അയർലണ്ടിൽ ഇന്നും നാളെയും ശക്തമായ മഴ; 7 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ തെക്ക്, തെക്ക്-കിഴക്കന്‍ കൗണ്ടികളില്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ യെല്ലോ റെയിന്‍ വാണിങ്. ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ കാര്‍ലോ, കോര്‍ക്ക്, കെറി, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ശക്തമായ മഴ, കാറ്റ് എന്നിവ ഇവിടങ്ങളില്‍ പ്രതികൂലസാഹചര്യം സൃഷ്ടിക്കും. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇവ കാരണമായേക്കും. റോഡിലെ കാഴ്ച മങ്ങുമെന്നതിനാല്‍ ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും അതീവജാഗ്രത പാലിക്കണം. വാഹനങ്ങള്‍ വളരെ വേഗത കുറച്ച് മാത്രം പോകുക. വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടികളായ … Read more

കനത്ത മഴ; ഡബ്ലിനിലും കെറിയിലും വെള്ളപ്പൊക്കം; റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് ഡബ്ലിനിലും കെറിയിലും വെള്ളപ്പൊക്കം. ഇടിമിന്നലും, കൊടുങ്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ചൊവ്വാഴ്ച കെറിയിലെ പട്ടണമായ Killarney-ല്‍ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കവും ഉണ്ടായത്. വൈകുന്നേരം 4 മണിയോടെ പെയ്ത ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ യാത്ര ദുഷ്‌കരമായി. Killarney-യിലെ Park Road-ലുള്ള പ്രധാന റെയില്‍വേ പാലത്തിന് താഴെയുള്ള റോഡ് അടക്കം പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടു. തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നു. സിഗ്നലിങ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് റെയില്‍ ഗതാഗതവും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. Countess Road, Muckross Road, … Read more