ബ്രെക്സിറ്റ്‌: അയർലണ്ടിൽ നിന്നും യു.കെയിലേക്കുള്ള കയറ്റുമതി നിയമങ്ങളിൽ ജനുവരി 31 മുതൽ മാറ്റം

ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടില്‍ നിന്നുമുള്ള ഇറക്കുമതിക്ക് പുതിയ നിയമവുമായി യു.കെ. ജനുവരി 31 മുതല്‍ ഇവിടെ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് നേരത്തെ തന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ (pre-lodgement of customs declarations) വാങ്ങണം. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങളാണെങ്കില്‍ അവ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന പ്രീ- നോട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് എക്‌സ്‌പോര്‍ട്ട് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വേണ്ടിവന്നേക്കും. അയര്‍ലണ്ടില്‍ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഐറിഷ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം … Read more

അയർലണ്ടിൽ നിന്നും ബ്രിട്ടനിലേക്കുള്ള കയറ്റുമതി വർദ്ധിച്ചു, ഇറക്കുമതി കുറഞ്ഞു

ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞു. മെയ് മാസം വരെയുള്ള 12 മാസത്തിനിടെ ഇറക്കുമതി 34% കുറഞ്ഞ് 1.3 ബില്യണ്‍ യൂറോ ആയതായി Central Statistics Office (CSO) വ്യക്തമാക്കി. അതേസമയം അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി 19% വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ 1.6 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് നടന്നത്. സാധനങ്ങള്‍ക്കായി ബ്രിട്ടന്‍ ഐറിഷ് വിപണിയെ വലിയ രീതിയില്‍ ആശ്രയിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Grant Thornton Ireland-ലെ ടാക്‌സ് വിഭാഗം … Read more