അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്ന് സൂചന

2024 ബജറ്റില്‍ അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള Low Pay Commission നിര്‍ദ്ദേശത്തില്‍ മന്ത്രിമാരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അയര്‍ലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 11.30 യൂറോയാണ്. ഇത് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.70 യൂറോയാക്കണമെന്ന് ഈയിടെ Low Pay Commission സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് 54.60 യൂറോ അധികമായി ലഭിക്കും. 2023 … Read more

അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആകും

അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ Low Pay Commission നിര്‍ദ്ദേശം. ശമ്പളം മണിക്കൂറില്‍ 12% വര്‍ദ്ധിപ്പിക്കാന്‍ വൈകാതെ തന്നെ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ കുറഞ്ഞ ശമ്പളം മണിക്കൂറില്‍ 11.30 എന്നത് 12.70 യൂറോ ആയി ഉയരും. അതേസമയം കമ്മീഷന്റെ ശുപാര്‍ശ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അത് ലഭിക്കുന്നപക്ഷം പരിഗണിക്കുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രതികരിച്ചു. ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെല്ലാം തങ്ങള്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയർലണ്ടിലെ മിനിമം ശമ്പളം 2 യൂറോ വർദ്ധിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകൾ

രാജ്യത്തെ കുറഞ്ഞ ശമ്പളം (Minimum living wage) 2 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകള്‍. അടുത്ത ജനുവരി മാസത്തോടെ വര്‍ദ്ധന വേണമെന്നാണ് Irish Congress of Trade Unions സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ വര്‍ദ്ധന 2025-ലും നടത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്‌സ് സംവിധാനത്തില്‍ സര്‍ക്കാര്‍ നേരത്തെ വരുത്തിയ മാറ്റം രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ക്കും, പണക്കാര്‍ക്കും മാത്രമേ ഉപകാരപ്രദമായിട്ടുള്ളൂ എന്ന് ട്രേഡ് യൂണിയനുകള്‍ പറയുന്നു. നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് പ്രത്യേകിച്ചും യുവാക്കളെ കാര്യമായി ബാധിക്കുന്നുവെന്നും Irish Congress of … Read more