ബജറ്റ് 2024; ആർക്കൊക്കെ നേട്ടം? പ്രധാന പ്രഖ്യാപനങ്ങൾ ഇവിടെ

ഇന്നലെ അവതരിപ്പിക്കപ്പെട്ട ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റില്‍, വര്‍ദ്ധിച്ച ജീവിതച്ചെലവിന് പരിഹാരം കാണുക, രാജ്യത്ത് തുടരുന്ന ഭവനപ്രതിസന്ധിക്ക് ആശ്വാസമേകുക, തൊഴിലാളികളുടെ മിനിമം ശമ്പളം ഉയര്‍ത്തുക എന്നിങ്ങനെ പ്രതീക്ഷയേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. ധനകാര്യവകുപ്പ് മന്ത്രി മൈക്കല്‍ മക്ഗ്രാത്ത്, പൊതുധനവിനിയോഗവകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്നാണ് ബജറ്റ് അവതരണം നടത്തിയത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം: നികുതി മെച്ചപ്പെട്ട വരുമാനമുള്ളവര്‍ നല്‍കേണ്ട Universal Social Charge (USC), 4.5 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി കുറയ്ക്കും. … Read more

ബജറ്റ് 2024: സോഷ്യൽ വെൽഫെയർ പേയ്മെന്റുകൾ കൂടും; വിദ്യാർത്ഥി ഗ്രാന്റുകളിലും വർദ്ധന

നാളെ (ഒക്ടോബര്‍ 10, ചൊവ്വ) അവതരിപ്പിക്കാനിരിക്കുന്ന ഐറിഷ് സര്‍ക്കാരിന്റെ പൊതുബജറ്റില്‍ മിക്ക പ്രഖ്യാപനങ്ങള്‍ക്കും അന്തിമതീരുമാനമായതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ധനമന്ത്രി മൈക്കല്‍ മക്ഗ്രാത്ത്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവരും, സഖ്യകക്ഷികളായ പാര്‍ട്ടി നേതാക്കന്മാരും ഇന്നലെ രാത്രിയിലും ചര്‍ച്ചകള്‍ നടത്തി. ഏതാനും ചില കാര്യങ്ങളില്‍ കൂടി കൂട്ടായ തീരുമാനം വേണമെന്നതിനാല്‍ ഇന്നും ചര്‍ച്ച തുടരും. അതേസമയം ധനമന്ത്രിയായ മൈക്കല്‍ മക്ഗ്രാത്തിന്റെ ആദ്യ ബജറ്റ് അവതരണമാണിത്. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍, പെന്‍ഷന്‍ എന്നിവയില്‍ ആഴ്ചയില്‍ 15 യൂറോ … Read more

2024 ബജറ്റ്: അയർലണ്ടിലെ പൊതുഗതാതഗത ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കും, പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ

ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ ബസ്, ട്രെയിന്‍ എന്നീ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഒപ്പം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കാനും ബജറ്റ് ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും, മുന്‍ ബജറ്റുകളില്‍ ചെയ്തതു പോലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മാര്‍ട്ടിന്‍, പൊതുഗതാഗതസംവിധാനങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ പേരെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ … Read more

അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റ് വർദ്ധിപ്പിക്കും; 800 യൂറോ വരെ ഉയർത്താൻ മന്ത്രിയുടെ ശ്രമം

അയര്‍ലണ്ട് സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ വാടക്കാര്‍ക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കും. നിലവില്‍ 500 യൂറോയാണ് പരമാവധി റെന്റ് ക്രെഡിറ്റായി ഒരു വ്യക്തിക്ക് ലഭിക്കുക. ഇത് 800 യൂറോ വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഭവനമന്ത്രി Darragh O’Brien സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. വാടക നല്‍കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനം. റെന്റ് ടാക്‌സ് ക്രെഡിറ്റിന് പുറമെ ചെറിയ വീട്ടുടമകള്‍ക്കുള്ള ടാക്‌സ് ഇളവും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാതെ പിന്തിരിയുന്നതിന് … Read more

അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്ന് സൂചന

2024 ബജറ്റില്‍ അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള Low Pay Commission നിര്‍ദ്ദേശത്തില്‍ മന്ത്രിമാരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അയര്‍ലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 11.30 യൂറോയാണ്. ഇത് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.70 യൂറോയാക്കണമെന്ന് ഈയിടെ Low Pay Commission സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് 54.60 യൂറോ അധികമായി ലഭിക്കും. 2023 … Read more