Hats Cricket Tournament 2024: LCC ചാമ്പ്യന്മാർ

Hats Cricket Tournament 2024 ചാമ്പ്യന്മാരായി LCC. ഉദ്വേഗജനകമായ ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡിനെയാണ് LCC തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡബ്ലിന്‍ യുണൈറ്റഡ് ശക്തമായ ബാറ്റിങ്ങിലൂടെ മികച്ച സ്‌കോര്‍ നേടിയെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ LCC സ്‌കോര്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. LCC-യുടെ വിഷ്ണുവിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയും, ഡബ്ലിന്‍ യുണൈറ്റഡിന്റെ ഖാലിദ് ഖാനെ മികച്ച ബാറ്ററായും തെരഞ്ഞെടുത്തപ്പോള്‍, LCC-യുടെ ജിബ്രാന്‍ മികച്ച ബൗളറായി. മീനാക്ഷി സുന്ദരം മെമ്മോറിയല്‍ ട്രോഫി ആദ്യമായി ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ ടൂര്‍ണ്ണമെന്റ് … Read more

പാരിസ് ഒളിമ്പിക്സിൽ അയർലണ്ടിന്റെ Daniel Wiffen-ന് രണ്ടാം മെഡൽ; 1500 മീറ്റർ നീന്തലിൽ വെങ്കലം

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ നീന്തലിൽ (ഫ്രീസ്‌റ്റൈൽ) അയർലണ്ടിന്റെ Daniel Wiffen- ന് വെങ്കലം. കഴിഞ്ഞയാഴ്ചത്തെ 800 മീറ്റർ നീന്തലിലെ സ്വർണ്ണ നേട്ടത്തിന് പിന്നാലെയാണ് Wiffen രണ്ടാം മെഡൽ കരസ്ഥമാക്കിയത്. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം മൂന്ന് സ്വർണവും, മൂന്ന് വെങ്കലവുമായി ആകെ ആറ് ആയി. നിലവിൽ മെഡൽ പട്ടികയിൽ 14-ആം സ്ഥാനത്താണ് രാജ്യം. ഫൈനലിൽ ലോക റെക്കോർഡ് ഭേദിച്ചുകൊണ്ട് അമേരിക്കയുടെ Bobby Finke സ്വർണം നേടി. ഇറ്റലിയുടെ Gregorio Paltrinieri- ക്ക് ആണ് … Read more

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ സ്വർണം; മെഡൽ പട്ടികയിൽ 14-ആമത്

ചരിത്രത്തിൽ ആദ്യമായി അയർലൻഡിന് ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സ് സ്വർണം. Rhys McClenaghan ആണ് ഇന്നലെ പാരിസിലെ Bercy Arena-യിൽ നടന്ന മത്സരത്തിൽ സ്വർണം കരസ്ഥമാക്കി രാജ്യത്തിന്‌ അഭിമാനമായത്. വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ സ്വദേശിയാണ് McClenaghan. ഇതോടെ പാരിസിൽ അയർലണ്ടിന്റെ മെഡൽ നേട്ടം അഞ്ച് ആയി. മെഡൽ പട്ടികയിൽ നിലവിൽ 14-ആം സ്ഥാനത്താണ് രാജ്യം.

പാരിസ് ഒളിമ്പിക്സ്; അയർലൻഡിന് മൂന്നാം മെഡൽ, വെങ്കലം നേടി തുഴച്ചിൽ ടീം

പാരിസ് ഒളിംപിക്‌സ് തുഴച്ചില്‍ മത്സരത്തില്‍ അയര്‍ലണ്ടിന് വെങ്കലം. Men’s Double Sculls-ല്‍ അയര്‍ലണ്ടിന്റെ Rowers Philip Doyle, Daire Lynch എന്നിവരുടെ രണ്ടംഗ ടീമാണ് രാജ്യത്തിനായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ റൊമാനിയ സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സ് വെള്ളിയും നേടി. ഒളിംപിക്‌സ് ചരിത്രത്തില്‍ തുഴച്ചിലിലെ അയര്‍ലണ്ടിന്റെ നാലാമത്തെ മെഡലാണിത്. ഇതോടെ പാരിസ് ഒളിംപിക്‌സില്‍ അയര്‍ലണ്ട് ഒരു സ്വര്‍ണ്ണവും, രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളോടെ 22-ആം സ്ഥാനത്താണ്. അതേസമയം പാരിസില്‍ മൂന്ന് വെങ്കല മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. … Read more

ഓൾ അയർലണ്ട് സീനിയർ ഫുട്ബോൾ കിരീടം Armagh-യ്ക്ക്; ഫൈനലിൽ ഗോൾവേയെ വീഴ്ത്തി

ഓള്‍ അയര്‍ലണ്ട് സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് (Gaelic football- GAA) കിരീടം Armagh കൗണ്ടിക്ക്. ഞായറാഴ്ച ഡബ്ലിനിലെ Croke Park സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗോള്‍വേയുടെ 0-13-നെതിരെ 1-11 സ്‌കോറിനാണ് Armagh-യുടെ വിജയം. ഏകദേശം 82,300-ഓളം കാണികള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ നാടകീയ വിജയത്തോടെ രണ്ടാം തവണയാണ് Armagh, Sam Maguire കപ്പുയര്‍ത്തിയത്. അതേസമയം 2022 ഫൈനലില്‍ കെറിയോട് പരാജയമേറ്റുവാങ്ങിയ ഗോള്‍വേയ്ക്ക് ഇത്തവണയും ചാംപ്യന്മാരാകാതെ മടങ്ങേണ്ടിവന്നു. ഇതിന് മുമ്പ് 2002-ലാണ് Armagh ഓള്‍ അയര്‍ലണ്ട് ചാംപ്യന്മാരായത്. അന്ന് ടീം … Read more

ഒളിമ്പിക്സ്: റഗ്ബിയിൽ സൗത്ത് ആഫ്രിക്കയേയും ജപ്പാനെയും തകർത്ത് അയർലണ്ടിന്റെ ചുണക്കുട്ടികൾ ക്വാർട്ടറിൽ

പാരിസ് ഒളിംപിക്‌സിലെ തങ്ങളുടെ ആദ്യ സെവന്‍സ് റഗ്ബി മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി അയര്‍ലണ്ട്. ബുധനാഴ്ചത്തെ മത്സരത്തില്‍ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 5-നെതിരെ 10 ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടാണ് പച്ചപ്പട തേരോട്ടം ആരംഭിച്ചിരിക്കുന്നത്. ഇതിന് ശേഷം നടന്ന രണ്ടാം മത്സരത്തിൽ ജപ്പാനെ 40-5 എന്ന സ്‌കോറിന് തകര്‍ത്ത ഐറിഷ് സംഘം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് പാരിസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ പൂള്‍ എയില്‍ ഉള്ള അയര്‍ലണ്ടിന്റെ … Read more

ബഡ്ഡീസ് അൾട്ടിമേറ്റ് ബാറ്റിൽ ടൂർണമെന്റിൽ KCC (Kerala Cricket Club Ireland ) ചാമ്പ്യൻസ്

ഡബ്ലിൻ: Black and white Technologies സ്പോൺസർഷിപ്പിന്റെ ബാന്നറിൽ അൽസാ സ്‌പോർട് സെന്ററിൽ വച്ചു ബഡ്ഡീസ് കാവെൻ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ‘ബഡ്ഡീസ് അൾട്ടിമേറ്റ് ബാറ്റിൽ ടൂർണമെന്റിൽ’ KCC (Kerala Cricket Club Ireland ) ചാമ്പ്യൻസ്. ടൂർണ്ണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയി. വാശിയേറിയ മത്സരത്തിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ കടന്നത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടങ്ങൾ കാഴ്ച്ച വെച്ചു. സംഘാടന മികവുകൊണ്ടും ടൂർണമെന്റ് … Read more

അയർലണ്ടിൽ ചരിത്രമെഴുതി ഫെബിൻ മനോജ്; അണ്ടർ 17 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി

ഡബ്ലിൻ: ഇന്ത്യയുടെ നേട്ടമായി, മലയാളിയുടെ അഭിമാനമായി, ഫെബിൻ മനോജ് അയർലണ്ട് അണ്ടർ-17 ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് ഒരു നാഴികക്കല്ലായി മാറുന്നു. ഡബ്ലിനിലെ ഹിൽസ് ക്രിക്കറ്റ് ക്ലബ്ബിലെ താരമായ ഫെബിൻ, അയർലണ്ട് അണ്ടർ-17 ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ ഒരു ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ യുവതാരത്തിന്റെ കഴിവുകളും നിർണായക പ്രകടനങ്ങളും അയർലണ്ട് ടീമിന് പുതിയ കരുത്തും പ്രതീക്ഷയും നൽകുമെന്ന് ഉറപ്പാണ്. ഫെബിന്റെ അച്ഛൻ മനോജ് ജോൺ, കേരളത്തിൽ ചെങ്ങമനാട് സ്വദേശിയാണ്. അമ്മ ബീന വർഗ്ഗീസ് (ക്ലിനിക്കൽ നഴ്സ‌സ് … Read more

ഗോൾവേ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ്: ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാർ, പോർട്ട്ലീഷ് സെൻറ് മേരീസ് ഇടവകയ്ക്ക് റണ്ണർ അപ്പ് ട്രോഫി

2024 ജൂലൈ 21 ഞായറാഴ്ച ഗോൾവേ സെൻ്റ് മേരീസ് ഹാളിൽ നടന്ന Indoor cricket Tournament-ൽ ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാരായി. പോർട്ട് ലീഷ് സെൻറ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. അയർലണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗോൾവേ സെൻറ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗോൾവേയും പോർട്ട്ലീഷും തമ്മിൽ ഏറ്റുമുട്ടി. മത്സരം വീക്ഷിക്കുവാൻ ഒട്ടേറെ കുടുംബങ്ങൾ … Read more

All-Ireland Hurling കിരീടം ക്ലെയറിന്; ഫൈനലിൽ പരാജയപ്പെടുത്തിയത് കോർക്കിനെ

ഡബ്ലിനിലെ Croke Park-ല്‍ നടന്ന All-Ireland Hurling ഫൈനലില്‍ കോര്‍ക്കിനെ തോല്‍പ്പിച്ച് ക്ലെയറിന് കിരീടം. സ്‌കോര്‍: ക്ലെയര്‍ 3-29, കോര്‍ക്ക് 1-34. എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിലാണ് ക്ലെയര്‍ കിരീടത്തില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു പോയിന്റ് ക്ലെയറിനെ തുണച്ചപ്പോള്‍ 2013-ന് ശേഷം ആദ്യമായി ക്ലെയര്‍ All-Ireland Hurling ചാംപ്യന്മാരായി. Liam McCarthy Cup എന്നാണ് ചാംപ്യന്മാരുടെ ട്രോഫി അറിയപ്പെടുന്നത്. Tony Kelly, Aidan McCarthy, Mark Rogers എന്നിവരാണ് ക്ലെയറിന് വേണ്ടി … Read more