കോവിഡ് കാലത്ത് PPE കിറ്റ് പോലുമില്ലാതെ ജോലിയെടുത്തു, കടുത്ത വെല്ലുവിളികൾക്കിടെയും സേവനസന്നദ്ധരായി; ആരോഗ്യപ്രവർത്തകർ അർഹിക്കുന്നത് കൂടുതൽ പരിഗണന

അയര്‍ലന്‍ഡില്‍ കോവിഡ് കാലത്ത് നിസ്വാര്‍ത്ഥസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിഫലമായി ഒരു അവധിദിനം നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് യൂണിയന്‍ വക്താവ് Tony Fitzpatrick. ഇവര്‍ മഹാമാരിക്കാലത്ത് വലിയ വെല്ലുവിളികള്‍ നേരിട്ടാണ് സേനമനുഷ്ഠിച്ചതെന്നും സര്‍ക്കാരിനുള്ള ഓര്‍മ്മപ്പെടുത്തലായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു പൊതുഅവധിദിനം, 30 സെന്റ് മിനിമം വേതന വര്‍ദ്ധന എന്നിവയാണ് പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുക എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് Fitzpatrick-ന്റെ പ്രതികരണം വരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഠിനാദ്ധ്വാനത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കണമെന്ന് ഏറെ നാളായി വിവിധ യൂണിയനുകള്‍ ആവശ്യപ്പെടുന്നതാണ്. … Read more