അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്ന് സൂചന

2024 ബജറ്റില്‍ അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള Low Pay Commission നിര്‍ദ്ദേശത്തില്‍ മന്ത്രിമാരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

അയര്‍ലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 11.30 യൂറോയാണ്. ഇത് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.70 യൂറോയാക്കണമെന്ന് ഈയിടെ Low Pay Commission സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് 54.60 യൂറോ അധികമായി ലഭിക്കും.

2023 ബജറ്റില്‍ മിനിമം ശമ്പളം 80 സെന്റ് വര്‍ദ്ധിപ്പിച്ചിരുന്നു.

അതേസമയം National Minimum Wage എടുത്തുമാറ്റി പകരം Living Wage സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. മണിക്കൂറിലെ ശരാശരി ശമ്പളത്തിന്റെ 60% ആക്കിയാണ് Living Wage അവതരിപ്പിക്കുകയെന്ന് മുന്‍ വാണിജ്യവകുപ്പ് മന്ത്രിയും, ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍ നവംബറില്‍ പറഞ്ഞിരുന്നു. 2026-ഓടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Share this news

Leave a Reply

%d bloggers like this: