ഗാർഡ ഓഫിസർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് 3 മാസം തടവ്

അറസ്റ്റിനിടെ ഗാര്‍ഡ ഓഫിസര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പുരുഷന് മൂന്ന് മാസം തടവ്. Michael Strain എന്ന 33-കാരനെ നവംബര്‍ 14-ന് Letterkenny-യിലെ Main Street-ല്‍ വച്ച് ഒരാള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്ത ശേഷം വെറുതെ വിട്ടിരുന്നു. എന്നാല്‍ പിന്നീട് ടൗണില്‍ വച്ച് ഇയാള്‍ ആക്രോശിക്കുന്നത് കണ്ട് സംഭവമന്വേഷിച്ച ഗാര്‍ഡ ഓഫിസര്‍മാരോട് ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് Letterkenny ഗാര്‍ഡ സ്‌റ്റേഷനിലെത്തിച്ചു. ഇവിടെ വച്ചായിരുന്നു ഇയാള്‍ … Read more

ബൾബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം

ബള്‍ബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കും, പൊള്ളലുമേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. 2016 ഡിസംബര്‍ 12-നാണ് അന്ന് ആറ് വയസ് മാത്രമുണ്ടായിരുന്ന Joseph Carney-ക്ക് ബെഡ്ഡില്‍ കിടക്കുമ്പോള്‍ സമീപത്തെ ബള്‍ബ് പൊട്ടിത്തെിച്ച് പരിക്കേറ്റത്. Co Louth-ലെ Dunleer-ലുള്ള Bailes സ്വദേശിയാണ് ജോസഫ്. Dealz, Ikea എന്നീ സ്‌റ്റോറുകള്‍ക്കെതിരെയാണ് ജോസഫ്, തന്റെ അമ്മ വഴി കേസ് ഫയല്‍ ചെയ്തത്. Ikea-യില്‍ നിന്നാണ് ബള്‍ബിന്റെ സ്റ്റാന്റ് വാങ്ങിച്ചത്. ബള്‍ബ് വാങ്ങിയത് പ്രദേശത്തെ Dealz സ്‌റ്റോറില്‍ നിന്നും. … Read more

ബൾബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം

ബള്‍ബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കും, പൊള്ളലുമേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. 2016 ഡിസംബര്‍ 12-നാണ് അന്ന് ആറ് വയസ് മാത്രമുണ്ടായിരുന്ന Joseph Carney-ക്ക് ബെഡ്ഡില്‍ കിടക്കുമ്പോള്‍ സമീപത്തെ ബള്‍ബ് പൊട്ടിത്തെിച്ച് പരിക്കേറ്റത്. Co Louth-ലെ Dunleer-ലുള്ള Bailes സ്വദേശിയാണ് ജോസഫ്. Dealz, Ikea എന്നീ സ്‌റ്റോറുകള്‍ക്കെതിരെയാണ് ജോസഫ്, തന്റെ അമ്മ വഴി കേസ് ഫയല്‍ ചെയ്തത്. Ikea-യില്‍ നിന്നാണ് ബള്‍ബിന്റെ സ്റ്റാന്റ് വാങ്ങിച്ചത്. ബള്‍ബ് വാങ്ങിയത് പ്രദേശത്തെ Dealz സ്‌റ്റോറില്‍ നിന്നും. … Read more

ഗാർഡയെന്നവകാശപ്പെട്ട് ബേസ് ബോളുമായി വയോധികയുടെ വീട്ടിൽ കയറി കൊള്ള; പ്രതിയുടെ ശിക്ഷ വർദ്ധിപ്പിച്ച് കോടതി

