അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൈക്കിൾ യാത്രക്കാരുടെ കണക്കുകള്‍ പുറത്ത്

2022 മുതൽ 2,700-ഓളം സൈക്കിൾ യാത്രക്കാർ അപകടങ്ങളിലൂടെ എമർജൻസി വിഭാഗങ്ങളിലൂടെയോ, അല്ലാതെയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി എച്ച്എസ്ഇ അറിയിച്ചു. ഈ രണ്ട് വർഷത്തെ കാലയളവിൽ സൈക്കിള്‍ ഉപയോഗിക്കുന്നവരിൽ ഏറ്റവും സാധാരണമായ പരിക്കുകൾ തല, കൈമുട്ടുകള്‍, അല്ലെങ്കിൽ മുന്‍കൈഭാഗം എന്നിവയിലായിരുന്നു. ഹോസ്പിറ്റൽ ഇൻപേഷ്യന്റ് എൻക്വയറി (HIPE) സിസ്റ്റം വഴി ലഭിച്ച കണക്കുകൾ പ്രകാരം, 2023-ൽ പരിക്കേറ്റ 1,345 സൈക്കിൾ യാത്രക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടുകയും, അതിനു മുമ്പ് 2022-ൽ 1,373 പേർ ചികിത്സ തേടുകയും ചെയ്തു. ഈ കണക്കുകൾ പബ്ലിക്കലി … Read more

അയർലണ്ടിൽ ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചാലും സീറ്റ് ബെൽറ്റ് ഇടാതിരുന്നാലും ഇനി ക്യാമറ പിടികൂടും; പുതിയ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ റോഡ് സുരക്ഷയ്ക്കായി ഇനി അതിനൂതന നിരീക്ഷണ ക്യാമറകള്‍. അമിതവേഗം മാത്രമല്ല, അശ്രദ്ധമായ ഡ്രൈവിങ്, ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെ ഡ്രൈവ് ചെയ്യല്‍ മുതലായ നിയമലംഘനങ്ങളെല്ലാം പിടികൂടുന്ന ക്യാമറകളാണ് രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിക്കുകയെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി James Lawless വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അവരെ പിടികൂടുക പ്രയാസമാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംവിധാനമനുസരിച്ച് ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടണമെങ്കില്‍ ഗാര്‍ഡ നേരിട്ട് ഇടപെടണം. ഇതിന് പകരമായാണ് … Read more

അയർലണ്ടിൽ നാളെ രാവിലെ മുതൽ 24 മണിക്കൂർ National Slow Down Day; വാഹനങ്ങൾ വേഗത കുറയ്ക്കാൻ അഭ്യർത്ഥന

അയർലണ്ടിലെ റോഡപകടങ്ങൾ കുറയ്ക്കാനും, റോഡ് യാത്ര സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന National Slow Down Day നാളെ (സെപ്റ്റംബർ 2). നാളെ രാവിലെ 7 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് (സെപ്റ്റംബർ 3 രാവിലെ 7 മണി വരെ) Slow Down Day ആചരിക്കുക. ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗാർഡ പ്രത്യേക ചെക്പോയിന്റുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗപരിശോധന നടത്തും. Slow Down Day- യിൽ എല്ലാവരും അനുവദനീയ വേഗത്തിൽ മാത്രം വാഹനം ഓടിക്കണം … Read more

അമിതവേഗതയിൽ വാഹനം പറത്തി; അയർലണ്ടിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 3,000 ഡ്രൈവർമാർ

സെന്റ് ബ്രിജിഡ് ദിന അവധിയോടെയെത്തിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ വേഗപരിധി ലംഘിച്ചതിന് പിടിയിലായത് 3,000 ഡ്രൈവര്‍മാര്‍. ഇതിലൊരാളാകട്ടെ 120 കി.മീ പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ള റോഡിലൂടെ മണിക്കൂറില്‍ 228 കി.മീ വേഗതയിലാണ് കാറുമായി പറന്നത്. Co Louth-ലെ Drogheda-യിലുള്ള Balgatheran M1 റോഡിലായിരുന്നു സംഭവം. ഫെബ്രുവരി 1 മുതല്‍ 6 വരെ റോഡ് സുരക്ഷയുടെ ഭാഗമായി പ്രത്യേക ഓപ്പറേഷന്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ രാജ്യത്ത് 11 ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. 12 പേര്‍ക്ക് ഗുരുതര പരിക്കുകളും … Read more