അഭിമാനം! ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ 12-ആം സ്ഥാനത്ത് ഡബ്ലിൻ

ഓക്‌സ്ഫര്‍ഡ് എക്കണോമിക്‌സിന്റെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ 12-ആം സ്ഥാനം നേടി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍. ലോകത്തെ ആയിരത്തില്‍പരം നഗരങ്ങളില്‍ നിന്നുമാണ് 2024-ലെ പട്ടികയില്‍ ഡബ്ലിന്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സാമ്പത്തികാവസ്ഥ, ഭരണനിര്‍വ്വഹണം, മാനവവിഭവശേഷി, പരിസ്ഥിതി, ജീവിതനിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎസ് നഗരമായ ന്യൂയോര്‍ക്ക് ആണ് പട്ടികയില്‍ ഒന്നാമത്. ബ്രിട്ടന്റെ തലസ്ഥാനമായ യു.കെ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് യുഎസിലെ തന്നെ സാന്‍ ജോസും നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം … Read more

ഡബ്ലിൻ സിറ്റി സെന്ററിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾ പ്രവേശിക്കില്ല; പദ്ധതി വിശദീകരിച്ച് ഗതാഗത മന്ത്രി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന The Dublin City Centre Transport Plan ഓഗസ്റ്റ് മാസത്തോടെ നടപ്പില്‍ വരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രകാരം, സിറ്റി സെന്ററില്‍ പ്രവേശിക്കപ്പെടുന്ന കാറുകളുടെ എണ്ണം നിയന്ത്രിക്കുകയും, അതേസമയം അവിടുത്തെ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെ നിയന്ത്രണം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്യുക. പദ്ധതി നടപ്പിലാക്കുന്നതോടെ Westland Row, Pearse Street, Bachelor’s Walk, Aston Quay മുതലായ സ്ഥലങ്ങളിലെ ഗതാഗതത്തിന് നിയന്ത്രണവും, പുതിയ … Read more

യൂറോപ്പിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഡബ്ലിൻ

യൂറോപ്പില്‍ ഏറ്റവും മികച്ച ഭക്ഷണം ലഭ്യമായ സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനും. Solo Female Travelers Tours നടത്തിയ പഠനത്തില്‍ നാലാം സ്ഥാനമാണ് ഡബ്ലിന്‍ കരസ്ഥമാക്കിയത്. പാരിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 74.69 പോയിന്റാണ് ഫ്രഞ്ച് തലസ്ഥാനം നേടിയത്. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്, 70.39 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇറ്റാലിയുടെ തലസ്ഥാനമായ റോം മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്തുള്ള ഡബ്ലിന് 61.57 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ചാം സ്ഥാനം മറ്റൊരു ഇറ്റാലിയന്‍ നഗരമായ ബൊലോന്യയ്ക്കാണ് (Bologna). … Read more

ലോകത്തെ ഏറ്റവും മോശം ട്രാഫിക് ബ്ലോക്കുകളിൽ രണ്ടാം സ്ഥാനത്ത് ഡബ്ലിൻ; ആദ്യ പത്തിൽ 2 ഇന്ത്യൻ നഗരങ്ങളും

ലോകനഗരങ്ങളിലെ ഏറ്റവും മോശം ഗതാഗതക്കുരുക്കുകളില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്ത്. TomTom എന്ന ഡച്ച് കമ്പനി നടത്തിയ പഠനപ്രകാരം, 2023-ല്‍ ശരാശരി 29 മിനിറ്റ് 30 സെക്കന്റാണ് ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ ഒരു വാഹനം 10 കി.മീ പിന്നിടാനെടുത്ത സമയം. 2022-നെക്കാള്‍ 1 മിനിറ്റ് അധികമാണിത്. ഡബ്ലിന്‍ നഗരത്തില്‍ ഓരോ ദിവസവും 29 മിനിറ്റ് 30 സെക്കന്റ് വൈകുന്നതിലൂടെ ദിവസേന രണ്ട് യാത്രകള്‍ ചെയ്യുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം ശരാശരി 185 മണിക്കൂറാണ് നഷ്ടമാകുന്നത്. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ … Read more