അയർലണ്ടിൽ വാഹന ഇൻഷുറൻസ് പ്രീമിയം ഉയർന്നു; ഇനിയും ഉയരുമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 2024-ലെ ആദ്യ പകുതിയില്‍ 9% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. പ്രീമിയം ഇനിയും ഉയരുമെന്നാണ് നിഗമനമെന്നും പണപ്പെരുപ്പം, റിപ്പയര്‍ ചെലവുകളുടെ വര്‍ദ്ധന എന്നിവയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം (average written motor insurance premium) ശരാശരി 616 യൂറോ ആയിരുന്നു. എന്നാല്‍ 2023-ല്‍ ഉടനീളം പ്രീമിയം ശരാശരി 567 യൂറോ ആയിരുന്നു. 2022-ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് … Read more

പുതിയ ഡാറ്റ ബേസ് നിലവിൽ വന്ന ശേഷം അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ റോഡിലിറക്കുന്ന വാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് സർവേ

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഡാറ്റാ ബേസ് സിസ്റ്റം പുറത്തിറക്കിയത് വലിയ നേട്ടമായെന്ന് വിലയിരുത്തല്‍. ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണായതായാണ് Motor Insurers’ Bureau of Ireland (MIBI) നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 2024-ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സ്വകാര്യ വാഹനങ്ങളില്‍ 4.2% ആണ് ഇന്‍ഷ്വര്‍ ചെയ്യാത്തതെന്ന് സര്‍വേ കണ്ടെത്തി. ഡാറ്റാ ബേസ് നിലവിലില്ലാതിരുന്ന 2022-ല്‍ ഇത് 8.3% ആയിരുന്നു. 2022-ല്‍ … Read more

അയർലണ്ടിൽ വാഹന ഇൻഷുറൻസിന് ഇനി ഡ്രൈവർ നമ്പർ നിർബന്ധം

അയര്‍ലണ്ടില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് എടുക്കാനും, നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കാനും ഇനി ഡ്രൈവര്‍ നമ്പര്‍ നിര്‍ബന്ധം. മാര്‍ച്ച് 31 മുതല്‍ പുതിയ നിയമം നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവര്‍ നമ്പര്‍ കാണിക്കാതെ ഇന്‍ഷുറന്‍സ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഇനി മുതല്‍ നിയമ നടപടി ഉണ്ടാകുകയും ചെയ്യും. രാജ്യത്തെ 2 മില്യണിലധികം ഡ്രൈവര്‍ നമ്പറുകള്‍ ഇതിനോടകം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഉടന്‍ തന്നെ Irish Motor Insurance Database (IMID) സംവിധാനത്തിലേയ്ക്ക് ചേര്‍ക്കും. ഡാറ്റാ ബേസില്‍ നിന്നും … Read more

6 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനവ്

രാജ്യത്ത് 6 ലക്ഷം ഉപഭോക്താക്കളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വര്‍ധിപ്പിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. ഐറിഷ് ലൈഫ് ഹെൽത്ത് അതിൻ്റെ 130 പ്ലാനുകളുടെ വില വർദ്ധിപ്പിക്കുന്നു, അതേസമയം ലയ 13 സ്കീമുകളുടെ വില വർദ്ധിപ്പിക്കുന്നു. 11 വ്യത്യസ്ത VHI പ്ലാനുകളിൽ പ്രീമിയങ്ങൾ ഉയരുകയാണ്. പുതിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ലെവൽ ഹെൽത്ത് അതിൻ്റെ വില വർദ്ധിപ്പിക്കുന്നില്ലെങ്കിലും അതിൻ്റെ ചില ആനുകൂല്യങ്ങള്‍ നീക്കം ചെയ്യും. 2024-ൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ശരാശരി 11 ശതമാനം വർധിച്ചതിന് മുകളിലാണ് … Read more

ബജറ്റ് 2025: അയർലണ്ടിൽ വാഹന ഇൻഷുറൻസ് പോളിസി കോമ്പൻസേഷൻ ലെവി എടുത്തുമാറ്റി; ഒക്ടോബർ 9 മുതൽ പെട്രോൾ, ഡീസൽ വില കൂടും

ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പെട്രോള്‍, ഡീസല്‍ വില ഒക്ടോബര്‍ 9 മുതല്‍ വര്‍ദ്ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള നിലവിലെ കാര്‍ബണ്‍ ടാക്‌സ് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് 56 യൂറോയില്‍ നിന്നും 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 63.50 യൂറോ ആക്കുമെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് ഒക്ടോബര്‍ 1-ലെ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. 2025 മെയ് 1 മുതല്‍ മറ്റ് ഇന്ധനങ്ങളുടെ കാര്‍ബണ്‍ ടാക്‌സും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധന നിലവില്‍ വരുന്നതോടെ 60 ലിറ്റര്‍ … Read more

