ഡബ്ലിൻ മെട്രോ ലിങ്ക് പദ്ധതി 2034-ലും പൂർത്തിയേക്കില്ല; ചെലവ് ഭീമമായ 21.5 ബില്യൺ!

ഡബ്ലിന്‍ മെട്രോലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നത് അനിശ്ചിതത്വത്തില്‍. 2034-ഓടെ പണി പൂര്‍ത്തിയാകുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, പദ്ധതിക്കായി ചെലവാകുന്നത് ഭീമന്‍ തുകയാണെന്നും, സമയത്ത് പൂര്‍ത്തിയായേക്കുമെന്ന് കരുതുന്നില്ലെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. 21.5 ബില്യണ്‍ യൂറോയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് 300 മില്യണ്‍ യൂറോ ഇപ്പോള്‍ തന്നെ ചെലവാക്കിക്കഴിഞ്ഞു. പക്ഷേ ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. അതേസമയം മെട്രോലിങ്ക് പദ്ധതിയുടെ ആകെ ചെലവ് 9.5 ബില്യണ്‍ യൂറോയില്‍ കൂടരുതെന്ന് Public Accounts Committee (PAC) നേരത്തെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന … Read more