ഗാര്‍ഡ ഉദ്യോഗസ്ഥനാണെന്നവകാശപ്പെട്ട് പുര്‍ച്ചെ 4 മണിക്ക് വയോധികയുടെ വീട്ടില്‍ കയറി കൊള്ള നടത്തിയ യുവാവിന്റെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ച് കോടതി. Christopher Jones എന്ന 28-കാരനാണ് 2020 ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ പെന്‍ഷനറായ 83-കാരിയുടെ വീട്ടില്‍ കൊള്ള നടത്തി പണം തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ കോടതി നാല് വര്‍ഷം ജയിലിലടയ്ക്കാന്‍ വിധിച്ചെങ്കിലും (5 വര്‍ഷത്തേയ്ക്ക് വിധിച്ച ശിക്ഷയില്‍ അവസാനത്തെ 12 മാസം ഇളവ് ചെയ്തു), Director of Public Prosecutions (DPP)-ന്റെ അപ്പീലില്‍ പ്രിസൈഡിങ് … Read more

മാസ്ക് ധരിക്കില്ലെന്ന് വാശി; സമാന കേസിൽ 66-കാരിക്ക് ഏഴാം തവണയും ശിക്ഷ വിധിച്ച് കോടതി

മാസ്‌ക് ധരിക്കുന്നതില്‍ പലവട്ടം വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച 66-കാരിയെ സമാന കുറ്റത്തിന് വീണ്ടും ശിക്ഷിച്ച് കോടതി. കോര്‍ക്കിലെ Bandon സ്വദേശിയായ Margaret Buttimer-യാണ് ഏഴാം തവണയും കോടതി ശിക്ഷിച്ചത്. ഒക്ടോബര്‍ 21-ന് ടൗണ്‍ സെന്ററിലെ Supervalu Shopping Centre-ല്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാതെ ഒരാള്‍ സ്റ്റോറിലെത്തിയിരിക്കുന്നുവെന്ന് പരാതി കേട്ട് താന്‍ ചെന്നപ്പോള്‍, Buttimer-നെ മാസ്‌കില്ലാതെ കണ്ടുവെന്ന് സ്റ്റോര്‍ മാനേജറും Bandon District Court-ല്‍ വ്യക്തമാക്കി. അതേസമയം താന്‍ … Read more

ഡബ്ലിനിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; പ്രതിക്ക് മാനസികരോഗ വിദഗ്ദ്ധന്റെ സേവനം നൽകാൻ കോടതി ഉത്തരവ്

ഡബ്ലിനിലെ ഫിൻഗ്ളാസിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ബ്രസീൽ സ്വദേശിയായ Fabiole Camara De Campos (32)-നെ St. Margaret’s Road-ലുള്ള Charlestown Place-ലെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷമായി അയർലണ്ടിൽ സ്ഥിരതാമസമാണ് ഇവർ. തലയ്ക്കും കഴുത്തിനും പരിക്കേറ്റ നിലയിലായിരുന്നു ശരീരം എന്നതിനാൽ കൊലപാതകം എന്ന നിലയിലാണ് ഗാർഡ അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്ത്രീയുടെ ഭർത്താവായ Diego Costa Silva (32)-യെ അറസ്റ്റ്ചെ യ്യുകയായിരുന്നു. ബ്രസീലിയൻ സ്വദേശിയായ ഇയാളെ കോടതിയിൽ ഹാജരാക്കിയെങ്കിലും … Read more

കോർക്കിൽ കാറപകടത്തിൽ പെട്ട സ്ത്രീക്ക് ഓർമ്മ നഷ്ടമായ കേസ് 14.75 മില്യൺ യൂറോയ്ക്ക് ഒത്തുതീർന്നു

കോര്‍ക്കില്‍ ട്രാക്ടര്‍, ട്രെയിലര്‍ എന്നിവയുമായി കൂട്ടിയിടിച്ച കാറിലെ യാത്രികയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ സംഭവത്തില്‍ കേസ് 14.75 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. ഹൈക്കോടതിയില്‍ വച്ചാണ് നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പിലെത്തിയതായി ഇരു കക്ഷികളും അറിയിച്ചത്. 2011 ഒക്ടോബര്‍ 4-നായിരുന്നു Olivia Redmond O’Callaghan എന്ന മൂന്ന് കുട്ടികളുടെ മാതാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഇവരുടെ ഭര്‍ത്താവായ Redmond O’Callaghan ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അപകടസമയത്ത് 28 വയസായിരുന്നു Olivia-യുടെ പ്രായം. ഈ … Read more

