അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO അംഗങ്ങൾക്കിടയിൽ ഇന്ന് അഭിപ്രായ വോട്ടെടുപ്പ്
HSE-യുടെ റിക്രൂട്ട്‌മെന്റ് രീതിക്കെതിരെ സമരം നടത്താന്‍ ആലോചനയുമായി The Irish Nurses and Midwives Organisation (INMO). ആവശ്യത്തിന് നഴ്‌സുമാരെയും, ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കാത്തതു കാരണം തങ്ങളുടെ അംഗങ്ങളടക്കം ആശുപത്രികളിലും മറ്റും അമിതസമ്മര്‍ദ്ദം അനുഭവിക്കുകയും, അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനുള്ള നീക്കം. ഇതിന്റെ ഭാഗമായി സമരം വേണമോ എന്നത് സംബന്ധിച്ച് INMO ഇന്ന് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് വോട്ടെടുപ്പ് നടത്തുകയാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ഏറെ നേരം കാത്തുനില്‍ക്കേണ്ടിവരുന്നതായും, സമയത്ത് ചികിത്സ … Read more






 
						 
						 
						 
						 
						