‘മണർകാട് മക്കൾ അയർലണ്ട്’ കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളും ഗംഭീരമായി

കോട്ടയം ജില്ലയിലെ മണർകാട് ദേശത്തു നിന്നും അയർലണ്ടിലെത്തിയവരും, നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റ് ഏരിയയിലുള്ള അംഗങ്ങളും ഉൾപ്പെടുന്ന ‘മണർകാട് മക്കൾ അയർലണ്ട്’ എന്ന കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങളും 2024 ജനുവരി മാസം 27- ന് ഡബ്ലിനിലെ Malahide റോഡിൽ ഉള്ള സെന്റ് വിൻസെന്റ് GAA ക്ലബ്ബിൽ വച്ച് നടത്തപ്പെട്ടു. കൂട്ടായ്മയുടെ പ്രസിഡന്റും, ഡബ്ലിൻ St.Gregorios യാക്കോബായ ഇടവക സഹവികാരിയുമായ ഫാ: ജിനു കുരുവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജു തടത്തിമാക്കൽ, പ്രോഗ്രാം … Read more

ക്രാന്തിയുടെ ‘കരുതലിൻ കൂട്’ ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ്: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി നേരത്തെ തുടക്കം കുറിച്ചിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിൽ നാലുമുക്ക് നിവാസിയായ ടോമി, വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി … Read more

കഥ- കൂട്ടിലടച്ച തത്ത: രാജൻ വയലുങ്കൽ

രാജൻ വയലുങ്കൽ മുസ്ലിം പള്ളിയിലെ വാങ്ക് വിളി, തിരുഹൃദയ ദേവാലയത്തിലെ സ്തോത്രഗീതങ്ങൾ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സുപ്രഭാത കീർത്തനം, ത്രിത്വത്തിൽ ഏകത്വമായി മൂന്നു മതങ്ങളുടെയും പ്രാർത്ഥനാമന്ത്രങ്ങൾ ഏകസ്വരമായി എന്റെ കാതുകളെ, മനസ്സിനെ മെല്ലെ തലോടി.  തൊടിയിൽ ഇടതൂർന്നു നിൽക്കുന്ന മരച്ചില്ലകളിൽ നിന്നുയർന്ന കിളിപ്പാട്ടുകളും കൂടിയായപ്പോൾ കൺപോളകളിൽ കനം തൂങ്ങിയ ഉറക്കം പൂർണ്ണമായും വിട്ടൊഴിഞ്ഞു.  എത്രകാലം കൂടിയാണ് ഈയൊരു അനുഭൂതിയിൽ ഉറക്കമുണരുന്നത്!  ഞാൻ ജനാലകൾ പതുക്കെ തുറന്നിട്ടു.  വൃശ്ചികക്കുളിരിന്റെ നനവുള്ള കാറ്റ് എന്നെ വാരിപ്പുണർന്നു കൊണ്ട് മുറിക്കകത്തു വട്ടം ചുറ്റി.  … Read more

Malayalis In South Tipperary (MIST) കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം

Clonmel (South Tipperary: South Tipperary മേഖലയിലുള്ള മലയാളികളുടെ ഇടയിലുള്ള പരസ്പര സ്നേഹവും സഹവർത്തിത്വവും ഊട്ടി ഉറപ്പിക്കാനും, ചുറ്റുമുള്ള ഐറിഷ് സമൂഹവുമായി കൂടുതൽ ഇടകലർന്ന് പ്രവർത്തിക്കുവാനും വേണ്ടി രൂപം നൽകിയ പുതിയ കൂട്ടായ്മയാണ് Malayalis In South Tipperary (MIST). ജനുവരി 17-ന് Clonmel-ൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ Clonmel മേയർ ശ്രീ Richie Molloy, MIST കമ്മ്യൂണിറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പീസ് കമ്മീഷണർ ശ്രീ Renny Abraham അധ്യക്ഷത വഹിച്ച യോഗത്തിൽ, കൗൺസിലർ … Read more

സെൻ്റ്  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (ഡബ്ലിൻ) പുറത്തിറക്കിയ 2024 കലണ്ടര്‍ പ്രകാശനം ചെയ്തു

ഡബ്ലിൻ: സെൻ്റ്  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (ഡബ്ലിൻ) പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു.  വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകയുടെ പുതിയ വികാരി ബഹുമാനപ്പെട്ട ഫാദർ സജു ഫിലിപ്പ്,  മുൻ ട്രസ്റ്റി ജിബിൻ ജോർജിൻ്റെ  കയ്യിൽ നിന്നും കലണ്ടർ ഏറ്റുവാങ്ങി പുതുതായി ചുമതല ഏറ്റെടുത്ത ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി സുബിൻ ബാബു എന്നിവർക്ക് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.  ചടങ്ങിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അനൂപ്, നെബു, … Read more

Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു. പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്. ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe … Read more

വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്, വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ് കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതിനൊപ്പം … Read more

ബ്ളാക്ക്റോക്കിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടി. ബ്ലാക്ക്‌റോക്ക്  മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ജനുവരി 21-ന് ഞായറാഴ്ച്ച  വൈകിട്ട് 4.30-ന് ജപമാക്കി ശേഷം 5 മണിക്ക്  റവ. ഫാ. വിനു OFM ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു.  ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, കഴുന്നെടുക്കല്‍ തുടങ്ങി പ്രത്യേക പ്രാര്‍ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുന്നാൾ കുർബാനക്ക് ശേഷം സെബാസ്റ്റ്യന്‍ നാമധാരികളെ ആദരിക്കൽ ചടങ്ങും, ചായസൽക്കാരവും ഉണ്ടായിരുന്നു.

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു.  2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ … Read more

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു; 21 ടീമുകൾ അണിനിരക്കുന്ന വള്ളംകളി മെയ് 19-ന്

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു. കഴിഞ്ഞവർഷം ആരംഭിച്ച് 18 ടീമുകളിലൂടെ വിജയകരമായ കേരളഹൗസ് വള്ളംകളി ഈ വർഷം മെയ്‌ 19-ന് പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പരമാവധി പങ്കെടുക്കാൻ പറ്റുന്ന 21 ടീമുകളും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ പ്രത്യേകത 21 ടീമുകളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാങ്ങളെ പ്രതിനിധീകരിച്ചു ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളതാണ്.അതായത് ദക്ഷിണേന്ത്യ കേരള ഹൗസിന്റെ ബാനറിൽ അയർലണ്ടിൽ ഒന്നിക്കുന്നു. വരും വർഷം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വള്ളം കളിയാണ് … Read more