്യൻ, സെക്രട്ടറിയായി ശ്രീമതി. ദിവ്യ നായർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ. എൽദോസ് … Read more

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16-ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ്  16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ. ഫാ. ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക  ധ്യാനവും ലിമറിക്ക് … Read more

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ … Read more

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഡബ്ലിനിൽ

പ്രഥമ കോതമംഗല സംഗമം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം പ്രദേശത്തുനിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് അയർലണ്ടിൽ കുടിയേറി താമസമാക്കിയിട്ടുള്ളത്. അവരെ ഒന്നിച്ച് ചേർത്തുള്ള ആദ്യത്തെ സംഗമം ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഡബ്ലിൻ 3-ലെ Marino-യിലുള്ള സെന്റ് വിൻസന്റ് GAA ഹാളിലാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും, വിനോദ പരിപാടികളും, സംഗീതവിരുന്നും, വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് കൊഴുപ്പേകും. കൂടുതൽ വിവരങ്ങൾക്കും, റെജിസ്ട്രേഷനും, പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ബിനു … Read more

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

അയർലണ്ടിൽ County Tipperary-യിൽ Clonmel ആസ്ഥാനമായി പ്രവർത്തിക്കുന്ന Tipp Indian കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി ലിജോ ജോസഫ്, സെക്രട്ടറിയായി സിൽവി ജോസഫ്, ട്രഷറർ ആയി നിബുൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിയാ മത്തായി (വൈസ് പ്രസിഡന്റ്‌) മാത്യു. പി.അഗസ്റ്റിൻ (ജോയിൻറ് സെക്രട്ടറി), ജിബു തോമസ്, ക്ലാര ജോർജ് (കൾചറൽ കോഓർഡിനേറ്റർസ്), മനു ജോസ് (മീഡിയ കോഓർഡിനേറ്റർ),അമല ഐസക് (യൂത്ത് കോഓർഡിനേറ്റർ) അബിമോൻ കിഴെക്കേതോട്ടം (സ്പോർട്സ് & ഗെയിംസ് കോഓർഡിനേറ്റർ), എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് … Read more

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം.

നീനാ (കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും, നോബിളിനും മക്കളായ എയ്ഡൻ,ഓസ്റ്റിൻ,അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി. നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടോം. എക്കാലത്തെയും നീനാ കൈരളിയുടെ അമരക്കാരിൽ ഒരാൾ,പകരം വെക്കാൻ ആളില്ലാത്ത നീനാ … Read more