ഐ.ഒ.സി അയർലണ്ട് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

റോണി കുരിശിങ്കൽ പറമ്പിൽ ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് ഭാരവാഹികൾ, ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓഫീസിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. അയർലണ്ടിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നു. ഐ.ഒ.സി അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യു.പി. പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് … Read more

അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞു; അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ വലിയ വർദ്ധന

അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്‌. 2025 ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ കുടിയേറ്റം 16% കുറഞ്ഞതായാണ് Central Statistics Office (CSO)- ന്റെ പുതിയ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ 125,300 പേരാണ് അയർലണ്ടിലേക്ക് കുടിയേറിയത്. തുടർച്ചയായി ഇത് 12-ആം മാസമാണ് കുടിയേറ്റക്കാരുടെ എണ്ണം 100,000 കടക്കുന്നത്. 12 മാസത്തിനിടെയുള്ള കുടിയേറ്റക്കാരിൽ 31,500 പേർ തിരികെ അയർലണ്ടിലേക്ക് തന്നെ എത്തിയ ഐറിഷ് പൗരന്മാരാണ്. 25,300 പേർ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരും. … Read more

അയർലണ്ടിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കൗമാരക്കാർ; കുടിയേറ്റക്കാർക്കെതിരെ തീവ്രവലതുപക്ഷവാദികൾ കുപ്രചരണങ്ങളും നടത്തുന്നു

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും കൗമാരക്കാരാണെന്ന് റിപ്പോര്‍ട്ട്. Institute of Antiracism and Black Studies ചീഫ് എക്‌സിക്യുട്ടീവും, National Plan Against Racism സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറുമായ Dr Ebun Joseph ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും എതിരായി സോഷ്യല്‍ മീഡിയ വഴി വിദ്വേഷ കാംപെയിനുകള്‍ നടക്കുന്നുണ്ടെന്ന് ദി അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി മുതലാണ് ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. … Read more

അയർലണ്ടിൽ വാടക വീടുകൾ കുറഞ്ഞു, പക്ഷേ വാടക തട്ടിപ്പുകൾ കൂടി; തട്ടിപ്പുകാരിൽ നിന്നും രക്ഷപ്പെടാൻ ചെയ്യേണ്ടത്…

അയര്‍ലണ്ടില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, വാടക തട്ടിപ്പുകള്‍ ഉയരുന്നതായി ഗാര്‍ഡ. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളാണ് വാടക തട്ടിപ്പിന് ഇരയാകുന്നതെന്നും, അതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗാര്‍ഡ അറിയിച്ചു. 2025-ലെ ആദ്യ ആറ് മാസങ്ങളില്‍ വാടക തട്ടിപ്പുകള്‍ 22% ആണ് വര്‍ദ്ധിച്ചത്. ലീവിങ് സെര്‍ട്ട് ഫലങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നതോടെ ഇനി കോളജ് അഡിമിഷന്റെ കാലമാണ് വരാന്‍ പോകുന്നത് എന്നതുകൂടി മുന്നില്‍ കണ്ടാണ് ഗാര്‍ഡ, വാടക തട്ടിപ്പുകാരെ പറ്റി ഓര്‍മ്മിപ്പിക്കുന്നത്. കോളജ് അഡ്മിഷന്‍ ആരംഭിക്കുന്ന സമയത്താണ് വാടക തട്ടിപ്പുകള്‍ … Read more

അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ: പൗരന്മാരോട് മുൻകരുതലെടുക്കാൻ എംബസി നിർദ്ദേശം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. അയര്‍ലണ്ടിലെ വിജനമായ സ്ഥലങ്ങളില്‍ പോകരുതെന്നും, പ്രത്യേകിച്ചും രാത്രി സമയങ്ങളിലും മറ്റും അത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ താഴെ പറയുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മുഖാന്തരം ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്: മൊബൈല്‍ ഫോണ്‍- 08994 23734 ഇമെയില്‍- cons.dublin@mea.gov.in

ഡബ്ലിനിൽ ഇന്ത്യക്കാരനെ അർദ്ധ നഗ്നനാക്കി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ശനിയാഴ്ച പാർലമെന്റ് മാർച്ച്

കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിൽ വെച്ച് ഇന്ത്യക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഒരു കൂട്ടം കൌമാരക്കാരാണ് തെറ്റായ ആരോപണം നടത്തിക്കൊണ്ട് നിരപരാധിയായ ഒരാളെ അർദ്ധനഗ്നനാക്കി മർദ്ദിച്ചത്. ഒരു മാസത്തിനിടെ തെറ്റായ ആരോപണങ്ങൾ ഉയർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്. ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവമോ, ഒറ്റപ്പെട്ട പ്രദേശത്തെ സംഭവമോ ആയി കാണാൻ പാടില്ലെന്നും, അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശവെറിയുടെയും, തീവ്രവലതുപക്ഷ വാദത്തിന്റെയും പ്രതിഫലനമാണ് ഇതെന്നും മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലണ്ട് പറഞ്ഞു. … Read more

അയർലണ്ടിൽ സ്വദേശികളേക്കാൾ കൂടുതൽ ജോലിക്കാർ കുടിയേറ്റക്കാരിൽ; വിദ്യാഭ്യാസത്തിൽ ഏഷ്യക്കാർ മുന്നിലെന്നും റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഐറിഷുകാരെക്കാള്‍ കൂടുതല്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്. അതേസമയം കുടിയേറ്റക്കാരുടെ സമ്പാദ്യം അവര്‍ കൂടുതലായും താമസസൗകര്യത്തിനായി ചെലവിടുകയാണെന്നും Economic and Social Research Institute (ESRI)-ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മുതല്‍ രാജ്യത്തെ തൊഴില്‍നിരക്കില്‍, കുടിയേറ്റക്കാരാണ് സ്വദേശികളെക്കാള്‍ മുകളില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കുടിയേറ്റക്കാരില്‍ തന്നെ അവര്‍ എവിടെ ജനിച്ചു എന്നത് തൊഴില്‍ ചെയ്യുന്നതില്‍ പ്രധാന ഘടകമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2024ലെ കണക്ക് പ്രകാരം, ഇയുവില്‍ പെടാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിച്ച കുടിയേറ്റക്കാര്‍ക്ക്, തൊഴില്‍രംഗത്ത് … Read more

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും. പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ … Read more

IRP കാർഡ് പുതുക്കി കിട്ടാത്തവർക്കും ഈ ക്രിസ്മസിന് നാട്ടിൽ പോകാം; എങ്ങനെ എന്ന് അറിയാം

രാജ്യത്ത് Irish Residence Permit (IRP) card പുതുക്കാനായി അനവധി അപേക്ഷകൾ ലഭിച്ചിരിക്കുകയാണെന്നും, അവ പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടുന്നതായും അധികൃതർ. രജിസ്ട്രേഷൻ പൂർത്തിയായാലും പോസ്റ്റൽ വഴി IRP കാർഡ് എത്താൻ വീണ്ടും രണ്ടാഴ്ച എടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ IRP പുതുക്കാൻ അപേക്ഷ നൽകുകയും, ഇതുവരെ പുതിയ കാർഡ് കയ്യിൽ കിട്ടുകയും ചെയ്തിട്ടില്ലാത്ത Non EEA പൗരന്മാർക്ക് ക്രിസ്മസ് കാലത്ത് വിദേശ യാത്ര ചെയ്യാൻ ഇളവ്  നൽകുന്നതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇവർക്കായി ഒരു … Read more

Coolock-ൽ അഭയാർത്ഥികൾക്കായുള്ള കെട്ടിടത്തിൽ അഞ്ചാം തവണയും തീവെപ്പ്

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. മുമ്പ് ക്രൗണ്‍ പെയിന്റ്‌സ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുകയും, കെട്ടിടത്തിലെ പണികള്‍ക്കായി വന്ന ഡിഗ്ഗറിന് തീവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇത് അഞ്ചാം തവണയാണ് കെട്ടിടത്തിന് തീവെപ്പുണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കെട്ടിടത്തിന് സമീപത്തുള്ള ജെസിബി, കിടക്കകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു അവസാനമുണ്ടായ തീവെപ്പ്. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കിയ 500 അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത് … Read more