അയർലണ്ടിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 3.5% വർദ്ധിപ്പിക്കാനൊരുങ്ങി VHI

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പാക്കിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ VHI. ഒക്ടോബര്‍ 1 മുതല്‍ പ്രീമിയത്തില്‍ 3.5% വര്‍ദ്ധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ക്ലെയിമുകളിലെ വര്‍ദ്ധനയാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് VHI പറയുന്നു. അതേസമയം കഴിഞ്ഞ ജനുവരിയില്‍ പ്രീമിയം തുക 7% വര്‍ദ്ധിപ്പിക്കുന്നതായി VHI പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുക വര്‍ദ്ധിപ്പിക്കുന്നത്. 2023-നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ ക്ലെയിം 14% വര്‍ദ്ധിചച്ചതായി VHI … Read more

വിൻഡ് സ്ക്രീനിലെ പേപ്പർ ഡിസ്കുകൾക്ക് വിട; രേഖകൾ ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി അയർലണ്ടിലെ ഗതാഗതവകുപ്പ്

അയര്‍ലണ്ടിലെ വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിന് മുകളില്‍ ടാക്‌സ്, ഇന്‍ഷുറന്‍സ്, നാഷണല്‍ കാര്‍ ടെസ്റ്റ് (NCT), കൊമേഷ്യല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (CVRT) എന്നീ രേഖകള്‍ പ്രിന്റ് ചെയ്ത് പതിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. പകരം ഇവയെല്ലാം ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാനാണ് ഗതാഗതവകുപ്പ് ആലോചിച്ചുവരുന്നത്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് വക്താവ് അറിയിച്ചു. കൃത്യമായി എപ്പോഴത്തേയ്ക്ക് ഡിജിറ്റലൈസ്ഡ് സംവിധാനം നിലവില്‍ വരുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും 2026 ആദ്യത്തോടെ രാജ്യത്തെ എല്ലാ വാഹനങ്ങളില്‍ നിന്നും രേഖകള്‍ പ്രിന്റ് ചെയ്ത പേപ്പര്‍ ഡിസ്‌കുകള്‍ … Read more

അയർലണ്ടിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിരക്ക് കുതിച്ചുയരുന്നു; നിലവിൽ മുടക്കേണ്ടത് എത്ര എന്നറിയാമോ?

അയര്‍ലണ്ടില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ നിരക്ക് വര്‍ദ്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് ശരാശരി 1,685 യൂറോ ആയതായി Health Insurance Authority (HIA) റിപ്പോര്‍ട്ട്. HIA-യുടെ 2024 ആദ്യപാദ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 4% ആണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. 2023-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 13% ആണ് വര്‍ദ്ധന. രാജ്യത്ത് ഏറ്റവുമധികം പേര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന സ്ഥാപനമായി Vhi തന്നെ തുടരുകയാണ്. രണ്ടാം സ്ഥാനത്ത് Laya Healthcare-ഉം, മൂന്നാം സ്ഥാനത്ത് Irish Life … Read more

അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ക്ലെയിമുകൾ വർദ്ധിച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 11% വര്‍ദ്ധിച്ചതായി Motor Insurers’ Bureau of Ireland (MIBI). 2023-ല്‍ വര്‍ഷം ഇത്തരം 1,927 ക്ലെയിമുകളാണ് MIBI-ക്ക് ലഭിച്ചത്. 2022-നെക്കാള്‍ 187 ക്ലെയിമുകള്‍ അധികമായി ലഭിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, തിരിച്ചറിയപ്പെടാത്ത വാഹനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 1955-ലാണ് MIBI സ്ഥാപിക്കപ്പെട്ടത്. നിയമപ്രകാരം അയര്‍ലണ്ടിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും MIBI-യില്‍ അംഗങ്ങളാകുകയും, വര്‍ഷംതോറും ഒരു തുക MIBI-ക്ക് സംഭാവന നല്‍കുകയും … Read more

അയർലണ്ടിലെ ജനപ്രിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിർത്തലാക്കി VHI; ഒന്നര ലക്ഷത്തോളം പേരെ ബാധിക്കും

പല ജനപ്രിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ VHI. ചെലവേറിയ പല ഹെല്‍ത്ത് പ്ലാനുകളുമാണ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് Health Plus Extra plan (€3,400 per adult), Health Plus Access (€2,574 per adult), Health Plus Excess (€2,471 per adult), Health Access (€2,276 per adult) എന്നിവ ഇനിമുതല്‍ ലഭ്യമാകില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് മെയ് 1 മുതല്‍ ഇവ പുതുക്കാന്‍ … Read more