ഒടുവിൽ വിളി കേട്ടു; അയർലണ്ടിലെ ആശുപത്രികളിൽ പുതുതായി 3,000-ലധികം ബെഡ്ഡുകൾ അനുവദിച്ച് സർക്കാർ
രോഗികളുടെ അമിതതിരക്ക് കാരണം ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ പുതുതായി 3,352 ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ അനുവദിച്ച് സര്‍ക്കാര്‍. ആറ് വലിയ ആശുപത്രികള്‍ക്ക് സമാനമായ അത്രയും ബെഡ്ഡുകളാണ് പുതിയ പദ്ധതിയിലൂടെ അനുവദിച്ചിരിക്കുന്നതെന്നും, പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റല്‍ ബെഡ്ഡ് വിപുലീകരണ പദ്ധതിയാണിതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2,997 ഹോസ്പിറ്റല്‍ ഇന്‍ പേഷ്യന്റ് ബെഡ്ഡുകള്‍, 355 റീപ്ലേസ്‌മെന്റ് ബെഡ്ഡുകള്‍ എന്നിവയാണ് പുതിയ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രികളില്‍ നല്‍കുക. നേരത്തെ പ്രഖ്യാപിക്കപ്പെട്ട 1,015 ബെഡ്ഡുകള്‍ക്ക് … Read more