ആവേശം അലകടലാവുന്ന ‘മസാല കോഫിയുടെ’ മാന്ത്രിക സംഗീത നിശയ്ക്ക് വാട്ടർഫോർഡ് ഒരുങ്ങിക്കഴിഞ്ഞു
വാട്ടർഫോർഡ്: ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് മലയാളി അസോസിയേഷനാണ് വാട്ടർഫോർഡിൽ മസാല കോഫിക്ക് വേദിയൊരുക്കുന്നത്. അസോസിയേഷൻറെ പതിനഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഇത്തരമൊരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് (വെള്ളിയാഴ്ച) വാട്ടർഫോർഡിലെ ടവർ ഹോട്ടലിൽ വൈകിട്ട് 6.30-നാണ് സംഗീതനിശ അരങ്ങേറുന്നത്. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് എന്ന ഐറിഷ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മസാല കോഫി ടീമിനെ അയർലണ്ടിൽ എത്തിക്കുന്നത്. ഇതിന് മുമ്പ് 2019-ൽ തങ്ങളുടെ … Read more