അയർലണ്ടിൽ ഗാർഡയിൽ അംഗങ്ങളാകാൻ അപേക്ഷിച്ചത് 6,000-ലധികം പേർ; 2300 പേർ 35-50 പ്രായക്കാർ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയിലേയ്ക്ക് ഈയിടെ നടന്ന റിക്രൂട്ട്‌മെന്റില്‍ ഏകദേശം 6,381 അപേക്ഷകള്‍ ലഭിച്ചതായി മാനേജ്‌മെന്റ്. 10 മാസം മുമ്പ് നടത്തിയ മുന്‍ റിക്രൂട്ട്‌മെന്റില്‍ 5,000-ഓളം അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. അതേസമയം 35 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കും ഗാര്‍ഡയില്‍ ചേരുന്നതിനായി അപേക്ഷ നല്‍കാമെന്ന നിയമമാറ്റത്തിന് ശേഷം നടക്കുന്ന ആദ്യ റിക്രൂട്ട്‌മെന്റ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. ആകെ ലഭിച്ച അപേക്ഷകളില്‍ 2,300-ഓളം പേര്‍ ഈ പ്രായത്തിലുള്ളവരാണ്. അതായത് ആകെ അപേക്ഷകരില്‍ 36.6%. രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് … Read more

കോർക്കിൽ ഗാർഡ ഓപ്പറേഷൻ; 62,800 യൂറോയും വിലകൂടിയ കാറും പിടിച്ചെടുത്തു

കോര്‍ക്കില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ കണക്കില്‍ പെടാത്ത പണവും, വിലകൂടിയ കാറും പിടിച്ചെടുത്ത് ഗാര്‍ഡ. ശനിയാഴ്ചയാണ് Cobh പ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ 62,800 യൂറോയും, വിലകൂടിയ കാറുമായി ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തത്. കോര്‍ക്കില്‍ മയക്കുമരുന്ന് വില്‍പ്പനയും, സംഘടിതകുറ്റകൃത്യവും തടയുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് നടന്നത്. Cobh-ലെ ഒരു വീട്ടില്‍ നടന്ന പരിശോധനയില്‍ 30-ലേറെ പ്രായമുള്ള ഒരാള്‍ അറസ്റ്റിലായി. തുടര്‍പരിശോധനയില്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും മയക്കുമരുന്നായ കൊക്കെയ്ന്‍, 3,500 യൂറോ, വെടിയുണ്ടകള്‍ … Read more

ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ് ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച അര്‍ദ്ധരാത്രി 12.40-ഓടെയാണ് 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ Liffey Street lower-ല്‍ വച്ച് ആക്രമിക്കപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. പരിക്കേറ്റ ചെറുപ്പക്കാരനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്ത ഗാര്‍ഡ, ഇയാള്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

ഇനി സംഗതി സ്മാർട്ടാവും! ബോഡി ക്യാമറ ഉപയോഗിക്കാൻ ഡബ്ലിനിലെ ഗാർഡ

പരീക്ഷണാടിസ്ഥാനത്തില്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കാന്‍ ഡബ്ലിനിലെ ഗാര്‍ഡ സേന. മാര്‍ച്ച് മാസത്തിന് ശേഷമാകും ചെറിയൊരു കാലയളവിലേയ്ക്ക് പദ്ധതി പരീക്ഷിക്കുക. ഇതിന് ശേഷമാകും രാജ്യമെമ്പാടുമുള്ള ഗാര്‍ഡ അംഗങ്ങളുടെ ദേഹത്ത് സുരക്ഷാ ക്യാമറകള്‍ ഘടിപ്പിക്കുക. 2023 ഡിസംബറില്‍ ഇത് നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ ഗാര്‍ഡ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലാണ് ഭാരം കുറഞ്ഞ ക്യാമറകള്‍ ഘടിപ്പിക്കുക. ഇതുവഴി ലഭിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയുടെ മെമ്മറിയില്‍ തന്നെ റെക്കോര്‍ഡ് ആകുകയും, പിന്നീട് സ്റ്റേഷനിലെത്തി വേറെ സിസ്റ്റത്തിലേയ്ക്ക് മാറ്റി സൂക്ഷിക്കുകയും … Read more

അമിതവേഗതയിൽ വാഹനം പറത്തി; അയർലണ്ടിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 3,000 ഡ്രൈവർമാർ

സെന്റ് ബ്രിജിഡ് ദിന അവധിയോടെയെത്തിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ വേഗപരിധി ലംഘിച്ചതിന് പിടിയിലായത് 3,000 ഡ്രൈവര്‍മാര്‍. ഇതിലൊരാളാകട്ടെ 120 കി.മീ പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ള റോഡിലൂടെ മണിക്കൂറില്‍ 228 കി.മീ വേഗതയിലാണ് കാറുമായി പറന്നത്. Co Louth-ലെ Drogheda-യിലുള്ള Balgatheran M1 റോഡിലായിരുന്നു സംഭവം. ഫെബ്രുവരി 1 മുതല്‍ 6 വരെ റോഡ് സുരക്ഷയുടെ ഭാഗമായി പ്രത്യേക ഓപ്പറേഷന്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ രാജ്യത്ത് 11 ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. 12 പേര്‍ക്ക് ഗുരുതര പരിക്കുകളും … Read more

അഭയാർത്ഥികളെ താമസിപ്പിക്കുമെന്ന് അഭ്യൂഹം; കിൽഡെയറിൽ കെട്ടിടത്തിന് തീയിട്ടു

കൗണ്ടി കില്‍ഡെയറിലെ Leixlip-ല്‍ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന് തീവച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് Celbridge Road-ലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നതായി ഗാര്‍ഡയ്ക്ക് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം ഈ കെട്ടിടം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നതായി ഗാര്‍ഡ പറയുന്നു. ഏഴ് ബെഡ്‌റൂമുകളുള്ള കെട്ടിടത്തില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുമെന്നും അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്ന് ഈയിടെ കെട്ടിടത്തിന് മുമ്പില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ലിനിലെ Brittas-ല്‍ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന് അജ്ഞാതര്‍ തീയിട്ടതിന് … Read more

അയർലണ്ടിലെ വിവിധ കൗണ്ടികളിൽ വ്യാപക റെയ്ഡ്; 4.2 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത് ഗാർഡ

വിക്ക്‌ലോയില്‍ 3.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയന്‍ (DMR), കിഴക്കന്‍ ഡബ്ലിന്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ചയാണ് 44 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിനിലെയും, വിക്ക്‌ലോയിലെയും 37 കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 353,000 യൂറോ, എട്ട് വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ ലിമറിക്ക് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.1 മില്യണ്‍ … Read more

Blanchardstown-ൽ രണ്ട് വർഷമായി മോഷണം നടത്തി വന്നയാൾ പിടിയിൽ

ഡബ്ലിനിലെ Blanchardstown-ല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ വിവിധ മോഷണങ്ങളിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഗാര്‍ഡയുടെ പിടിയില്‍. Clonlee-യില്‍ നടന്ന മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളില്‍ നിന്നും മറ്റ് മോഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.45-നാണ് ഡബ്ലിനിലെ Clonlee-യില്‍ വച്ച് ഒരാളില്‍ നിന്നും കവര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരന്‍ അറസ്റ്റിലാകുന്നത്. ഇയാളെ നിലവില്‍ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. 2022 ഒക്ടോബര്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ Blanchardstown-ല്‍ നടന്ന … Read more

ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു. രാജ്യത്തിന്‍റെ … Read more

ജർമ്മനിയിലും യു.കെയിലും മോഷണം പോയ കാരവനും നായയും ഡബ്ലിനിൽ

ജര്‍മനിയിലും യു.കെയിലും നിന്നുമായി മോഷണംപോയ രണ്ട് കാരവനുകളും ഒരു നായയെയും ഡബ്ലിനില്‍ കണ്ടെത്തി. വിവിധ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ ഡബ്ലിനിലെ Rathfarnham പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയത്. സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനും ഏകോപിതമായി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. സായുധ ഗാര്‍ഡ, ഗാര്‍ഡ എയര്‍പ്പോര്‍ട്ട് യൂണിറ്റ്, സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ യൂണിറ്റ്, ഡോഗ് യൂണിറ്റ്, കാര്‍ലോ ഗാര്‍ഡ എന്നീ യൂണിറ്റുകള്‍ ഇതിനായി … Read more