വാട്ടർഫോർഡിൽ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി

വാട്ടര്‍ഫോര്‍ഡില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി. Waterford Circuit Criminal Court-ല്‍ വെള്ളിയാഴ്ച നടന്ന അവസാനഘട്ട വിചാരണയില്‍ എട്ടംഗ ജൂറി, സ്ത്രീ നരഹത്യ നടത്തിയതിന് കുറ്റക്കാരിയെന്ന് ഏകകണ്‌ഠേന പ്രസ്താവിച്ചു. 2018-ല്‍ Cork Road-ലെ Caredoc centre-ല്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറെ കാണാനായി എത്തിയ സ്ത്രീ, സെന്ററിലെ ടോയ്‌ലറ്റില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുഞ്ഞിനെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ വേണ്ടവിധം പരിപാലിക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയതായും ജൂറി കണ്ടെത്തി. … Read more

Co Meath-ലെ റസ്റ്ററന്റിൽ വീണ് പരിക്കേറ്റ വയോധികയ്ക്ക് 1 ലക്ഷം യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Co Meath-ലെ റസ്റ്ററന്റില്‍ വച്ച് വീണ് പരിക്കേറ്റ കനേഡിയന്‍ വയോധികയ്ക്ക് 100,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തന്റെ ജീവിതത്തിലെ ബാക്കി വച്ച ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനെത്തിയ Catherine McKinnon എന്ന 83-കാരിക്കാണ് Navan-ലെ Thai Orchid Restaurant-ല്‍ വച്ച് നടന്ന അപകടത്തില്‍ അരയ്ക്ക് പരിക്കേറ്റത്. 10 വര്‍ഷം മുമ്പായിരുന്നു സംഭവം. പരിക്ക് ഇവരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി കോടതി വിലയിരുത്തി. തന്റെ പൂര്‍വ്വികര്‍ ഐറിഷുകാരാണെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ടീച്ചറായി വിരമിച്ച … Read more