ഗാർഡ ഉദ്യോഗസ്ഥനെ കടിച്ചു, മറ്റൊരു ഉദ്യോഗസ്ഥയെ കത്രിക കൊണ്ട് കുത്തുമെന്നും, വെടിവച്ച് കൊല്ലുമെന്നും ഭീഷണി; യുവാവിന് കോടതിയിൽ വിചാരണ

ഗാര്‍ഡ ഉദ്യോഗസ്ഥനെ കടിക്കുകയും, മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് നേരെ ഫാന്‍ എറിയുകയും, തലയില്‍ വെടിയുണ്ട കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 150 മണിക്കൂര്‍ സാമൂഹികസേവനം ശിക്ഷയായി നല്‍കാന്‍ കോടതി. Leon Travers എന്ന 24-കാരനാണ് അറസ്റ്റിനിടെ ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. 2018 ഒക്ടോബറിലായിരുന്നു സംഭവം. 2018 ഒക്ടോബര്‍ 29-നാണ് ക്രമസമാധാന പ്രശ്‌നം നടത്തിയതിന് ഇയാളെ ഡബ്ലിനില്‍ വച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് Blanchardstown ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും ഇയാള്‍ അക്രമാസക്തനായി പെരുമാറി. ഗാര്‍ഡയുമായുള്ള ബലപ്രയോഗത്തിനിടെ മൂക്കിന് പരിക്കേറ്റ ഇയാളെ … Read more

HSE, Tusla ജീവനക്കാരുടെ പേരിൽ വ്യാജ PUP അപേക്ഷകൾ നൽകി 183,000 യൂറോ തട്ടിയെടുത്തു; സംഭവം കോർക്കിൽ

Pandemic Unemployment Payment (PUP) ആയി 183,000 യൂറോ തട്ടിയെടുത്ത കേസില്‍ രണ്ട് കോര്‍ക്ക് സ്വദേശികള്‍ കുറ്റക്കാരെന്ന് കോടതി. Oluwagbewikeke Lewsi (36), Bashiru Aderibige (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. HSE, Tusla എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 74 പേരുടെ ഇമെയില്‍ അഡ്രസുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഈ ഇമെയിലുകളിലേയ്ക്ക് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയ നീതിന്യായ വകുപ്പിന്റെ ഒരു വ്യാജവെബ്‌സൈറ്റ് അഡ്രസ് … Read more

നഴ്‌സിങ് ഹോം അന്തേവാസിയുടെ മുഖത്തടിച്ചു, ദേഹത്തേയ്ക്ക് ചെരിപ്പെറിഞ്ഞു; അയർലണ്ടിൽ നഴ്‌സിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

നഴ്‌സിങ് ഹോം അന്തേവാസിയുടെ നേരെ ചെരിപ്പെറിയുകയും, മുഖത്തടിക്കുകയും, കാലില്‍ ഇടിക്കുകയും ചെയ്ത നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് ഹൈക്കോടതി. Nursing and Midwifery Board ആണ് സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതി സമീപിച്ചത്. ഇവരെ നേരത്തെ തന്നെ നഴ്‌സിങ് ഹോം ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതേസമയം വിധിക്കെതിരെ നഴ്‌സ് അപ്പീല്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 21-ന് രാത്രിയിലാണ് ആതുരസേവകര്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ള പെരുമാറ്റം നഴ്‌സില്‍ നിന്നും ഉണ്ടായതായി ആരോപണമുയരുന്നത്. പക്ഷേ … Read more