അയർലണ്ടിൽ ഇന്നും നാളെയും ശക്തമായ മഴ; 7 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ തെക്ക്, തെക്ക്-കിഴക്കന്‍ കൗണ്ടികളില്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ യെല്ലോ റെയിന്‍ വാണിങ്. ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ കാര്‍ലോ, കോര്‍ക്ക്, കെറി, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ശക്തമായ മഴ, കാറ്റ് എന്നിവ ഇവിടങ്ങളില്‍ പ്രതികൂലസാഹചര്യം സൃഷ്ടിക്കും. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇവ കാരണമായേക്കും. റോഡിലെ കാഴ്ച മങ്ങുമെന്നതിനാല്‍ ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും അതീവജാഗ്രത പാലിക്കണം. വാഹനങ്ങള്‍ വളരെ വേഗത കുറച്ച് മാത്രം പോകുക. വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടികളായ … Read more