ഡബ്ലിൻ സിറ്റി സെന്ററിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾ പ്രവേശിക്കില്ല; പദ്ധതി വിശദീകരിച്ച് ഗതാഗത മന്ത്രി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന The Dublin City Centre Transport Plan ഓഗസ്റ്റ് മാസത്തോടെ നടപ്പില്‍ വരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രകാരം, സിറ്റി സെന്ററില്‍ പ്രവേശിക്കപ്പെടുന്ന കാറുകളുടെ എണ്ണം നിയന്ത്രിക്കുകയും, അതേസമയം അവിടുത്തെ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെ നിയന്ത്രണം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്യുക. പദ്ധതി നടപ്പിലാക്കുന്നതോടെ Westland Row, Pearse Street, Bachelor’s Walk, Aston Quay മുതലായ സ്ഥലങ്ങളിലെ ഗതാഗതത്തിന് നിയന്ത്രണവും, പുതിയ … Read more

അയർലണ്ടിലെ പൊതുഗതാത ഉപയോഗത്തിൽ വമ്പൻ കുതിപ്പ്; പോയ വർഷം ആകെ നടത്തിയത് 308 ദശലക്ഷം യാത്രകൾ

അയര്‍ലണ്ടിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം കോവിഡ്-19 മാന്ദ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (NTA) കണക്കുകള്‍. Bus Éireann, Iarnród Éireann, Luas, Go-Ahead Ireland എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ സേവനങ്ങള്‍ 2023-ല്‍ 308 ദശലക്ഷത്തിലധികം യാത്രകളാണ് നടത്തിയത്. പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗത്തിലെ ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ മറികടന്ന വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 2019-ല്‍ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡിനേക്കാള്‍ 5 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിലെ ടിക്കറ്റുകളിൽ ചെറുപ്പക്കാർക്ക് 50% ഇളവ്

അയര്‍ലണ്ടിലെ 18 മുതല്‍ 25 വരെ പ്രായക്കാര്‍ക്കും, 16 വയസിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുഗതാഗതസംവിധാനങ്ങളില്‍ ഇനിമുതല്‍ 50% ഡിസ്‌കൗണ്ടോടെ യാത്ര. പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്‌സ്യല്‍ ഗതാഗതസംവിധാനങ്ങളിലും ഈ സൗജന്യം ലഭിക്കും. പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ അടക്കമുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന കണ്ടുവരുന്നുണ്ടെന്നും, ഇതാണ് ഇവര്‍ക്ക് ടിക്കറ്റില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിലേയ്ക്ക് നയിച്ചതെന്നും ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. കോളജ്, ട്രെയിനിങ്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, മറ്റ് യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ചെറുപ്പക്കാര്‍ കൂടുതലായി പൊതുഗതഗാത … Read more

ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ് പ്രഖ്യാപിച്ച് മന്ത്രി; ഒപ്പം ടാക്‌സിലും, ടോളിലും വൻ ഇളവ്

അയര്‍ലണ്ടിലെ ടാക്‌സി ഉടമകള്‍ക്ക് ഇലക്ട്രിക് കാറുകള്‍ വാങ്ങാനായി 10,000 യൂറോ വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ അടുത്ത ഘട്ടമായാണ് 15 മില്യണ്‍ യൂറോ നീക്കിവച്ചുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി. ടാക്‌സി കാറുകള്‍ പോലുള്ള small public service vehicles (SPSV) ഉടമകള്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായി 10,000 യൂറോ വരെ സര്‍ക്കാര്‍ സഹായം ലഭിക്കുക. … Read more