വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്. ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശീതകാല പനിയാണ് … Read more

ലിമറിക്കിലെ ആശുപത്രികളിൽ ഏജൻസി ഡിവിഷനിൽ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് അവസരമൊരുക്കി ഹോളിലാൻഡർ

ഏജന്‍സി ഡിവിഷനില്‍ ആകര്‍ഷകമായ ശമ്പളത്തോട് കൂടിയുള്ള തൊഴില്‍ അവസരവുമായി ഹോളിലാന്‍ഡര്‍. ലിമറിക്കിലെ വിവിധ ആശുപത്രികളില്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്സുമാര്‍ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനമായ ഹോളിലാന്‍ഡര്‍ അവസരമൊരുക്കുന്നു. അയർലണ്ടിലെ ഹെൽത്ത്കെയർ സെക്ടറിൽ മിനിമം 2  വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാര്‍ 0874825001 എന്ന നമ്പറിലോ അല്ലെങ്കില്‍ nurses@hollilander.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങളുടെ അപേക്ഷകള്‍ അയക്കുക.

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96. രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ … Read more