സാൽമൊണല്ല ബാക്ടീരിയ സാന്നിദ്ധ്യം; ജനകീയ ചിക്കൻ ഉൽപ്പന്നം വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യ സുരക്ഷാ വകുപ്പ്

ജനകീയ ചിക്കന്‍ ഉല്‍പ്പന്നമായ Roosters Gluten Free Breaded Chicken Fillet Goujons-ല്‍ സാല്‍മോണല്ല ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പാക്കുകള്‍ തിരികെയെടുക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 16.12.2022 എന്ന എക്‌സ്പയറി ഡേറ്റുള്ള പാക്കുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. Product: Roosters Gluten Free Breaded Chicken Fillet Goujons;pack size: 400g; approval number: IE 2410 EC Batch Code: 211216, 16:00:00, 16.12.2021; best before … Read more

കീടങ്ങളുടെ സാന്നിദ്ധ്യം; ബസ്മതി റൈസ് അടക്കമുള്ള അരി ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Supervalu-ഉം, Centra-യും

കീടങ്ങളുടെ സാന്നിദ്ധ്യത്തെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ Supervalu, Centra എന്നിവ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. താഴെ പറയുന്ന ബാച്ചുകളിലെ അരി ഉല്‍പ്പന്നങ്ങളിലാണ് കീടങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പോയിന്റ് ഓഫ് സെയില്‍ നോട്ടീസുകള്‍ കടകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങി ഉപയോഗിക്കരുതെന്നും Food Safety Authority of India (FSAI) നിര്‍ദ്ദേശം നല്‍കുന്നു.

കീടനാശിനി സാന്നിദ്ധ്യം; Boots-ന്റെ ഒരുപിടി ഉൽപ്പന്നങ്ങൾ തിരികെയെടുക്കാൻ നോട്ടീസ് നൽകി ഭക്ഷ്യവകുപ്പ്

Boots കമ്പനിയുടെ ഒരുപിടി ഉല്‍പ്പന്നങ്ങളില്‍ കീടനാശിനി കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി The Food Safety Authority of Ireland (FSAI). ഭക്ഷണത്തില്‍ ഫംഗസ്, ബാക്ടീരിയ എന്നിവ വളരുന്നത് തടയാനായി ethylene oxide എന്നിവ കീടനീശിനി ചേര്‍ത്തതായാണ് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ലോകത്ത് പലയിടത്തും ഭക്ഷ്യവസ്തുക്കളില്‍ ഇവ ഉപയോഗിക്കാറുണ്ടെങ്കിലും EU-വില്‍ ഇതിന് അനുമതിയില്ല. തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയ Boost ഉല്‍പ്പന്നങ്ങളുടെ പട്ടിക ചുവടെ: