താലയിൽ വീടിനു തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കൗണ്ടി ഡബ്ലിനിലെ താലയില്‍ ചൊവ്വാഴ്ച രാത്രി വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് കൗമാരക്കാരനായ ആളെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്യുകയാണ്. അതേസമയം സംഭത്തെപറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 21) രാത്രി 10.30-നും 11.30-നും ഇടയില്‍ താലയിലെ High Street-ല്‍ യാത്ര ചെയ്യവേ സംശയാസ്പദമായി എന്തെങ്കിലും കണ്ടവരും, ഈ വഴി യാത്ര ചെയ്യവേ അക്രമവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് … Read more





