ഡബ്ലിനിൽ ഡ്യൂട്ടിക്കിടെ ഗാർഡയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ
അയര്‍ലണ്ടില്‍ വീണ്ടും ഡ്യൂട്ടിയിലായിരുന്ന ഗാര്‍ഡയ്ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിന്‍ സിറ്റി സെന്ററിലെ Capel Street-ന് സമീപമാണ് പ്രകോപനമേതുമില്ലാതെ ഒരു ചെറുപ്പക്കാരന്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ കത്തിയെടുത്ത് കുത്തിയത്. കൈയിലും, ശരീരത്തിന്റെ വശത്തുമായി കുത്തേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തിയുമായി നിന്നിരുന്ന ഇയാളെ രണ്ട് ഗാര്‍ഡകള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ആക്രമണം … Read more