കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

ടെക് ഭീമന്മാരായ ആപ്പിളിനും, മെറ്റയ്ക്കും വമ്പന്‍ തുക പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് ആപ്പിളിന് 500 മില്യണ്‍ യൂറോയും, മെറ്റയ്ക്ക് 200 മില്യണ്‍ യൂറോയും പിഴയിട്ടത്. ആപ്പിളിന്റെ ആപ്പിന് പുറത്തുള്ള അപ്ലിക്കേഷനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ അവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ തടഞ്ഞതിന്റെ പേരിലാണ് ആപ്പിളിന് പിഴ ശിക്ഷ. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാത്ത പക്ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിച്ചതിനാണ് മെറ്റയ്ക്ക് പിഴയിട്ടിരിക്കുന്നത്. … Read more

മെറ്റയ്ക്ക് 797 മില്യൺ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് വീണ്ടും വമ്പന്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഇയു കോപംറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് 797.72 മില്യണ്‍ യൂറോ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനോട് ഒപ്പം തന്നെ മാര്‍ക്കറ്റ് പ്ലേസ് സംവിധാനം കൂട്ടിച്ചേര്‍ത്തത് കാരണം, ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും മാര്‍ക്കറ്റ് പ്ലേസിലെ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും, മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇല്ലാത്തതരം മേല്‍ക്കൈ ഇതിലൂടെ ഫേസ്ബുക്കിന് ലഭിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ … Read more

ഉപയോക്താക്കളുടെ പാസ് വേർഡുകൾ സുരക്ഷിതമായി സൂക്ഷിച്ചില്ല; മെറ്റായ്ക്ക് 91 മില്യൺ പിഴയിട്ട് അയർലണ്ട്

ഫേസ്ബുക്ക് മാതൃകമ്പനിയായി മെറ്റായ്ക്ക് 91 മില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (DPC). ഉപഭോക്താക്കളില്‍ പലരുടെയും പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റുകളായി ഇന്റേണല്‍ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇവ എന്‍ക്രിപ്റ്റഡ് ചെയ്ത് സൂക്ഷിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി DPC വ്യക്തമാക്കി. ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ ഇത്തരത്തില്‍ സൂക്ഷിച്ചതായാണ് DPC പറയുന്നത്. അതേസമയം പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവര്‍ ചോര്‍ത്തിയെടുത്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2019 ഏപ്രിലിലാണ് DPC ഇത് സംബന്ധിച്ച അന്വേഷണമാരംഭിച്ചത്. … Read more

സ്വകാര്യ ഫോട്ടോകളുടെ ദുരുപയോഗം തടയാൻ ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം; പ്രവർത്തനം ഇങ്ങനെ…

ഓണ്‍ലൈന്‍ മെസേജുകള്‍ വഴി നഗ്നത ദുരുപയോഗം (sextortion) ചെയ്യുന്നത് തടയാനായി പുതിയ ടെക്‌നോളജിയുമായി മെറ്റാ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് മുതലായ സോഷ്യല്‍ മീഡിയ ആപ്പുകളുടെ ഉടമകളായ മെറ്റാ, ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജിലാണ് ഇത് ആദ്യമായി പരീക്ഷിക്കാനൊരുങ്ങുന്നത്. Nudity Protection എന്ന് പേരിട്ടിരിക്കുന്ന ഈ ടെക്‌നോളജി ഉപയോഗിച്ച്, ഇന്‍സ്റ്റാഗ്രാമിലെ 18 വയസിന് താഴെ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് വരുന്ന മെസേജുകള്‍ ആപ്പ് തന്നെ ഫില്‍ട്ടര്‍ ചെയ്യുകയാണ് ചെയ്യുക. ആരെങ്കിലും മെസേജ് അയച്ചാല്‍, അതില്‍ നഗ്നതയുള്ള ഫോട്ടോ ഉണ്ടെങ്കില്‍ അത് ബ്ലര്‍ … Read more

‘തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്’; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ചതായി മെറ്റാ

മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഐറിഷ് സമയം വൈകിട്ട് 3.15 ഓടെ ആയിരുന്നു ഇവ ലോഗിൻ ചെയ്യാൻ സാധിക്കാതെ പ്രവർത്തന രഹിതമായത്. ആഗോളമായി അനുഭവപ്പെട്ട പ്രശ്നം പരിഹരിച്ചതായി മെറ്റാ അറിയിച്ചു. തടസം നേരിട്ടതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, കഴിയുന്നതും വേഗം തന്നെ പരിഹാരം കണ്ടതായും കൂട്ടിച്ചേർത്തു. ലോഗിൻ പ്രശ്നമാണ് ഫേസ്ബുക് നേരിട്ടതെങ്കിൽ, ഫീഡ് റിഫ്രഷ് ആകാത്തത് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്‍റെ … Read more

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾക്ക് ആഗോളമായി തടസം നേരിടുന്നു

മെറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍. ആഗോളമായി ഐറിഷ് സമയം ഉച്ചയ്ക്ക് ശേഷം 3.15 മുതലാണ് തടം നേരിട്ടു തുടങ്ങിയത്. പല അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയ നിലയിലാണ്. വീണ്ടും ലോഗിന്‍ ചെയ്യാന്‍ നോക്കിയാലും അതിന് കഴിയാത്ത നിലയിലാണ്. പാസ്‌വേര്‍ഡ് തെറ്റാണെന്നാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. പ്രശ്‌നത്തെ പറ്റി അറിവുണ്ടെന്നും, പരിഹാരശ്രമങ്ങള്‍ നടക്കുകയാണെന്നും മെറ്റാ പ്രതികരിച്ചു.