ഡബ്ലിനിൽ സ്ത്രീ മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പുരുഷന്‍ അറസ്റ്റില്‍. ഫിന്‍ഗ്ലാസിലെ ചാള്‍സ്ടൗണിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് വ്യാഴാഴ്ച രാവിലെയോടെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ 6.15-ഓടെ ഗാര്‍ഡ സ്ഥലത്തെത്തി. ബ്രസീലിയന്‍ സ്വദേശിയായ ഇവര്‍ക്ക് 30-ലേറെ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തലയിലും, കഴുത്തിലും ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും, മരിച്ച സ്ത്രീയും പരിചയക്കാരാണെന്നാണ് കരുതുന്നത്. ഇയാളെ നിലവില്‍ ഫിന്‍ഗ്ലാസ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. … Read more